പ്ലസ് വണ്‍ പ്രവേശനം: ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ മലപ്പുറം ജില്ലയില്‍ നിന്ന്, ട്രയല്‍ അലോട്ട്‌മെന്റ് 29ന്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം അവസാനിച്ചപ്പോള്‍ 4,65,960 അപേക്ഷകര്‍. മലപ്പുറം ജില്ലയില്‍ നിന്നുമാണ് കൂടുതല്‍ അപേക്ഷ. 82,434 അപേക്ഷകളാണ് മലപ്പുറം ജില്ലയില്‍ നിന്ന് ലഭിച്ചത്. 48,140 പേര്‍ അപേക്ഷിച്ച കോഴിക്കോട് ജില്ലയിലാണ് തൊട്ടുപിന്നില്‍. 29ന് ട്രയല്‍ അലോട്ട്‌മെന്റും ജൂണ്‍ അഞ്ചിന് ആദ്യ അലോട്ട്‌മെന്റും നടത്തും. ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചശേഷം അപേക്ഷയില്‍ തെറ്റുണ്ടെങ്കില്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ വഴി തിരുത്താന്‍ അവസരമുണ്ടാകും. വെബ്‌സൈറ്റ് https : //hscap.kerala.gov.in

Continue Reading

സിപിഐഎം പ്രക്ഷോഭത്തിലേക്ക്

സിപിഐഎം പ്രക്ഷോഭത്തിലേക്ക് വയനാട് മാനന്തവാടിയിലെ വെള്ളമുണ്ട മൊതക്കര റോഡ് ജൽ ജീവൻ മിഷൻ പ്രവൃത്തിയുടെ ഭാഗമായി തകർന്നത് അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം പ്രക്ഷോഭത്തിലേക്ക്. പൈപ്പിങ് പെട്ടെന്ന് പൂർത്തീകരിച്ച് റോഡ് കൈമാറുന്നതിനു എംഎൽഎ, കലക്റ്റർ, പഞ്ചായത്ത്‌ ഭരണസമിതിയും ആവശ്യപ്പെട്ടിട്ടും നിക്ഷേധാത്മക നിലപാട് സ്വീകരിക്കുന്ന ജൽ ജീവൻ മിഷൻ ഉദ്യോഗസ്ഥർക്കെതിരെയും കരാറുകാർക്കുമെതിരെയാണ് പ്രക്ഷോഭം. 27/05/2024ന് മുൻപ് റോഡ് ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ ജൽ ജീവൻ മിഷൻ്റെ മുഴുവൻ പ്രവൃത്തികളും തടയുമെന്നും സിപിഐഎം പുളിഞ്ഞാൽ ബ്രാഞ്ച് പ്രസ്ഥാവനയിൽ പറഞ്ഞു

Continue Reading

‘കുറ്റം ഏറ്റെടുക്കാന്‍ നിര്‍ബന്ധിച്ചു, ഭീഷണിപ്പെടുത്തി’; പൂനെ അപകടത്തില്‍ കൗമാരക്കാരന്റെ മുത്തച്ഛന്‍ അറസ്റ്റില്‍

പൂനെ: പൂനെയില്‍ മദ്യലഹരിയില്‍ ആഡംബര കാര്‍ ഓടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍, പ്രതിയായ കൗമാരക്കാരന്റെ മുത്തച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റം ഏറ്റെടുക്കാന്‍ ഭീഷണിപ്പെടുത്തിയെന്ന ഡ്രൈവറുടെ പരാതിയിലാണ് അറസ്റ്റ്. അപകടമുണ്ടായ അന്നു പൊലീസ് സ്റ്റേഷനില്‍നിന്നു മടങ്ങിയ തന്നെ പ്രതിയായ പതിനേഴുകാരന്റെ പിതാവ് വിശാല്‍ അഗര്‍വാളും മുത്തച്ഛന്‍ സുരേന്ദ്ര കുമാര്‍ അഗര്‍വാളും ചേര്‍ന്ന് അവരുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയെന്ന് ഡ്രൈവര്‍ ഗംഗാധര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അവിടെ വച്ച് തന്റെ ഫോണ്‍ ഇരുവരും ചേര്‍ന്ന് പിടിച്ചുവച്ചു. തന്നെ മുറിയില്‍ […]

Continue Reading

തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ന്യൂനമര്‍ദം രാത്രിയോടെ ചുഴലിക്കാറ്റാകും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശനിയാഴ്ച തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്നണ് മുന്നറിയിപ്പ്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച എറണാകുളം, ചൊവ്വാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം മുതല്‍ ഇടുക്കി വരയെുള്ള ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിന് മുകളില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നു. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് […]

