കാറ്റിന് കരുത്തേറി, കാലവര്‍ഷം ശക്തമായി; ഇന്ന് രണ്ടു ജില്ലകളില്‍ തീവ്രമഴ, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരള തീരത്തു പടിഞ്ഞാറന്‍, തെക്കു പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി വര്‍ധിച്ചതോടെ കാലവര്‍ഷം വീണ്ടും ശക്തമായി. മഹാരാഷ്ട്ര തീരം മുതല്‍ കേരള തീരം വരെ ന്യൂനമര്‍ദ പാത്തി കഴിഞ്ഞയാഴ്ച മുതലുണ്ടെങ്കിലും കാറ്റിന്റെ ശക്തി കുറവായതിനാല്‍ കാലാവസ്ഥ വകുപ്പ് പ്രവചിച്ച തരത്തില്‍ മഴ പെയ്തിരുന്നില്ല. ഇപ്പോള്‍ സ്ഥിതി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴ തുടരുമെന്നാണു പ്രവചനം. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലുമാണു കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത്. ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ […]

Continue Reading

ആശ്വാസവാർത്ത: പാലക്കാട് നിന്ന് കാണാതായ മൂന്ന് വിദ്യാർഥികളെ വയനാട്ടിൽ നിന്നും കണ്ടെത്തി

പാലക്കാട്: പാലക്കാട് പത്തിരിപ്പാലയിൽ നിന്ന് കാണാതായ മൂന്ന് വിദ്യാർഥികളെ വയനാട് പുൽപ്പള്ളിയിൽ നിന്നും കണ്ടെത്തി. ഇന്നലെ രാത്രിയാണ് ഇവരെ കണ്ടെത്തിയത്. 10-ാം ക്ലാസ് വിദ്യാർഥികളായ അതുൽ കൃഷ്ണ, ആദിത്യൻ, ഏഴാം ക്ലാസ് വിദ്യാർത്ഥി അനിരുദ്ധ് എന്നിവരെയാണ് ഇന്നലെ കാണാതായത്. 2000 രൂപയുമായാണ് കുട്ടികൾ വീട് വിട്ടിറങ്ങിയത്. രാവിലെ സ്കൂളിലേക്ക് പോയ കുട്ടികൾ സ്കൂളിൽ എത്തിയിരുന്നില്ലെന്ന് സ്കൂൾ അധികൃതർ അറിയിച്ചതിനെ തുടർന്നാണ് രക്ഷിതാക്കൾ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടികളെ കണ്ടെത്തിയത്.

Continue Reading

പെൻഷൻ തുടർന്നും ലഭിക്കണോ!; മസ്റ്ററിങ് ഇന്നുമുതൽ

തിരുവനന്തപുരം: സാമൂഹിക സുരക്ഷ/ക്ഷേമനിധി ബോർഡ് പെൻഷൻ മസ്റ്ററിംങ്‌ ഇന്ന് തുടങ്ങും. 2023 ഡിസംബർ 31വരെ പെൻഷൻ ലഭിച്ച ഗുണഭോക്താക്കൾ ഓ​ഗസ്റ്റ് 24വരെയുള്ള വാർഷിക മസ്റ്ററിങ്‌ പൂർത്തിയാക്കണമെന്ന്‌ ധനവകുപ്പ്‌ ഉത്തരവിട്ടു. അക്ഷയ കേന്ദ്രങ്ങളിൽ അംഗീകൃത സേവനത്തുക നൽകി ഗുണഭോക്താക്കൾക്ക്‌ നടപടി പൂർത്തിയാക്കാം. ചെയ്യാത്തവർക്ക്‌ ഭാവിയിൽ പെൻഷൻ ലഭിക്കില്ല.

Continue Reading

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; നാളെ കെഎസ് യു വിദ്യാഭ്യാസ ബന്ദ്; സമരരംഗത്ത് എസ്എഫ്‌ഐയും

തിരുവനന്തപുരം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ സമരം ശക്തമാക്കി വിദ്യാര്‍ഥി സംഘടനകള്‍. നാളെ കെഎസ് യു സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. കെഎസ് യു, എംഎസ്എഫ് സംഘടനകളെ കൂടാതെ എസ്എഫ്‌ഐയും സമരംരംഗത്തുണ്ട്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മലപ്പുറം കളക്ടറേറ്റ് ഉപരോധിച്ചു. പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ കെഎസ് യു കൊല്ലത്ത് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. തിരുവനന്തപുരത്ത് കെഎസ് യു പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തി. കോഴിക്കോട്ടും മലപ്പുറത്തും വയനാട്ടിലും വിദ്യാര്‍ഥികളുടെ വലിയ […]

