കോഴിക്കോട് ജില്ലയിൽ ഇന്ന് കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്

കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ കെഎസ്‌യു ഇന്ന് വിദ്യാഭ്യാസ ബന്ദ് ആചരിക്കുന്നു. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട കലക്ടറേറ്റ് മാർച്ചിനു നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം നൽകിയത്. പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിനെതിരെയാണ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചതെന്ന് കെഎസ് യു ജില്ല പ്രസിഡന്റ് വിടി സൂരജ് അറിയിച്ചു. മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കെഎസ് യു ജില്ല കമ്മിറ്റിയാണ് കലക്ടറിലേക്ക് മാര്‍ച്ച് നടത്തിയത്. മലബാര്‍ മേഖലയിലെ […]

Continue Reading

കോപ്പയില്‍ അര്‍ജന്റീനയ്ക്ക് വിജയത്തുടക്കം; കാനഡയെ രണ്ടു ഗോളിന് തോല്‍പ്പിച്ചു

അറ്റ്‌ലാന്റ: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അര്‍ജന്റീനയ്ക്ക് വിജയത്തുടക്കം. കാനഡയെ എതിരില്ലാത്ത രണ്ടു ഗോളിന് തോല്‍പ്പിച്ചു. ജൂലിയന്‍ അല്‍വാരസ്, ലോട്ടേറോ മാര്‍ട്ടിനസ് എന്നിവരാണ് അര്‍ജന്റീനയ്ക്കു വേണ്ടി ഗോള്‍ നേടിയത്. 49-ാം മിനുട്ടിലാണ് അല്‍വാരസ് അര്‍ജന്റീനയെ മുന്നിലെത്തിക്കുന്നത്. 88-ാം മിനുട്ടില്‍ വിജയം ആധികാരികമാക്കി മോര്‍ട്ടിനസ് രണ്ടാം ഗോളും നേടി. സൂപ്പര്‍ താരം ലയണല്‍ മെസി നിരവധി അവസരങ്ങളാണ് പാഴാക്കിയത്. കാനഡയ്‌ക്കെതിരെ കളത്തിലിറങ്ങിയതോടെ കോപ്പയില്‍ കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോര്‍ഡ് മെസിക്ക് സ്വന്തമായി. 35 മത്സരങ്ങളിലാണ് മെസി അര്‍ജന്റീനന്‍ […]

Continue Reading

നെറ്റ് പരീക്ഷയ്ക്കെതിരെ ഒരു പരാതി പോലും ഇല്ല, റദ്ദാക്കിയത് വിദ്യാര്‍ഥി താത്പര്യം സംരക്ഷിക്കാന്‍: വിദ്യാഭ്യാസ മന്ത്രാലയം

ന്യൂഡല്‍ഹി: പരീക്ഷാര്‍ഥികളുടെ താത്പര്യം സംരക്ഷിക്കുന്നതിന് സ്വമേധയാ യുജിസി നെറ്റ് പരീക്ഷ റദ്ദാക്കുകയായിരുന്നുവെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഇതുവരെ പരീക്ഷയുമായി ബന്ധപ്പെട്ട് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. പരീക്ഷയിലെ ചോദ്യങ്ങള്‍ ചോര്‍ന്നെന്ന സംശയത്തെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ പരീക്ഷ റദ്ദാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പരീക്ഷയുമായി ബന്ധപ്പെട്ട് ചില വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് പരീക്ഷാര്‍ഥികളുടെ താത്പര്യം സംരക്ഷിക്കുന്നതിന് വേണ്ടി സ്വമേധയാ യുജിസി നെറ്റ് പരീക്ഷ റദ്ദാക്കുകയായിരുന്നുവെന്നും അധികൃതര്‍ വിശദീകരിച്ചു. തത്കാലം പരീക്ഷയുമായി ബന്ധപ്പെട്ട് ലഭിച്ച വിവരങ്ങളുടെ വിശദാംശങ്ങള്‍ പങ്കുവെയ്ക്കാന്‍ കഴിയില്ലെന്ന് വിദ്യാഭ്യാസ […]

Continue Reading

‘എസ്എന്‍ഡിപിയില്‍ ഒരുവിഭാഗം ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ചു; ക്രൈസ്തവരും ഒപ്പം ചേര്‍ന്നു; ജനവികാരം മനസിലാക്കുന്നതില്‍ വീഴ്ച പറ്റി’

