വയനാട് പുനരധിവാസ പാക്കേജ്; ഇന്ന് സർവകക്ഷി യോ​ഗം

തിരുവനന്തപുരം: വയനാട് പുനരവധിവാസ പാക്കേജ് സംബന്ധിച്ച തീരുമാനം എടുക്കുന്നതിന്റെ ഭാ​ഗമായി ഇന്ന് സർവകക്ഷി യോ​ഗം. ഇന്ന് വൈകീട്ട് 4.30നു ഓൺലൈനായാണ് യോ​ഗം ചേരുന്നത്. ഈ യോ​ഗത്തിനു മുൻപായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വിഡി സതീശനുമായും ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയുമായും കൂടിക്കാഴ്ച നടത്തും. രാവിലെ 9.30നാണ് കൂടിക്കാഴ്ച. സർക്കാർ ഉദ്ദേശിക്കുന്ന പാക്കേജിനെ കുറിച്ച് പ്രതിപക്ഷ നേതാക്കളോടു വിശദീകരിക്കും. ഇതിനു ശേഷം മന്ത്രിസഭ യോ​ഗം ചേർന്നു പാക്കേജ് ചർച്ച ചെയ്യും. ഇതിനു ശേഷമായിരിക്കും വൈകീട്ട് 4.30നു ചേരുന്ന സർവകക്ഷി […]

Continue Reading

നടിയെ ലൈംഗികമായി പീഡിപ്പിച്ചു: മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊച്ചി മരട് പൊലീസാണ് കേസെടുത്തത്. ഐപിസി 354-ാം വകുപ്പ് ചുമത്തിയാണ് കേസ്. കൊച്ചിയിലെ നടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. മുകേഷ്, ജയസൂര്യ തുടങ്ങി ഏഴുപേര്‍ക്കെതിരെയാണ് യുവനടി പൊലീസിന് പരാതി നല്‍കിയിരുന്നത്. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തിലെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥരായ ഡിഐജി അജിതാ ബീഗം, എഐജി ജി പൂങ്കുഴലി എന്നിവര്‍ നടിയുടെ വസതിയിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. മൊഴിയെടുപ്പ് 10 […]

Continue Reading

‘കാമുകിയെ കാണിക്കാന്‍ നഗ്നചിത്രങ്ങള്‍ എടുത്തു’; മദ്യം നല്‍കി പീഡിപ്പിച്ചു; രഞ്ജിത്തിനെതിരെ യുവാവിന്റെ പരാതി

കോഴിക്കോട്: സംവിധായകന്‍ രഞ്ജിത്തിനെതിരെ ഒരു ലൈംഗിക പീഡന പരാതി കൂടി. സിനിമയില്‍ അവസരം ചോദിച്ചെത്തിയ തന്നെ സംവിധായകന്‍ രഞ്ജിത്ത് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി കോഴിക്കോട് സ്വദേശിയായ യുവാവ് പരാതിയില്‍ പറയുന്നു. രഞ്ജിത്തിനെതിരെ ഡിജിപിക്കാണ് യുവാവ് പരാതി നല്‍കിയത്. 2012 ല്‍ ബംഗളൂരുവിലെ ഹോട്ടലില്‍ വെച്ച് രഞ്ജിത്ത് പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. പ്ലസ്ടുവിനു പഠിക്കുമ്പോള്‍ കോഴിക്കോട് വച്ച് ‘ബാവൂട്ടിയുടെ നാമത്തില്‍’ എന്ന സിനിമാ ലൊക്കേഷനില്‍ വച്ചാണ് രഞ്ജിത്തിനെ പരിചയപ്പെടുന്നത്. അവസരം തേടി ഹോട്ടല്‍ റൂമിലെത്തിയപ്പോള്‍ ടിഷ്യൂ പേപ്പറില്‍ […]