Continue Reading

യുപിഎസ്‌സി പരീക്ഷകളില്‍ ഇനി എഐ സംവിധാനം, 24വിദ്യാര്‍ഥികള്‍ക്ക് ഒരു സിസിടിവി

ന്യൂഡല്‍ഹി: നീറ്റ്, നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച വിവാദങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള സിസിടിവി നിരീക്ഷണ സംവിധാനം ഉപയോഗിക്കാന്‍ തീരുമാനിച്ച് യുപിഎസ്‌സി. എഐ ഉള്‍പ്പെടുത്തിയുള്ള നിരീക്ഷ സംവിധാനത്തിനായി പരിചയ സമ്പന്നരായ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡറുകള്‍ ക്ഷണിച്ചിട്ടുണ്ട്. ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഫിംഗര്‍പ്രിന്റ്, ഉദ്യോഗാര്‍ഥികളുടെ മുഖം തിരിച്ചറിയുന്നതിനുള്ള സംവിധാനം, ഇ അഡ്മിറ്റ് കാര്‍ഡുകളുടെ ക്യൂ ആര്‍ കോഡ് സ്‌കാനിങ് എന്നിവയും എഐ ഉപയോഗിച്ചായിരിക്കും പരിശോധിക്കുക. ഭരണഘടനാ സ്ഥാപനമായ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്‌സി) 14 […]

Continue Reading

സഞ്ജു ടീമില്‍, ഗില്‍ നയിക്കും; സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ശുഭ്മാന്‍ ഗില്ലാണ് ടീമിന്റെ ക്യാപ്റ്റന്‍. മലയാളി താരം സഞ്ജു സാംസണാണ് വിക്കറ്റ് കീപ്പര്‍. 15 അംഗ സംഘത്തെയാണ് സെലക്ടര്‍മാര്‍ തിരഞ്ഞെടുത്തത്. ലോകകപ്പ് ടീമിലെ മിക്ക സീനിയര്‍ താരങ്ങള്‍ക്കും വിശ്രമം അനുദിച്ച് യുവ സംഘത്തെയാണ് ഇന്ത്യ അയക്കുന്നത്. രോഹിത് ശര്‍മ, വിരാട് കോഹ്ലി, ജസ്പ്രിത് ബുംറ, സൂര്യകുമാര്‍ യാദവ്, മുഹമ്മദ് സിറാജ് അടക്കമുള്ളവര്‍ക്ക് വിശ്രമം. സഞ്ജുവിനു പുറമെ ധ്രുവ് ജുറേലും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. യശസ്വി ജയ്‌സ്വാള്‍, ഋതുരാജ് […]

Continue Reading

രണ്ട് പല്ല് കൊഴിഞ്ഞ നിലയിൽ; കേണിച്ചിറയിൽ കൂട്ടിലായ കടുവയ്ക്ക് ആരോ​ഗ്യപ്രശ്നങ്ങൾ

വയനാട്: കേണിച്ചിറയെ ഭീതിയിലാഴ്ത്തിയ കടുവയ്ക്ക് ആരോഗ്യപ്രശ്‌നങ്ങൾ. കടുവയുടെ മുൻവശത്തെ രണ്ട് പല്ലുകൾ കൊഴിഞ്ഞ നിലയിലാണ്. ഇരുളം വനംവകുപ്പ് കേന്ദ്രത്തിലാണ് നിലവിൽ കടുവയുള്ളത്. ആരോ​ഗ്യപ്രശ്നങ്ങൾ ഉള്ളതു കൊണ്ട് കടുവയെ കാട്ടിലേക്ക് വിടാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന വിലയിരുത്തലിലാണ് വനം വകുപ്പ്. കടുവയെ മൃ​ഗശാലയിലേക്ക് മാറ്റാൻ സാധ്യതയുണ്ട്. ഇന്ന് കടുവയെ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കും. കേണിച്ചിറയിൽ മൂന്നു ദിവസമായി വളർത്തുമൃഗങ്ങളെ കൊന്നിരുന്ന കടുവയാണ് ഞായറാഴ്ച രാത്രിയോടെ കൂട്ടിലായത്. വനം വകുപ്പിന്റെ ഡാറ്റാബേസിലുള്ള തോൽപ്പെട്ടി 17 എന്ന 10 വയസുള്ള ആൺ കടുവയാണിത്.