തിരുവന്തപുരം: കേരളത്തിലെ ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതില്‍ പാര്‍ട്ടി നേതൃത്വത്തിന് വേണ്ടത്ര സാധിച്ചില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ അങ്ങനെയുണ്ടായില്ല. തെരഞ്ഞെടുപ്പ് പരാജയം സമഗ്രമായി യോഗം വിലയിരുത്തിയെന്നും ആവശ്യമായ തിരുത്തലുകള്‍ നടത്തി പാര്‍ട്ടി മുന്നോട്ടുപോകുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നല്ല പരാജയമാണ് എല്‍ഡിഎഫിന് ഉണ്ടായത്. യുഡിഎഫിന് 18 സീറ്റ് നേടാനായി. ഒരുസീറ്റ് ബിജെപി നേടിയത് മറ്റൊരു അപകടകരമായ കാര്യമെന്ന് എംവി ഗോവിന്ദന്‍ […]

Continue Reading

‘ഇനി രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ കണക്ടിവിറ്റി’; സീപ്ലെയിന്‍ ഓടിക്കാന്‍ ഇളവ്, വ്യവസ്ഥകള്‍ ലളിതമാക്കി ഡിജിസിഎ

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിദൂര മേഖലയിലുള്ളവര്‍ക്കും അതിവേഗയാത്ര ഉറപ്പുവരുത്തുന്നതിന് സീപ്ലെയിനുമായി ബന്ധപ്പെട്ട വ്യവസ്ഥകളില്‍ ഇളവ് വരുത്തി ഡിജിസിഎ. കേന്ദ്രസര്‍ക്കാരിന്റെ ഫ്‌ലാഗ്ഷിപ്പ് പദ്ധതിയായ റീജിണല്‍ എയര്‍ കണക്ടിവിറ്റി സ്‌കീമിന് ഇത് കൂടുതല്‍ കരുത്തുപകരും. പുതുക്കിയ മാനദണ്ഡം അനുസരിച്ച് അടിസ്ഥാന സൗകര്യവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍, പൈലറ്റ് പരിശീലന ആവശ്യകതകള്‍, റെഗുലേറ്ററി നടപടിക്രമങ്ങള്‍ പാലിക്കല്‍ എന്നിവ കാര്യക്ഷമമാക്കുമെന്നും വിദൂര പ്രദേശങ്ങളിലേക്ക് സീപ്ലെയിന്‍ സേവനങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. പുതുക്കിയ ചട്ടങ്ങള്‍ സീപ്ലെയിന്‍ പറത്തുന്നതിനുള്ള പരിശീലന ആവശ്യകതകള്‍ ലളിതമാക്കി. […]

Continue Reading

മുതലപ്പൊഴിയിൽ വീണ്ടും അപകടം; വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ അപകടത്തിൽ വീണ്ടും മരണം. മുതലപ്പൊഴി തുറമുഖ അഴിമുഖത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മത്സ്യ തൊഴിലാളി മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് (50) മരിച്ചത്. തിരുവനന്തപുരം: മുതലപ്പൊഴിയിൽ അപകടത്തിൽ വീണ്ടും മരണം. മുതലപ്പൊഴി തുറമുഖ അഴിമുഖത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മത്സ്യ തൊഴിലാളി മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് (50) മരിച്ചത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു […]

Continue Reading

വിജയക്കുതിപ്പ് തുടർന്ന് ജർമൻ പടയോട്ടം, ഹം​ഗറിയെ രണ്ട് ​ഗോളിന് കീഴടക്കി; പ്രീക്വാര്‍ട്ടർ ഉറപ്പിച്ചു

