ശക്തി കുറയും; ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ കാറ്റിനും മഴയ്ക്കും സാധ്യത

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഒരു ജില്ലയിലും തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പ് ഇല്ല. എറണാകുളം മുതൽ കാസർകോട് […]

Continue Reading

‌ഇരട്ട ജീവപര്യന്തം റദ്ദാക്കണം; ടിപി വധക്കേസ് പ്രതികൾ സുപ്രീം കോടതിയിൽ

ന്യൂ​ഡ​ൽ​ഹി: ടിപി വധക്കേസിൽ ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് പ്രതികൾ. ഇരട്ട ജീവപര്യന്തം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് എട്ട് പ്രതികൾ അപ്പീൽ നൽകിയിരിക്കുന്നത്. കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കിർമാണി മനോജും കൊടി സുനിയും ഉൾപ്പെടെ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളും സിപിഎം നേതാക്കളായ ജ്യോതി ബാബുവും കെ.കെ കൃഷ്ണനുമാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. മൂ​ന്ന് സെ​റ്റ് ഹ​ർ​ജി​ക​ളാ​ണ് ടി​പി കേ​സി​ലെ പ്ര​തി​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്നും സു​പ്രീം​ കോ​ട​തി​യി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്. 12 വ​ർ​ഷ​മാ​യി ത​ങ്ങ​ൾ ജ​യി​ലി​ൽ […]

Continue Reading

ഇന്ത്യക്ക് തീര്‍ക്കാനുണ്ട് ഒരു ‘സെമി’ കണക്ക്; ഇംഗ്ലണ്ടിന് ചങ്കിടിപ്പ്

ഗയാന: കഴിഞ്ഞ ടി20 ലോകകപ്പിന്റെ ആവര്‍ത്തനമാണ് രണ്ടാം സെമിയില്‍ ഇത്തവണ വീണ്ടും നടക്കുന്നത്. ഇന്ത്യയും ഇംഗ്ലണ്ടും ഒരിക്കല്‍ കൂടി ടി20 ലോകകപ്പിന്റെ സെമിയില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ മത്സരം ത്രില്ലറാകുമെന്ന് ഉറപ്പ്. സൂപ്പര്‍ 8ല്‍ തുടരെ മൂന്ന് മത്സരങ്ങളും ആധികാരികമായി ജയിച്ചാണ് ഇന്ത്യ നില്‍ക്കുന്നത്. ഇംഗ്ലണ്ട് ഒരു മത്സരം തോറ്റെങ്കിലും രണ്ട് വിജയങ്ങളുമായാണ് സെമി ഉറപ്പിച്ചത്. കഴിഞ്ഞ ലോകകപ്പ് സെമിയില്‍ ഇന്ത്യയെ 10 വിക്കറ്റിനു വീഴ്ത്തിയാണ് ഇംഗ്ലണ്ട് ഫൈനലിലെത്തിയത്. പിന്നാലെ വീണ്ടും അവര്‍ ലോക കിരീടത്തില്‍ മുത്തമിടുകയും ചെയ്തു. ഇത്തവണ […]

Continue Reading

കസ്റ്റഡിയില്‍ മേക്കപ്പിട്ട് അണിഞ്ഞൊരുങ്ങി കൊലക്കേസ് പ്രതി നടി പവിത്ര ഗൗഡ; എസ്‌ഐക്ക് നോട്ടീസ്

ബംഗളൂരു: രേണുക സ്വാമി വധക്കേസില്‍ കന്നട നടന്‍ ദര്‍ശന്‍ തുഗുദീപയ്‌ക്കൊപ്പം അറസ്റ്റിലായ നടി പവിത്ര ഗൗഡയെ കസ്റ്റഡിയില്‍ മേക്കപ്പിടാന്‍ അനുവദിച്ചതിന് സബ് ഇന്‍സ്‌പെക്ടര്‍ക്ക് നോട്ടീസ്. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ സബ് ഇന്‍സ്‌പെക്ടര്‍ക്കാണ് ബംഗളുരു വെസ്റ്റ് ഡിസിപി നോട്ടീസ് അച്ചത്. പവിത്രയെ ബംഗളുരുവിലെ വീട്ടിലെത്തി എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കൊപ്പം അവിടെനിന്ന് മടങ്ങുമ്പോള്‍ പവിത്ര മേക്കപ്പ് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ പൊലീസിനെതിരെ വ്യാപക വിമര്‍ശനം ഉയരുകയും ചെയ്തു. ഇതിന് പിന്നാലെയാണ് എസ്‌ഐക്ക് വിശദികരണം തേടി […]

Continue Reading

ടിപി കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ്: മൂന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ ശിക്ഷ ഇളവിനുള്ള തടവുകാരുടെ പട്ടികയില്‍പ്പെടുത്തിയ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് സസ്‌പെന്‍ഷന്‍ ഉത്തരവിട്ടത്. മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണ വിധേയമായിട്ടാണ് നടപടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ എസ് ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ബി ജി അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ വി രഘുനാഥ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ടിപി കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവിന് നീക്കം നടത്തുന്ന വാര്‍ത്ത പുറത്തു […]