Continue Reading

കണ്ണ് നിറഞ്ഞ് ആസിഫ് അലി: ‘തലവൻ’ കണ്ട് വികാരാധീനനായി താരം

ആസിഫ് അലിയും ബിജു മേനോനും പ്രധാന വേഷങ്ങളിൽ എത്തിയ തലവൻ മികച്ച അഭിപ്രായമാണ് നേടുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് തിയറ്ററിൽ എത്തി ചിത്രം കണ്ട് മടങ്ങുന്ന ആസിഫ് അലിയുടെ വിഡിയോ ആണ്. ചിത്രത്തിന് ലഭിച്ച സ്വീകരണം കണ്ട് വികാരാധീനനായി കണ്ണ് നിറയുന്ന ആസിഫ് അലിയെ ആണ് വിഡിയോയിൽ കാണുന്നത്. മാധ്യമങ്ങളോട് സിനിമയെക്കുറിച്ച് പ്രതികരിക്കുന്നതിനിടെ താരത്തിന്റെ കണ്ണ് നിറയുകയായിരുന്നു. താൻ ഏറെ സന്തോഷവാനാണ് എന്നാണ് താരം മാധ്യമങ്ങളോട് പറയുന്നത്. കണ്ണ് നിറഞ്ഞിട്ടുണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ തിയറ്ററിലെ പ്രതികരണം […]

Continue Reading

മഴ തുടരും; 7 ജില്ലകളിൽ യെല്ലോ; ഇടിമിന്നലിനും കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴ ഇന്നും തുടരും. ഏഴ് ജില്ലകളിൽ യല്ലോ അലർട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസര്‍ക്കോട് ജില്ലകളിലാണ് യെല്ലോ. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. വരും മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ […]

Continue Reading

ഇന്ന് ആറാം ഘട്ട വോട്ടെടുപ്പ്: ഡൽഹിയിലെ ഉൾപ്പടെ 58 മണ്ഡലങ്ങൾ പോളിങ് ബൂത്തിലേക്ക്

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറാംഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 58 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡൽഹിയിലെയും ഹരിയാനയിലെയും എല്ലാ സീറ്റുകളിലും ഈ ഒറ്റഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുക. കൂടാതെ ഇതോടൊപ്പം ഒഡീഷയിലെ 42 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പും നടക്കും. 889 സ്ഥാനാർത്ഥികളാണ് ആറാം ഘട്ടത്തിൽ ജനവിധി തേടുന്നത്. ഉത്തർപ്രദേശിൽ 14 മണ്ഡലങ്ങളിലും പശ്ചിമബംഗാളിലും ബിഹാറിലും എട്ടു മണ്ഡലങ്ങളിലും ആണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. മെഹബൂബ മുഫ്തി, മനോഹർലാൽ ഖട്ടാർ, മേനക ഗാന്ധി, അഭിജിത് ഗംഗോപാധ്യായ, […]

Continue Reading

പൊരുതാന്‍ പോലും നില്‍ക്കാതെ രാജസ്ഥാന്‍; കൊല്‍ക്കത്ത- ഹൈദരാബാദ് ഫൈനല്‍

ചെന്നൈ: ഒന്നു പൊരുതാന്‍ പോലും നില്‍ക്കാതെ രാജസ്ഥാന്‍ റോയല്‍സ് കീഴടങ്ങി. രണ്ടാം ക്വാളിഫയര്‍ വിജയിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഐപിഎല്‍ ഫൈനലില്‍. നാളെ നടക്കുന്ന ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായി ഹൈദരാബാദ് ഏറ്റുമുട്ടും. രണ്ടാം ക്വാളിഫയറില്‍ 36 റണ്‍സിന്റെ വിജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത അവര്‍ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോര്‍ ഉയര്‍ത്തി. വിജയം തേടിയിറങ്ങിയ സഞ്ജുവിനും സംഘത്തിനും 7 വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സില്‍ എത്താനെ സാധിച്ചുള്ളു. സ്പിന്നര്‍മാരാണ് […]

Continue Reading

ശക്തമായ മഴ തുടരും; സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴ തുടരും. എന്നാല്‍ ഇന്ന് ഒരു ജില്ലയിലും അതിതീവ്ര മഴ മുന്നറിയിപ്പില്ല. അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് ഏഴ് ജില്ലകളില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂര്‍, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളികളിലാണ് ഓറഞ്ച് അലര്‍ട്ട് . മറ്റ് ഏഴ് ജില്ലകളില്‍ യെലോ അലര്‍ട്ടാണ്. അതേസമയം കേരള തീരത്ത് ഉയര്‍ന്ന തിരമാലയുള്ളതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനം പാടില്ല. കടലാക്രമണ സാദ്ധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണം. വടക്കന്‍ ജില്ലകളില്‍ […]

Continue Reading

പത്തനംതിട്ടയിൽ 22കാരി ഭർതൃവീട്ടിൽ മരിച്ച നിലയിൽ

പത്തനംതിട്ട: 22കാരി ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ. വട്ടക്കാവ് കല്ലിടുക്കിനാൽ ആര്യാലയം അനിൽകുമാറിന്റെയും ശകുന്തളയുടെയും ഇളയ മകൾ ആര്യ കൃഷ്ണയാണ് (22) മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ ആര്യയെ കണ്ടെത്തുന്നത്. പയ്യനാമൺ വേങ്ങത്തടിക്കൽ ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയാണ് ആര്യയും ഭർത്താവ് അരുവാപ്പുലം ഊട്ടുപാറ കുളമാങ്കൂട്ടത്തിൽ ആശിഷും. സംഭവസമയത്ത് ആര്യയും ഒന്നര വയസ്സുള്ള കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭർത്താവും വീട്ടുകാരും വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ‍ കാണുന്നത്. പൊലീസ് എത്തി മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലേക്കു […]

Continue Reading