2023 -24 വർഷത്തെ മികച്ച മെന്റൽ ഹെൽത്ത് പരിശീലനത്തിനുള്ള ഇന്ത്യ ബ്രാൻഡ് ഐക്കൺ അവാർഡ് Mind Tuning Art ന്

ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടൈം സൈബർ മീഡിയ, മുംബൈ അന്തേരിയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര കോൺഫറൻസിൽ വച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ‘Brett lee’ നിന്നും മൈൻ്റ് ട്യൂണിംഗ് ആർട്ട് ഫൗണ്ടർ ഡോക്ടർ ബെഞ്ചമിൻ ഈശോ അവാർഡ് ഏറ്റുവാങ്ങി. 2004 മുതൽ കേരളത്തിൽ പ്രവർത്തിച്ചുവരുന്ന മൈൻഡ് ട്യൂണിംഗ് ആർട്ട് കേരളത്തിലെ ട്രെയിനർമാർക്കും, കൗൺസിലർമാർക്കും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും, സംസ്ഥാനത്ത് മാനസിക ആരോഗ്യ മേഖലയിൽ സാമൂഹിക പ്രതിബദ്ധതയോടു കൂടി വിവിധ പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കി വരികയും ചെയ്യുന്നു.. വിദ്യാർത്ഥികളിൽ വർദ്ധിച്ചുവരുന്ന ആത്മഹത്യാ […]

Continue Reading

കോഴിക്കോട് ബിരിയാണി കഴിച്ച ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഭക്ഷ്യവിഷബാധ; 11 കാരി ഐസിയുവില്‍

കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഭക്ഷ്യവിഷബാധ. 11 കാരി ആരാധ്യ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. വൈത്തിരിയിലെ ഒരു റസ്റ്റോറന്റില്‍ നിന്നും കഴിഞ്ഞദിവസം ഇവര്‍ ബിരിയാണി കഴിച്ചിരുന്നു. രാജേഷ്, ഷിംന, ആദിത് എന്നിവരുടെ ആരോഗ്യനില തൃപ്തികരമാണ്. മീനങ്ങാടിയിലെ സുഹൃത്തിന്റെ വീട്ടിലെത്തി അല്‍പ്പസമയത്തിനകം പെണ്‍കുട്ടിക്ക് പനിയും തലവേദനയും അനുഭവപ്പെട്ടു. കുറച്ചു കഴിഞ്ഞപ്പോള്‍ വയറിളക്കവും ഛര്‍ദ്ദിയുമുണ്ടായായി. മറ്റുള്ളവര്‍ക്കും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. ഉടന്‍ തന്നെ അമ്പല വയലിലെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. എന്നാല്‍ രോഗശമനം […]

Continue Reading

6999 രൂപ, നിരവധി ഫീച്ചറുകളുമായി മോട്ടോറോളയുടെ ബജറ്റ് ഫോണ്‍; മോട്ടോ ജി04

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോള പുതിയ ബജറ്റ് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. വെറും 6999 രൂപയ്ക്ക് നിരവധി ഫീച്ചറുകള്‍ ഉള്ള ഫോണാണ് ഇന്ത്യയില്‍ വിപണിയില്‍ ഇറക്കിയത്. മോട്ടോ ജി04 നാലു കളര്‍ വേരിയന്റുകളിലാണ് അവതരിപ്പിച്ചത്. ആന്‍ഡ്രോയിഡ് 14 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ 4GB റാമും 64GB സ്‌റ്റോറേജ് കപാസിറ്റിയുമുള്ള ഒറ്റ മെമ്മറി വേരിയന്റിലാണ് ഇറക്കിയത്. ജൂണ്‍ 5 ഉച്ചയ്ക്ക് 12 മണി മുതല്‍ ഫ്‌ലിപ്പ്കാര്‍ട്ട് വഴി വില്‍പ്പനയ്ക്കെത്തും. മോട്ടോ G04 കോണ്‍കോര്‍ഡ് ബ്ലാക്ക്, സീ ഗ്രീന്‍, […]