Continue Reading

അഫ്ഗാനെ 56 റണ്‍സിന് ചുരുട്ടിക്കെട്ടി; ദക്ഷിണാഫ്രിക്ക ഫൈനലില്‍

ട്രിനിഡാഡ്: ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക ഫൈനലില്‍. സെമി ഫൈനല്‍ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചാണ് ദക്ഷിണാഫ്രിക്ക ഫൈനലില്‍ കയറിയത്. ഇന്ത്യ- ഇംഗ്ലണ്ട് സെമിഫൈനല്‍ മത്സരത്തിലെ വിജയിയാണ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ എതിരാളി. സെമിയില്‍ ടോസ് നേടി ആദ്യ ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനെ 56 റണ്‍സിന് പുറത്താക്കിയാണ് ദക്ഷിണാഫ്രിക്ക അനായാസ വിജയം നേടിയത്. തുടക്കത്തില്‍ തന്നെ ഡി കോക്കിനെ നഷ്ടമായെങ്കിലും ഒന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ മാര്‍ക്രമും ഹെന്‍ട്രിക്‌സും ചേര്‍ന്ന് അനായാസമായി ലക്ഷ്യം മറികടക്കുകയായിരുന്നു. 8.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സ് ആണ് […]

Continue Reading

ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നുമുതല്‍

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ-ക്ഷേമനിധി പെന്‍ഷന്‍ വിതരണം ഇന്നുമുതല്‍. പെന്‍ഷന്റെ ഒരു ഗഡു വിതരണം വ്യാഴാഴ്ച തുടങ്ങുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 1600 രൂപ വീതമാണ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുക. ഇതിനായി 900 കോടി അനുവദിച്ചു. ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയവര്‍ക്ക് അക്കൗണ്ട് വഴിയും മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ട് വീട്ടിലും പെന്‍ഷന്‍ എത്തിക്കും.

Continue Reading

പരിഷ്കരിച്ച ഡ്രൈവിംഗ് ഉത്തരവിൽ വീണ്ടും മാറ്റം വരുത്തി മോട്ടോർ വാഹന വകുപ്പ്

പരിഷ്കരിച്ച ഡ്രൈവിംഗ് ഉത്തരവിൽ വീണ്ടും മാറ്റം വരുത്തി മോട്ടോർ വാഹന വകുപ്പ്. ടെസ്റ്റ് നടത്തുന്ന വാഹനങ്ങളുടെ പരിധി 18 വർഷത്തിൽ നിന്നും 22 വർഷമായി ഉയർത്തി. ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ടിൽ ഇൻസ്ട്രക്ടർമാർ എത്തണമെന്ന് നിബന്ധനയില്ല എന്നിങ്ങനെയാണ് മാറ്റങ്ങൾ. സിഐടിയു സമരത്തെത്തുടർന്ന് നടത്തിയ ചർച്ചയിലാണ് തീരുമാനം. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് ഡ്രൈവിങ് ടെസ്റ്റുകൾ പുനരാരംഭിക്കാൻ തീരുമാനമായത്. പരിഷ്‌കരിച്ച സര്‍ക്കുലര്‍ പ്രകാരം പരമാവധി 40 പേരെ മാത്രം പങ്കെടുപ്പിച്ച് ഡ്രൈവിങ് ടെസ്റ്റ് നടത്താനാണ് ഉദ്യോഗസ്ഥര്‍ക്ക് നൽകിയിരിക്കുന്ന […]

Continue Reading

പച്ചക്കറി വില വർധനയിൽ സർക്കാർ കർശന ഇടപെടൽ നടത്തുന്നുണ്ട്: മന്ത്രി ജി ആർ അനിൽ

പച്ചക്കറി വില വർധനയിൽ സർക്കാർ കർശന ഇടപെടൽ നടത്തുന്നുണ്ടെന്ന് മന്ത്രി ജി ആർ അനിൽ. കൃഷിമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു. എൻറെ കൈയ്യിൽ മാന്ത്രിക വടിയില്ലെന്നാണ് ചിദംബരം പോലും പറയുന്നത്. നമുക്ക് ആവശ്യമുള്ള അരി നൽകുന്നതിൽ കേന്ദ്ര വിവേചനം തുടരുകയാണ്. 98% പേരും റേഷൻ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നവരാണ്. 59% പേർ ഈ മാസം ഇതുവരെ പൊതുവിതരണ സമ്പ്രദായത്തെയാണ് ആശ്രയിച്ചത്. സപ്ലൈകോയെ തകർക്കുന്ന സമീപനം പ്രതിപക്ഷത്തു നിന്നുണ്ടാകുന്നത് ദൗർഭാഗ്യകരമാണ്. വിലക്കയറ്റം താൽകാലിക പ്രതിഭാസമാണ്. അതിനെ […]

Continue Reading

ഓം ബിര്‍ള ലോക്‌സഭ സ്പീക്കര്‍

18ാം ലോക്‌സഭയുടെ സ്പീക്കറായി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തെരഞ്ഞെടുത്തു. എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മുന്‍ സ്പീക്കറും ബി.ജെ.പി എം.പിയുമായ ഓം ബിര്‍ളയും പ്രതിപക്ഷ ഇന്‍ഡ്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി മുതിര്‍ന്ന കോണ്‍ഗ്രസ് എം.പി കൊടിക്കുന്നില്‍ സുരേഷുമാണ്പത്രിക നല്‍കിയത്. ചരിത്രത്തിലാദ്യമായാണ് ലോക്‌സഭ സ്പീക്കര്‍ പദവിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ഇതുവരെയുള്ള ലോക്‌സഭകളില്‍ ഏകകണ്‌ഠ്യേനയായിരുന്നു സ്പീക്കറെ തെരഞ്ഞെടുത്തത്. ലോക്‌സഭ സ്പീക്കര്‍ പദവിയില്‍ ഭരണപക്ഷത്തുനിന്നുള്ള അംഗം വരുമ്പോള്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിന് നല്‍കുന്നതാണ് സഭയിലെ കീഴ്വഴക്കം. ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കിയാല്‍ സ്പീക്കര്‍ […]

Continue Reading