Continue Reading

കേശദാനം നടത്തി

കാൻസർ രോഗികൾക്ക് വിഗ് കൈമാറി : കേശദാനം ക്യാമ്പയിനുമായി ടീം ജ്യോതിർഗമയ മാനന്തവാടി : ക്യാൻസർ രോഗികൾക്ക് സൗജന്യമായി വിഗ് വിതരണം ചെയ്യുന്നതിനായി കേശദാന ക്യാമ്പയിനുമായി ടീം ജ്യോതിർഗമയ.വിദ്യാലയങ്ങൾ ആതുരാലയങ്ങൾ തുടങ്ങിയ ഇടങ്ങളിൽ നിന്നും ക്യാൻസർ രോഗികളെ സഹായിക്കുന്നതിനായി സ്വയം സന്നദ്ധരായി മുടി ദാനം ചെയ്യാൻ വരുന്നവരിൽ നിന്നും മുറിച്ചെടുക്കുന്ന മുടി മാനന്തവാടി കമലിയൻസ് സെമിനാരിയുമായി സഹകരിച്ച് ആലുവയിൽ എത്തിച്ചാണ് വിഗ് ആക്കി മാറ്റുന്നത് . നിർധന്ധരായ ക്യാൻസർ രോഗികൾക്ക് ഇത്തരത്തിൽ നിർമ്മിക്കുന്ന വിഗ് സൗജന്യമായി നൽകുകയും […]

Continue Reading

അനുമോദിച്ചു

2023 24 ഐസിഎസ്ഇ സ്കൂൾ സ്റ്റേറ്റ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വിജയിച്ച് ജംഷെഡ്പൂരിൽ വെച്ച് നടക്കുന്ന നാഷണൽ ഐസിഎസ്ഇ സ്കൂൾ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ അർഹത നേടിയ ചാരുത്‌.വി.നിരണിനെ ബിഎംഎസ് മാനന്തവാടി മേഖല ആദരിച്ചു. BMS ജില്ലാ സെക്രട്ടറി സന്തോഷ് കുമാർ കെ, BMS മേഖലാസെക്രട്ടറി അരുൺ എം.ബി എന്നിവർ പങ്കെടുത്തു. മാനന്തവാടിയിലെ വ്യാപാരിയായ ശ്രീ നിരണിന്റെയും സീജയുടെയും മകനാണ്.

Continue Reading

ദുരന്ത ബാധിതരുടെ വായ്പക്ക് ഒരു വർഷത്തെ മൊറട്ടോറിയം, കാർഷിക വായ്പ തിരിച്ചടവിന് അഞ്ച് വർഷം സാവകാശം; ബാങ്കേഴ്സ് സമിതി തീരുമാനം

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തം ബാധിച്ചവരുടെ വായ്പക്ക് ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗമാണ് തീരുമാനമെടുത്തത്. ഉരുള്‍പൊട്ടലില്‍ മരിച്ച കുടുംബങ്ങളുടെ കണക്കെടുക്കും. വെള്ളിയാഴ്ചയ്ക്കകം ഇതു പൂർത്തിയാക്കും. വായ്പ എഴുതി തള്ളുന്നതിൽ അതാത് ബാങ്കുകളാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. വായ്പ പൂർണമായും എഴുതിത്തള്ളണമെന്ന തീരുമാനമെടുക്കാൻ എസ്എൽബിസിക്ക് അധികാരമില്ലെന്നും യോഗത്തിനുശേഷം ബാങ്കേഴ്സ് സമിതി വ്യക്തമാക്കി. ദുരന്തത്തിൽ എല്ലാവരും മരിച്ച കുടുംബങ്ങൾ, ​ഗൃഹനാഥനും ​ഗൃഹനാഥയും മരിച്ച കുടുംബങ്ങൾ എന്നിവരുടെ വായ്പ എഴുതിത്തള്ളണമെന്ന് ബാങ്കുകളോട് എസ്എൽബിസി […]