Continue Reading

‘രണ്ടു വട്ടം ഡോക്ടറെ കണ്ടിട്ടും കുത്തിവയ്പ് നല്‍കിയില്ല’; എട്ടു വയസ്സുകാരന്റെ മരണത്തില്‍ ആശുപത്രിക്കെതിരെ ബന്ധുക്കള്‍

ആലപ്പുഴ: പേവിഷബാധയേറ്റ് എട്ടു വയസ്സുകാരന്‍ മരിച്ചതില്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍. പള്ളിപ്പാട് സ്വദേശി ദേവനാരായണനാണ് മരിച്ചത്. ദേവനാരായണന് പേവിഷബാധയ്‌ക്കെതിരായ വാക്‌സിന്‍ കുത്തിവെയ്പ് നല്‍കിയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. രണ്ടു വട്ടം ഡോക്ടര്‍മാരെ കണ്ടിട്ടും കുത്തിവെയ്പ് നല്‍കിയില്ലെന്ന് മുത്തച്ഛന്‍ കുറ്റപ്പെടുത്തി. ഒരുമാസം മുമ്പാണ് ദേവനാരായണനെ തെരുവുനായ ആക്രമിച്ചത്. മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ വീടിന് മുന്നിലൂടെ പോയ അമ്മയെയും കുഞ്ഞിനെയും തെരുവുനായ കടിക്കാന്‍ ഓടിയെത്തിയതു കണ്ട ദേവനാരായണന്‍ കയ്യിലിരുന്ന പന്ത് നായയുടെ നേര്‍ക്ക് എറിഞ്ഞു. ഇതോടെ നായ ദേവനാരായണന് […]

Continue Reading

സ്വര്‍ണവിലയില്‍ മാറ്റമില്ല; 53,500ല്‍ താഴെ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 53,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6670 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും വേറെയും. 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞുമാണ് സ്വര്‍ണവില. ഓഹരി വിപണിയിലെ മുന്നേറ്റവും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

Continue Reading

കേന്ദ്രമന്ത്രിയാകാനുള്ളതാണ്; ജോസ് കെ മാണിക്കു രാജ്യസഭ സീറ്റ് വേണമെന്ന് കേരള കോണ്‍ഗ്രസ്

കോട്ടയം: കേരളത്തില്‍ ഒഴിവു വരുന്ന രാജ്യസഭ സീറ്റുകളില്‍ ഒന്നില്‍ ആവശ്യം ശക്തമാക്കി കേരള കോണ്‍ഗ്രസ് എം. ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ ഇന്ത്യാ മുന്നണി അധികാരത്തില്‍ വരും. അപ്പോള്‍ നിലവിലെ സാഹചര്യത്തില്‍ ജോസ് കെ മാണി കേന്ദ്രമന്ത്രിയാകും. ഇതിനാല്‍ ജോസ് കെ മാണിക്കായി രാജ്യസഭ സീറ്റ് അനുവദിക്കണമെന്നാണ് കേരള കോണ്‍ഗ്രസ് ആവശ്യം ഉന്നയിക്കുന്നത്. സിപിഎമ്മിന്റെ ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം രാജ്യസഭ സീറ്റ് വിഷയം ചര്‍ച്ച ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കേരള […]

Continue Reading

എഫ്‌ഐആര്‍ ഇല്ലാതെ പൊലീസ് വീട്ടില്‍ കയറി, സ്ത്രീകള്‍ക്കു നേരെ കൈയേറ്റം, ഒന്നര ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ചെന്നൈ: എഫ്‌ഐആറും മുന്നറിയിപ്പുകളുമില്ലാതെ പൊലീസ് വീട്ടില്‍ക്കയറി സ്ത്രീകളെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ശുപാര്‍ശ ചെയ്ത് മനുഷ്യാവകാശ കമ്മീഷന്‍. കുറ്റക്കാരായ പൊലീസുകാരില്‍ നിന്ന് തുക പിരിച്ചെടുത്തു നല്‍കാനാണ് തമിഴ്നാട് സര്‍ക്കാരിന് നല്‍കിയിട്ടുള്ള നിര്‍ദേശം. പൊലീസ് ഒഴിഞ്ഞുമാറിയ കേസില്‍ 11 വര്‍ഷത്തിനുശേഷമാണ് മനുഷ്യാവകാശ കമ്മീഷനില്‍നിന്ന് വാസുകിക്ക് നീതി ലഭിക്കുന്നത്. ചെന്നൈ ബസന്റ് നഗറില്‍ താമസിക്കുന്ന വാസുകിയാണ് പരാതി നല്‍കിയത്. 2013 ജൂലായ് 11-നാണ് കേസിനാസ്പദമായ സംഭവം. നാല് പൊലീസുകാര്‍ പുലര്‍ച്ചെ അഞ്ചോടെ മതില്‍ […]