Continue Reading

മൂന്നാം മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ ലോക്‌സഭാ സമ്മേളനം ഇന്നുമുതല്‍; സര്‍ക്കാരിനെ തുടക്കം മുതല്‍ പ്രതിരോധത്തിലാക്കാന്‍ പ്രതിപക്ഷം

ന്യൂഡല്‍ഹി: പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം. മൂന്നാം മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ ലോക്‌സഭാ സമ്മേളനത്തില്‍ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നും നാളെയുമായി നടക്കും. 26നാണു സ്പീക്കര്‍ തിരഞ്ഞെടുപ്പ്. രാഷ്ട്രപതി ദ്രൗപദി മുര്‍മു പാര്‍ലമെന്റിന്റെ ഇരുസഭകളെയും 27ന് അഭിസംബോധന ചെയ്യും. രാജ്യസഭയും അന്നു മുതലാണു സമ്മേളിക്കുക. രാഷ്ട്രപതിയുടെ പ്രസംഗത്തിനു നന്ദി അറിയിച്ചുള്ള പ്രമേയത്തിന്‍മേലുള്ള ചര്‍ച്ച 28ന് ആരംഭിക്കും. ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ മൂന്നിനു മറുപടി പറയും. അന്നു പിരിയുന്ന സമ്മേളനം പിന്നീട് […]

Continue Reading

കൊടുങ്കാറ്റായി ബട്‌ലര്‍, തീതുപ്പി ജോര്‍ദാന്‍; യുഎസ്എയ്‌ക്കെതിരെ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം, സെമിഫൈനലില്‍ കയറുന്ന ആദ്യടീം

ബാര്‍ബഡോസ്: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ യുഎസ്എയ്‌ക്കെതിരെ തകര്‍പ്പന്‍ വിജയവുമായി ഇംഗ്ലണ്ട്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ യുഎസിനെ 18.5 ഓവറില്‍ 115ല്‍ പുറത്താക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട്, 9.4 ഓവറില്‍ ഒറ്റ വിക്കറ്റും കളയാതെ ലക്ഷ്യം മറികടക്കുകയായിരുന്നു. 19-ാം ഓവറില്‍ അഞ്ചുപന്തില്‍ ഹാട്രിക്കടക്കം നാലു വിക്കറ്റ് നേടിയ ക്രിസ് ജോര്‍ദാനാണ് യുഎസിന്റെ നട്ടെല്ലൊടിച്ചത്. ഇംഗ്ലണ്ടിനായി ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ ജോസ് ബട്ലര്‍ (38 പന്തില്‍ 83) കൊടുങ്കാറ്റായി. ഇതോടെ ടി20 ലോകകപ്പില്‍ സെമി ഫൈനലിലെത്തുന്ന ആദ്യ ടീമായി ഇംഗ്ലണ്ട് […]

Continue Reading

അന്തർദേശീയ കായിക താരങ്ങൾക്ക് സ്വീകരണം നൽകി

കല്പറ്റ:ലോക ഒളിമ്പിക്സ് ദിനാചരണത്തിന്റെ ഭാഗമായി കൽപ്പറ്റ എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂളിലെത്തിയ ഒളിമ്പിക്സ് താരം ടി ഗോപി, ഏഷ്യൻ അത്‌ലറ്റിക്സ് മീറ്റ് താരം ടി അബൂബക്കർ എന്നിവർക്ക് സ്വീകരണം നൽകി. 2016, 2020 ഒളിമ്പിക്സുകളിൽ മാരത്തോൺ ഇനത്തിൽ ഭാരതത്തെ പ്രതികരിച്ച കായികതാരമാണ് ടി ഗോപി. ഏഷ്യൻ അത്‌ലറ്റിക് മീറ്റിൽ 400 മീറ്ററിൽ മെഡൽ ജേതാവാണ് ടി അബൂബക്കർ. ഇരുവർക്കും സ്കൂൾ പ്രിൻസിപ്പാൾ എ കെ ബാബു പ്രസന്നകുമാർ ഉപഹാരം നൽകി. യോഗത്തിൽ ജില്ലാ സ്പോർട്സ് […]

Continue Reading