‘എനിക്ക് എഡിഎച്ച്ഡി ഉണ്ട്, 41-ാം വയസിലാണ് കണ്ടെത്തിയത്’; വെളിപ്പെടുത്തി ഫഹദ് ഫാസിൽ

മലയാളികളുടെ പ്രിയപ്പെട്ട ഫഫയാണ് ഫഹദ് ഫാസിൽ. ഇപ്പോഴിതാ തനിക്ക് അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി (എഡിഎച്ച്ഡി) എന്ന രോ​ഗമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഫഹദ്. കോതമം​ഗലത്ത് പീസ് വാലി ചിൽഡ്രൻസ് വില്ലേജ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ഫഹദ് ഇക്കാര്യം പറഞ്ഞത്. “എഡിഎച്ച്ഡി എന്നൊരു രോ​ഗമുണ്ട്. സാബിത്തിനൊപ്പമാണ് ഞാനിവിടെയെത്തിയത്. പല കാര്യങ്ങളേക്കുറിച്ച് ഞങ്ങൾ സംസാരിക്കുന്നതിനിടയിൽ എഡിഎച്ച്ഡി എന്ന അസുഖം മാറ്റാൻ എളുപ്പമാണോ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. അത് ചെറുപ്പത്തിലേ കണ്ടുപിടിച്ചാൽ ഈസിയായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. 41-ാം വയസിലാണ് എനിക്ക് കണ്ടെത്തിയത്. […]

Continue Reading

‘ഏറ്റവും വിലപ്പെട്ട താരം’- ചരിത്രമെഴുതി സുനില്‍ നരെയ്ന്‍

ചെന്നൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം മൂന്നാം കിരീട നേട്ടം ആഘോഷിച്ച വിന്‍ഡീസ് സ്പിന്‍ ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്ന്‍ മറ്റൊരു ചരിത്ര നേട്ടവും. ടൂര്‍ണമെന്റിലെ ഏറ്റവും വിലപിടിച്ച താരമായി (മോസ്റ്റ് വാല്യുബള്‍ പ്ലെയര്‍) സുനില്‍ നരെയ്ന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇത് മൂന്നാം തവണയാണ് ഈ നേട്ടം നരെയ്ന്‍ സ്വന്തമാക്കുന്നത്. മൂന്ന് തവണ ഈ പുരസ്‌കാരം നേടുന്ന ഐപിഎല്‍ ചരിത്രത്തിലെ ആദ്യ താരമെന്ന അപൂര്‍വ റെക്കോര്‍ഡാണ് നരെയ്ന്‍ സ്വന്തം പേരില്‍ ചേര്‍ത്തത്. 2012ല്‍ കൊല്‍ക്കത്ത കന്നി ഐപിഎല്‍ കിരീടം നേടിയപ്പോള്‍ ആ […]

Continue Reading

7 കിലോ കുറഞ്ഞു, മെഡിക്കല്‍ പരിശോധന നടത്തണം; ജാമ്യം നീട്ടാന്‍ സുപ്രീംകോടതിയെ സമീപിച്ച് കെജരിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ ഇടക്കാല ജാമ്യം ഏഴു ദിവസത്തേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. 7 കിലോ ഭാരം കുറയുകയും കെറ്റോണിന്റെ അളവ് കൂടുകയും ചെയ്തതിനെ തുടര്‍ന്ന് സിടി സ്‌കാന്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ടെസ്റ്റുകളുടെ ആവശ്യകത എടുത്തുപറഞ്ഞാണ് ജാമ്യം നീട്ടണമെന്ന് കെജരിവാള്‍ അപേക്ഷ നല്‍കിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ കെജരിവാളിന് സുപ്രീംകോടതി ജൂണ്‍ 1 വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചിട്ടുള്ളത്. മാക്സ് ആശുപത്രിയുടെ മെഡിക്കല്‍ സംഘം […]

Continue Reading

കലാശപ്പോരില്‍ തോറ്റ ഹൈദരാബാദിന് 12.5 കോടി, കപ്പ് ഉയര്‍ത്തിയ കൊല്‍ക്കത്തയ്ക്ക് എത്ര?; പ്രൈസ് മണി ലിസ്റ്റ് ഇങ്ങനെ

