ചാമ്പ്യന്മാര്‍ക്ക് 125 കോടി: ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

ന്യൂഡല്‍ഹി: ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപയാണ് പാരിതോഷികം. ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് എക്‌സിലൂടെ പ്രഖ്യാപനം നടത്തിയത്. കളിക്കാരും പരിശീലകരും മറ്റ് സപ്പോര്‍ട്ടിങ് സ്റ്റാഫുകളും ഉള്‍പ്പെടുന്ന ടീമിനാണ് 125 കോടി രൂപ ലഭിക്കുക. ടൂര്‍ണമെന്റിലാകെ ടീം ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചതെന്നും ജയ് ഷാ കുറിച്ചു. ഇന്ത്യന്‍ ടീമിന്റെ രണ്ടാമത്തെ ടി20 ലോകകപ്പ് വിജയമാണ് ഇത്. ഐസിസി നേരത്തെ അവാര്‍ഡ് തുക പ്രഖ്യാപിച്ചിരുന്നു. 11.25 മില്യന്‍ ഡോളറാണ് […]

Continue Reading

രണ്ട് ദിവസമായി കാണാനില്ല, യുവതി കിണറ്റിൽ മരിച്ച നിലയിൽ; ഭർത്താവ് ഒളിവിൽ

കൽപ്പറ്റ: വയനാട് യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊഴുതന ഇടിയ വയലിലെ മീന(42)യാണ് മരിച്ചത്. രണ്ട് ദിവസമായി ഇവരെ കാണാനില്ലായിരുന്നു. തുടർന്ന് അന്വേഷണം നടന്നുകൊണ്ടിരിക്കെ ഇന്നു രാവിലെ മീനയുടെ മകനാണ് കിണറ്റിൽ മൃതദേഹം കണ്ടത്. അതിനിടെ മീനയുടെ ഭർത്താവ് ഒളിവിലാണ്. മദ്യപാനത്തെത്തുടർന്നു വഴക്കുണ്ടായിരുന്നെന്നു നാട്ടുകാർ പറയുന്നു. വൈത്തിരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

ജീവനക്കാരില്ല; രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

കോഴിക്കോട്: രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. ജീവനക്കാരുടെ കുറവിനെ തുടർന്നാണ് വിമാനങ്ങൾ റദ്ദാക്കിയത്. കരിപ്പുരിൽനിന്ന് രാത്രി 11.10ന് മസ്ക്കത്തിലേക്ക് പോകേണ്ട വിമാനമാണ് റദ്ദാക്കിയത്. കൂടാതെ മസ്ക്കത്തിൽനിന്ന് രാവിലെ 7.10ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചേരേണ്ട വിമാനവു സർവീസ് നടത്തില്ല.

Continue Reading

ട്വന്‍റി-ട്വന്‍റി ലോകകപ്പ്; ഫൈനലില്‍ ഇന്ന് ഇന്ത്യ- ദക്ഷിണാഫ്രിക്ക പോരാട്ടം; ബാര്‍ബഡോസില്‍ മഴ ഭീഷണി

ട്വന്‍റി-ട്വന്‍റി ലോകകപ്പ് ഫൈനലില്‍ ഇന്ന് ഇന്ത്യ- ദക്ഷിണാഫ്രിക്ക പോരാട്ടം.ഇന്ത്യ മൂന്നാം തവണ ഫൈനല്‍ കളിക്കാനിറങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഫൈനലാണിത്. ഫൈനല്‍ പോരാട്ടം നടക്കുന്ന ബാര്‍ബഡോസ് ബ്രിജ്ടൗണിലെ കെന്‍സിങ്ടണ്‍ ഓവലിലും മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്.ബാര്‍ബഡോസില്‍ ശനിയാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. ഉഷ്ണമേഖലാ കൊടുങ്കാറ്റിന്റെ സ്വാധീനമാണ് കാരണം. പ്രാദേശിക സമയം രാവിലെ 10.30-നാണ് മത്സരം. പകല്‍സമയത്ത് 46 ശതമാനം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദിവസത്തില്‍ രണ്ട് മണിക്കൂര്‍ സമയം മഴയുണ്ടാവുമെന്നും പ്രവചനമുണ്ട്. മത്സരം നടക്കുന്ന സമയം മുഴുവന്‍ […]

Continue Reading

സൈനിക പരിശീലനത്തിനിടെ അപകടം; അഞ്ച് ജവാന്മാർക്ക് വീരമൃത്യു

സൈനിക പരിശീലനത്തിനിടെയുണ്ടായ അപകടത്തിൽ അഞ്ച് ജവാന്മാർക്ക് വീരമൃത്യു. ലഡാക്കിലെ ദൗലത് ബേഗ് ഓൾഡിയിൽ ടാങ്കുകളുടെ പരിശീലനത്തിനിടെയായിരുന്നു അപകടമുണ്ടായത്. നദി മുറിച്ചുകടക്കുന്നതിനിടെ ടാങ്കുകളിൽ ചിലത് അപകടത്തിൽപ്പെട്ടതായി പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. അപകടത്തിൽ 5 കരസേനാംഗങ്ങൾ വീരമൃത്യു വരിച്ചു.