Continue Reading

കേരളത്തില്‍ കാലവര്‍ഷം എത്തി; സ്ഥിരീകരിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ന്യൂഡല്‍ഹി: കേരളത്തില്‍ കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ സ്ഥിരീകരണം. കേരളത്തിലും രാജ്യത്തെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കാലവര്‍ഷം എത്തിച്ചേര്‍ന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈയാഴ്ച എല്ലാ ദിവസവും മിക്ക ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. സാധാരണ നിലയില്‍ ജൂണ്‍ 1 ന് എത്തേണ്ട് കാലവര്‍ഷം ഇത്തവണ രണ്ട് ദിവസം മുമ്പ് എത്തിച്ചേര്‍ന്നു. സംസ്ഥാനത്ത് വെളളിയാഴ്ചയോ വ്യാഴാഴ്ചയോ കാലവര്‍ഷം എത്തുമെന്നായിരുന്നു പ്രവചനം. […]

Continue Reading

എൻഎസ്‌യുഐ ദേശീയ സെക്രട്ടറി കൊല്ലപ്പെട്ട നിലയില്‍; മൃതദേഹത്തില്‍ ആസകലം പരിക്ക്

ഹൈദരാബാദ്: നാഷനല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യ (എൻഎസ്‌യുഐ)ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആന്ധ്രയിലെ ധര്‍മ്മാവരത്തിന് അടുത്ത് ഒരു തടാകത്തിന്റെ കരയിലാണ് മൃതദേഹം കണ്ടത്. ഭൂമി ഇടപാടോ വ്യക്തിവൈരാഗ്യമോ ആകാം കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ദേഹമാസകലം പരിക്കേറ്റ നിലയില്‍ നഗ്‌നമായാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. സംഭവത്തില്‍ കര്‍ണാടക പൊലീസ് കേസെടുത്തു. കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി കൂടിയാണ് രാജ് സമ്പത്ത് കുമാര്‍. നെയ്യാര്‍ ഡാമില്‍ കൂട്ടയടി നടന്ന […]

Continue Reading

78,213 കോടി!; അവകാശികളില്ലാത്ത ബാങ്ക് നിക്ഷേപത്തില്‍ വന്‍ വര്‍ധന

മുംബൈ: രാജ്യത്തെ ബാങ്കുകളില്‍ അവകാശികളില്ലാത്ത നിക്ഷേപത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 26 ശതമാനത്തിന്റെ വര്‍ധനയാണ് അണ്‍ക്ലെയ്മ്ഡ് നിക്ഷേപത്തില്‍ ഉണ്ടായതെന്ന് ആര്‍ബിഐ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. 78,213 കോടിയാണ് ഇത്തരത്തില്‍ ബാങ്കുകളിലുള്ളത്. പത്തു വര്‍ഷമോ അതിലേറെയോ അവകാശികളില്ലാതെ തുടരുന്ന നിക്ഷേപം സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെ ആര്‍ബിഐയുടെ ഡെപ്പോസിറ്റര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് അവേര്‍നസ് ഫണ്ടിലേക്ക് (ഡിഇഎ) മാറ്റുകയാണ് ചെയ്യുക. 2023 മാര്‍ച്ചിലെ കണക്ക് അനുസരിച്ച് ഫണ്ടില്‍ 62,225 കോടി രൂപയാണുണ്ടായിരുന്നത്. ഏറെ നാളായി നിര്‍ജീവമായ അക്കൗണ്ടുകള്‍ നിരന്തരമായ […]

Continue Reading