ചെന്നൈ: ഐപിഎല്‍ കലാശപ്പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ആധികാരിക വിജയമാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നേടിയത്. ആദ്യ ഓവര്‍ എറിഞ്ഞ മിച്ചല്‍ സ്റ്റാര്‍ക്ക് പന്ത് തങ്ങളുടെ കോര്‍ട്ടിലാണ് എന്ന് തുടക്കത്തില്‍ തന്നെ സൂചന നല്‍കി. ഇത് ശരിവെയ്ക്കുന്നതാണ് കൊല്‍ക്കത്തയുടെ എട്ടുവിക്കറ്റ് ജയം. ഹൈദരാബാദിനെ 113 റണ്‍സിന് വരിഞ്ഞുമുറുക്കിയ കൊല്‍ക്കത്ത അനായാസം ലക്ഷ്യം മറികടക്കുന്നതാണ് പിന്നീട് കണ്ടത്. ഐപിഎല്ലില്‍ നിന്ന് ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ലെങ്കിലും ഈ സീസണിലെ ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ അതേ തുകയാണ് ലഭിക്കുക. ഐപിഎല്‍ 2024ല്‍ പങ്കെടുത്ത ടീമുകള്‍ക്ക് […]

Continue Reading

പുനെ അപകടം: 17കാരനെ ‘രക്ഷിക്കാനായി’ രക്തസാമ്പിള്‍ റിപ്പോര്‍ട്ടില്‍ കൃത്രിമം നടത്തി; രണ്ടു ഡോക്ടര്‍മാര്‍ അറസ്റ്റില്‍

മുംബൈ: പുനെയില്‍ മദ്യലഹരിയില്‍ 17കാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ച കേസില്‍ രണ്ടു ഡോക്ടര്‍മാര്‍ അറസ്റ്റില്‍. 17കാരനെ രക്ഷിക്കാനായി രക്തസാമ്പിള്‍ റിപ്പോര്‍ട്ടില്‍ കൃത്രിമം നടത്തി എന്ന ആരോപണത്തിലാണ് നടപടി. പുനെ സസൂണ്‍ ജനറല്‍ ആശുപത്രി ഫൊറന്‍സിക് മേധാവിയെയും മറ്റൊരു ഡോക്ടറെയുമാണ് പുനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 17കാരന്‍ ഓടിച്ച കാര്‍ ഇടിച്ച് 24 വയസുള്ള രണ്ട് സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാര്‍ ആണ് മരിച്ചത്. രാത്രിയില്‍ 17കാരന്‍ മദ്യപിച്ച് വാഹനമോടിച്ചതിനെ തുടര്‍ന്ന് ഉണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു […]

Continue Reading

കെഎസ് യു ക്യാമ്പിലെ കൂട്ടയടി: അന്വേഷണത്തിന് മൂന്നംഗ സമിതി; ഇന്നു തന്നെ റിപ്പോര്‍ട്ട് വേണമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: കെഎസ് യു തിരുവനന്തപുരത്ത് സംഘടിപ്പിച്ച നേതൃക്യാമ്പിലുണ്ടായ കൂട്ടത്തല്ലില്‍ നടപടിയുമായി കോണ്‍ഗ്രസ്. കൂട്ടയടിയില്‍ ഇന്നുതന്നെ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ആവശ്യപ്പെട്ടു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ പഴകുളം മധുവിനും എഎം നസീര്‍, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നടത്തിപ്പു ചുമതലയുള്ള എ കെ ശശി എന്നിവര്‍ അടങ്ങുന്ന മൂന്നംഗ സമിതിയെയാണ് നിയോഗിച്ചിട്ടുള്ളത്. തിരുവനന്തപുരം നെയ്യാര്‍ ഡാമിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന പഠനശിബിരത്തിനിടെയാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ ഗ്രൂപ്പ് തിരിഞ്ഞ് അടിയുണ്ടാക്കിയത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. […]

Continue Reading

കൊടുങ്ങല്ലൂരില്‍ കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; 27 പേര്‍ ആശുപത്രിയില്‍, ഹോട്ടലില്‍ പരിശോധന

തൃശൂര്‍: കൊടുങ്ങല്ലൂര്‍ പെരിഞ്ഞനത്ത് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. വയറിളക്കവും ഛര്‍ദിയും അടക്കമുള്ള ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് 27 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായത്. പാഴ്‌സല്‍ വാങ്ങി കഴിച്ചവര്‍ക്കും അസ്വസ്ഥത ഉണ്ടായതായാണ് വിവരം. പെരിഞ്ഞനം കയ്പമംഗലം സ്വദേശികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലാണ് 27 പേരെയും പ്രവേശിപ്പിച്ചത്. ആരോഗ്യവകുപ്പും പൊലീസും പഞ്ചായത്തിലെ ഭക്ഷ്യസുരക്ഷാ ജീവനക്കാരും ചേര്‍ന്ന് ഹോട്ടലില്‍ പരിശോധന നടത്തി. […]