സ്റ്റട്ട്ഗര്‍ട്ട്: യൂറോ കപ്പിൽ ജർമനിയുടെ വിജയക്കുതിപ്പ് തുടരുന്നു. ​ഗ്രൂപ്പ് എ മത്സരത്തിൽ ഹംഗറിയെ രണ്ട് ​ഗോളിന് കീഴടക്കി ജര്‍മനി പ്രീക്വാര്‍ട്ടർ ഉറപ്പിച്ചു. ജർമനിക്ക് വേണ്ടി യുവതാരം ജമാല്‍ മുസിയാലയും ക്യാപ്റ്റന്‍ ഇല്‍കായ് ഗുണ്ടോഗനുമാണ് ​ഗോളുകൾ നേടിയത്. യൂറോ കപ്പിൽ ഇത് ജർമനിയുടെ രണ്ടാം ജയമാണ്. ആദ്യ മത്സരത്തിൽ സ്കോട്ട്ലൻഡിനെ ജർമൻപട 5–1നു തോൽപിച്ചിരുന്നു. മത്സരത്തില്‍ പിങ്കും പര്‍പ്പിളും ഇടകലര്‍ന്ന ജര്‍മനിയുടെ പുതിയ ജേഴ്‌സി ഏറെ ശ്രദ്ധേനേടി. മത്സരത്തിലുടനീളം ജര്‍മനി ആധിപത്യം തുടര്‍ന്നെങ്കിലും ലഭിച്ച മികച്ച അവസരങ്ങള്‍ ഗോളാക്കിമാറ്റാന്‍ സാധിക്കാത്തത് […]

Continue Reading

പൊരുതി വീണ് യുഎസ്; സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയ്ക്ക് 18 റൺസിന് ജയം

ആന്റിഗ്വ: ടി20 ലോകകപ്പിൽ സൂപ്പർ എട്ട് റൗണ്ടിലെ ആദ്യ പോരാട്ടത്തിൽ യുഎസ്സിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 18 റൺസ് വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക, നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ യുഎസ്സിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടാനേ ആയുള്ളൂ. ദക്ഷിണാഫ്രിക്കയ്ക്കായി ഓപ്പണർ ക്വിന്റൻ ഡി കോക്ക് അർധസെഞ്ചറി നേടി. ക്യാപ്റ്റൻ എയ്‍ഡന്‍ മാർക്രവും ഡി കോക്കും കൈകോർത്തതോടെ ദക്ഷിണാഫ്രിക്കൻ സ്കോര്‍ കുതിച്ചു. 40 പന്തില്‍ 74 […]

Continue Reading

രാധാകൃഷ്ണന് പകരം ഒ ആര്‍ കേളു മന്ത്രിയാകും?; ചേലക്കരയില്‍ യു ആര്‍ പ്രദീപിന് സാധ്യത

തിരുവനന്തപുരം: കെ രാധാകൃഷ്ണന്‍ രാജിവെച്ച ഒഴിവില്‍ മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു പട്ടികജാതി-പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയായേക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ടു തവണ എംഎല്‍എയായ കേളു നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ്. പട്ടിക വര്‍ഗത്തില്‍ നിന്നുള്ള ആളുമാണ്. സിപിഎം സംസ്ഥാന സമിതിയില്‍ ഇടംനേടുന്ന പട്ടിക വര്‍ഗത്തില്‍ ആദ്യ നേതാവു കൂടിയാണ് ഒ ആര്‍ കേളു. മന്ത്രിസ്ഥാനത്തേക്ക് കേളുവിനാണ് ആദ്യ പരിഗണന. കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജിന്‍, ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ദേവ്, തരൂര്‍ എംഎല്‍എ പിപി […]

Continue Reading

നവകേരള സദസ് തിരിച്ചടിച്ചു, മുസ്ലിം പ്രീണനത്തിൽ ഭൂരിപക്ഷ സമുദായം അകന്നു; മുഖ്യമന്ത്രിയുടെ പ്രവര്‍ത്തന ശൈലിയും തോല്‍വിക്ക് കാരണമായെന്ന് സിപിഎം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനും സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷ വിമര്‍ശനം. സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം ലോക്‌സഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് കാരണമായതായി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവര്‍ത്തന ശൈലിയും തോല്‍വിക്ക് കാരണമായതായി ചില അംഗങ്ങള്‍ വിമര്‍ശിച്ചു. മൂന്നുദിവസത്തെ സിപിഎം സംസ്ഥാന സമിതി യോഗം ഇന്നും തുടരും. തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണം സര്‍ക്കാരിനെതിരായ ഭരണ വിരുദ്ധ വികാരം അല്ലെന്ന നേതാക്കളുടെ പൊതു പ്രസ്താവനകള്‍ യോഗത്തില്‍ അംഗങ്ങള്‍ തള്ളി. ഇടതുമുന്നണി […]

Continue Reading