Continue Reading

വിസിറ്റ് വിസയില്‍ എത്തുന്നവര്‍ക്ക് ജോലിയില്ല; നിയമ ലംഘകര്‍ക്ക് കനത്ത പിഴ

ദുബായ്: യുഎഇയില്‍ വിസിറ്റ് വിസയില്‍ എത്തുന്നവര്‍ക്ക് തൊഴില്‍ നല്‍കുന്നത് നിയമ വിരുദ്ധമാണെന്ന മുന്നറിയിപ്പുമായി സര്‍ക്കാര്‍. നിയമം ലംഘിച്ച് തൊഴില്‍ നല്‍കുന്നവര്‍ക്ക് കനത്ത പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ ജോലി ചെയ്യിക്കുക, സ്ഥിരം ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി ജോലി ചെയ്യിക്കുക, ജോലി നല്‍കാതെ യുഎഇയിലേക്ക് വിസിറ്റ് വിസയില്‍ കൊണ്ടുവരുക എന്നീ നിയമ ലംഘനങ്ങള്‍ക്ക് ഒരു ലക്ഷം ദിര്‍ഹം മുതല്‍ പത്തു ലക്ഷം ദിര്‍ഹം വരെയാണ് കമ്പനികള്‍ക്ക് പിഴ ചുമത്തുക. നേരത്തെ 50,000 ദിര്‍ഹം മുതല്‍ […]

Continue Reading

ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ ഫാമിലി വിസ അനുവദിക്കാന്‍ തീരുമാനിച്ച് യുഎഇ

ദുബായ്: അപേക്ഷകരുടെ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ ഫാമിലി വിസ അനുവദിക്കാന്‍ തീരുമാനിച്ച് യുഎഇ. തൊഴില്‍ മേഖല, തസ്തിക എന്നിവ പരിഗണിക്കാതെ തന്നെ 3000 ദിര്‍ഹം (ഏകദേശം 68,000 രൂപ) മാസശമ്പളവും താമസ സൗകര്യവുമുള്ള ആര്‍ക്കും ഇനി കുടുംബത്തെ എത്തിക്കാം. താമസ സൗകര്യത്തിന്റെ ചെലവ് സ്‌പോണ്‍സര്‍ വഹിക്കണം. 4000 ദിര്‍ഹം (ഏകദേശം 91,000 രൂപ) ശമ്പളമുള്ളവര്‍ക്കു താമസ സൗകര്യമുണ്ടെങ്കില്‍ സ്‌പോണ്‍സറുടെ സഹായമില്ലാതെ കുടുംബത്തെ എത്തിക്കാം. പിതാവ് യുഎഇയില്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ മക്കളുടെ സ്‌പോണ്‍സര്‍ഷിപ് മാതാവിനു ലഭിക്കില്ല. പിതാവിന്റെ വിസയില്‍ത്തന്നെ എത്തണം. […]

Continue Reading

യൂണിറ്റി:സ്റ്റുഡന്റ്സ് കോൺക്ലേവ് സംഘടിപ്പിച്ചു

സ്റ്റുഡന്റ്സ് കോൺക്ലേവ്സംഘടിപ്പിച്ചു കരിമ്പുമ്മൽ:പനമരം യൂണിറ്റി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് പാരാമെഡിക്കൽസ് സംഘടിപ്പിച്ചസ്റ്റുഡന്റ്സ് കോൺക്ലേവ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ സബിൻ എടവലത്ത് അധ്യക്ഷത വഹിച്ചു.ഡയറക്ടർ ശ്രീഹരി കാടേങ്ങര, കെ. നിധിൻ,വിഷ്ണു പ്രിയ, റോണിയ വർഗീസ് തുടങ്ങിയവർ സംബന്ധിച്ചു.

Continue Reading

സ്വര്‍ണവിലയില്‍ ഇടിവ്; 52,500 രൂപയില്‍ താഴെ

കൊച്ചി: അഞ്ചുദിവസത്തിനിടെ 1700 രൂപ വര്‍ധിച്ച് 52,500 കടന്ന് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,440 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 6555 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

Continue Reading