Continue Reading

ബോളിവുഡിലും ചുവടുറപ്പിക്കാൻ സംയുക്ത; അരങ്ങേറ്റം സൂപ്പർ താരങ്ങൾക്കൊപ്പം

മലയാളവും തെന്നിന്ത്യയും കടന്ന് ബോളിവുഡിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് നടി സംയുക്ത. 27 വർഷങ്ങൾക്ക് ശേഷം പ്രഭുദേവയും കജോളും ഒന്നിച്ചെത്തുന്ന ചിത്രത്തിലൂടെയാണ് സംയുക്ത ബോളിവുഡിലേക്ക് ചുവടുവയ്ക്കുന്നത്. തെലുങ്ക് ഫിലിംമേക്കറായ ചരൺ തേജ് ഉപ്പളപതിയാണ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ചരൺ തേജയുടേയും ബോളിവുഡ് അരങ്ങേറ്റമാണ് ഈ ചിത്രം. നസ്റുദ്ദീൻ ഷാ, ജിഷു സെൻ ​ഗുപ്ത, ആദിത്യ സീൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലായി പൂർത്തിയാക്കിയതായാണ് വിവരം. ആക്ഷൻ ത്രില്ലറായാണ് […]

Continue Reading

ഇന്നാണ് ‘ബ്ലോക്ക്ബസ്റ്റര്‍ ഫിനാലെ’- ആരടിക്കും ഐപിഎല്‍ കിരീടം?

ചെന്നൈ: ഐപിഎല്‍ കലാശപ്പോരാട്ടം ഇന്ന്. ചെന്നൈയിലെ ചെപ്പോക്കില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലാണ് പോരാട്ടം. കൊല്‍ക്കത്ത മൂന്നാം കിരീടവും ഹൈദരാബാദ് രണ്ടാം കിരീടവുമാണ് ലക്ഷ്യമിടുന്നത്. തുടക്കം മുതല്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കും വരെ ആധികാരിക പ്രകടനം നടത്തിയ സംഘമാണ് കൊല്‍ക്കത്തയുടേത്. കയറ്റിറക്കങ്ങളിലൂടെ ഫൈനലിലെത്തിയ സംഘമാണ് ഹൈദരാബാദിന്‍റേത്. ഗ്രൂപ്പ് ഘട്ടത്തിലും ആദ്യ ക്വാളിഫയര്‍ പോരാട്ടത്തിലും ഹൈദരാബാദിനെ വീഴ്ത്തിയതിന്റെ മുന്‍തൂക്കം കൊല്‍ക്കത്തയ്ക്കുണ്ട്. രാജസ്ഥാന്‍ റോയല്‍സിനെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഇതേ പിച്ചില്‍ തന്ത്രപരമായി വീഴ്ത്തിയതിന്റെ ആത്മവിശ്വാസമാണ് ഹൈദരാബാദിനെ നയിക്കുന്നത്. ടൂര്‍ണമെന്റില്‍ […]

Continue Reading

അവയവക്കടത്ത്: അന്വേഷണം തമിഴ്‌നാട്ടിലേക്ക്; ഇരകളെയും സംഘത്തിലെ കണ്ണികളെയും കണ്ടെത്താന്‍ ഊർജ്ജിത ശ്രമം

കൊച്ചി: അവയവക്കച്ചവട കേസില്‍ അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിക്കുന്നു. പിടിയിലായ സബിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. അവയവക്കടത്തില്‍ കൂടുതല്‍ ഇരകളെ കണ്ടെത്തുകയാണ് പൊലീസിന്റെ ലക്ഷ്യം. അവയവക്കടത്തിനായി മനുഷ്യക്കടത്തും നടത്തിയിരുന്നതായി സബിത്ത് അന്വേഷണസംഘത്തോട് വ്യക്തമാക്കിയിരുന്നു. സംഘത്തിലെ കണ്ണികളും ഇരകളും തമിഴ്നാട്ടില്‍ ഉണ്ടെന്നാണ് പൊലീസിന്റെ നിഗമനം. പ്രത്യേക അന്വേഷണ സംഘം തമിഴ്‌നാട്ടിലെത്തിയിട്ടുണ്ട്. ഇരകളെ കണ്ടെത്തി മൊഴിയെടുക്കുകയും, കണ്ണികളെക്കുറിച്ച് കൂടുതല്‍ അന്വേഷണവും സംഘം നടത്തും. ബംഗളൂരുവിലും ഹൈദരാബാദിലും ആവശ്യമെങ്കില്‍ പരിശോധന നടത്തുമെന്ന് അന്വേഷണസംഘം അറിയിച്ചു. സബിത്തിന്റെ അക്കൗണ്ട് വിവരങ്ങള്‍ പൊലീസ് പരിശോധിച്ചു […]

Continue Reading