Continue Reading

അയോദ്ധ്യ ക്ഷേത്ര മേൽക്കൂരയ്ക്ക് പിന്നാലെ രാമക്ഷേത്ര റോഡുകളിലും തകർച്ച; ബിജെപി ഗവൺമെന്റിന്റെ അഴിമതി പുറത്തെന്ന് കോൺഗ്രസ്

അയോധ്യയില്‍ മേല്‍ക്കൂരയ്ക്ക് പിന്നാലെ രാമക്ഷേത്ര റോഡുകളും തകര്‍ന്നു. 14 കിലോമീറ്റര്‍ ദൂരമുളള രാംപഥ് റോഡാണ് ഒറ്റമഴയില്‍ തകര്‍ന്നത്. റോഡില്‍ വിവിധ ഭാഗങ്ങളില്‍ അഗാധമായ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു. ഒറ്റമഴയില്‍ റോഡും തെരുവുകളും വെളളക്കെട്ടില്‍ മുങ്ങി. ഉദ്ഘാടനം കഴിഞ്ഞ് ആറ് മാസത്തിനിടെയാണ് സംഭവമുണ്ടായത്. സംഭവത്തില്‍ പിഡബ്ലിയു ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് യുപി സര്‍ക്കാര്‍. ബിജെപി സര്‍ക്കാരിന്റെ വന്‍ അഴിമതിയെന്ന് ആരോപണവുമായി കോൺഗ്രസ് രംഗത്ത്.

Continue Reading

സ്വര്‍ണ വിലയില്‍ വര്‍ധന; പവന്‍ വില 53,000 തൊട്ടു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വര്‍ധന. 80 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,000 രൂപയിലെത്തി. ഗ്രാം വിലയില്‍ 10 രൂപയുടെ വര്‍ധനവാണുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നലെ വില 6625 രൂപയാണ്. ഈ മാസം ആദ്യ വാരത്തിന്റെ അവസാനം 54,080 എന്ന ഉയര്‍ന്ന പോയന്റിലെത്തിയ സ്വര്‍ണവില. പിന്നീട് തുടര്‍ച്ചയായ ദിവസങ്ങളില്‍ വില കൂടിയും കുറഞ്ഞും നിന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളായി വില 53,000 രൂപയില്‍ താഴെ പോയിതിന് ശേഷമാണ് […]

Continue Reading

എയിംസ് കിനാലൂരില്‍ തന്നെ; കേരളത്തിന്റെ നിര്‍ദേശം കേന്ദ്രം അംഗീകരിച്ചതെന്ന് വീണാ ജോര്‍ജ്

തിരുവനന്തപുരം: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) കോഴിക്കോട് കിനാലൂരില്‍ സ്ഥാപിക്കണമെന്ന കേരളത്തിന്റെ നിര്‍ദേശം കേന്ദ്രം അംഗീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ്. നിയമസഭയിലെ സ്വകാര്യബില്ലിന്റെ പ്രമേയാവതരണത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കിനാലൂരില്‍ വ്യവസായ വകുപ്പിന്റെ 150 ഏക്കര്‍ സ്ഥലം എയിംസിനുവേണ്ടി ഏറ്റെടുത്തു. ശേഷിക്കുന്ന 50ഏക്കര്‍ കൂടി ഏറ്റെടുക്കുന്ന നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും വീണാ ജോര്‍ജ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും താനും എയിംസിന് വേണ്ടി പ്രധാനമന്ത്രി മുതല്‍ കേന്ദ്ര ആരോഗ്യമന്ത്രി വരെ പലതലത്തില്‍ ചര്‍ച്ചകള്‍ നടത്തി. ഇനി […]

Continue Reading

ഇഡി തോന്ന്യാസം കളിക്കുന്നു; രാഷ്ട്രീയമായും നിയമപരമായും നേരിടും; എംവി ഗോവിന്ദന്‍

തിരുവനന്തപുരം: സിപിഎമ്മിനെ പ്രതിചേര്‍ത്ത്, കരുവന്നൂര്‍ കേസ് തട്ടിപ്പില്‍ പാര്‍ട്ടിക്ക് വലിയ പങ്കുണ്ടെന്ന് വരുത്തിതീര്‍ക്കാനാണ് ഇഡിയുടെ ശ്രമമെന്ന് സപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇഡി തോന്ന്യാസം കാണിക്കുകയാണെന്നും അതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിക്കെതിരെ കേസ് എടുക്കുമെന്ന് പറഞ്ഞാല്‍ എന്ത് കേസ് എടുക്കാനാണ് ഇഡിക്കുള്ളതെന്നും ഗോവിന്ദന്‍ ചോദിച്ചു. ഇത് സംബന്ധിച്ച് വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞത്. പാര്‍ട്ടിക്ക് സംസ്ഥാനത്തുടനീളം പതിനായിരക്കണക്കിന് ഘടകങ്ങള്‍ക്ക് സംഘടനാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഓഫീസുകളുണ്ട്. അത് പതിറ്റാണ്ടുകളായി ഉള്ളതാണ്. സാധാരണയായി ബ്രാഞ്ച്, […]

Continue Reading

‘ഗ്രെയ്റ്റ് ഇന്ത്യ’- ഇംഗ്ലണ്ടിനെ എറിഞ്ഞു വീഴ്ത്തി ഫൈനലില്‍

ഗയാന: ഇടക്കിടെ തടസപ്പെടുത്തിയ മഴയ്ക്കും ഇന്ത്യയുടെ വിജയം തടയാന്‍ സാധിച്ചില്ല. ഇംഗ്ലണ്ടിനെ 68 റണ്‍സിനു തകര്‍ത്ത് ഇന്ത്യ ടി20 ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍. രണ്ടാം ടി20 ലോക കിരീടത്തിലേക്ക് ഇനി ഇന്ത്യയുടെ ദൂരം ഒരു ജയം അകലെ. നാളെ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. രണ്ടാം സെമിയില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവരില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് അടിച്ചു. മറുപടി പറഞ്ഞ ഇംഗ്ലണ്ടിന്റെ പോരാട്ടം 16.4 ഓവറില്‍ 103 റണ്‍സില്‍ […]

Continue Reading