ബോബി ചെമ്മണ്ണൂരിന്റെ യാചകയാത്ര നാളെ ആരംഭിക്കും

ബോബി ചെമ്മണ്ണൂർ നേരിട്ടെത്തിയാണ് സംഭാവനകൾ സ്വീകരിക്കുന്നത് സൗദിയിൽ വധശിക്ഷ ക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിൻ്റെ വധശിക്ഷ റദ്ദാക്കാനുള്ള മോചന ദ്രവ്യത്തിനായി തിരുവനന്തപുരം മുതൽ കാസർകോട് വരെ യാചക യാത്ര നടത്തുമെന്ന് ബോബി ചെമ്മണ്ണൂർ. ഈ മാസം 16ന് മുമ്പ് 34 കോ ടി രൂപയാണ് മോചനദ്രവ്യം നൽ കേണ്ടത്. ഈ സമയപരിധി നീ ട്ടിക്കിട്ടാൻ കേന്ദ്ര സർക്കാരിന് ബോ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് അപേക്ഷ നൽകിയിട്ടുണ്ട്. ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഒന്നര കോടി രൂപയോളം അബ്ദുൾ […]

Continue Reading

ദേശീയ മൗണ്ടന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വയനാടിന് നേട്ടം

കല്‍പ്പറ്റ: ഹരിയാനയില്‍ നടന്ന ദേശീയ മൗണ്ടന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വയനാടിന് നേട്ടം. ജൂണിയര്‍ മിക്‌സ്ഡ് റിലേയില്‍ ജില്ലയില്‍നിന്നുള്ള മുഹമ്മദ് നിഷാദ് പിണങ്ങോട്, മഹി സുധി കല്‍പ്പറ്റ എന്നിവരടങ്ങിയ നാലംഗ കേരള ടീം മൂന്നാം സ്ഥാനം നേടി. താരങ്ങളെ ജില്ലാ സൈക്ലിംഗ് അസോസിയേഷന്‍ അഭിനന്ദിച്ചു.

Continue Reading

അന്വേഷണ ഏജന്‍സികളെ മോദി സര്‍ക്കാര്‍ ക്വട്ടേഷന്‍ സംഘങ്ങളാക്കി: അജി കൊളോണിയ

കല്‍പ്പറ്റ: ദേശീയ അന്വേഷണ ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഉന്‍മൂലനം ചെയ്യുന്നതിനുള്ള ക്വട്ടേഷന്‍ സംഘങ്ങളാക്കിയെന്ന് എഎപി സംസ്ഥാന വൈസ് പ്രസിഡന്റ് അജി കൊളോണിയ. ദേശീയ സമിതി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് എഎപി രാജ്യവ്യാപകമായി നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി എച്ച്‌ഐഎം യുപി സ്‌കൂള്‍ പരിസരത്ത് സംഘടിപ്പിച്ച ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഎപി മുന്നേറ്റം തടയാന്‍ ബിജെപി സര്‍ക്കാരിന് കഴിയില്ലെന്ന് അജി കൊളോണിയ പറഞ്ഞു. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് […]

Continue Reading

പബ്ലിക് ലൈബ്രറി മാറ്റി സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന്

കോളിയാടി: ടൗണില്‍ പഞ്ചായത്ത് ഓഫീസിനോടുചേര്‍ന്ന് ജനങ്ങള്‍ക്ക് സൗകര്യപ്രദമായ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന പബ്ലിക് ലൈബ്രറി മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള നീക്കം നെന്‍മേനി പഞ്ചായത്ത് ഭരണ സമിതി അവസാനിപ്പിക്കണമെന്ന് ഡിഎഡബ്ല്യുഎഫ് പഞ്ചായത്ത് കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.വികലാംഗ പെന്‍ഷന്‍ 3,500 രൂപയാക്കണമെന്ന ആവശ്യവും ഉന്നയിച്ചു. ബത്തേരി ബ്ലോക്ക് പഞ്ചായത്തംഗവും താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറിയുമായ പി.കെ. സത്താര്‍ ഉദ്ഘാടനം ചെയ്തു. എം.വി. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. വി.ബി. രാജു പ്രസംഗിച്ചു. കെ.പി. ജോര്‍ജ് സ്വാഗതവും ധനിഷ് മാതമംഗലം നന്ദിയും പറഞ്ഞു.

Continue Reading

‘വരയിടം ‘ആര്‍ട്ട് ഗ്യാലറി ഉദ്ഘാടനം 10 ന്

പുല്‍പ്പള്ളി: കബനിഗിരി നിര്‍മ്മല ഹൈസ്‌കൂളില്‍ പുതുതായി സജ്ജീകരിച്ച ആര്‍ട്ട് ഗ്യാലറി ഏപ്രില്‍ 10 ബുധനാഴ്ച രാവിലെ 10 മണിക്ക് ചിത്രകാരനും കലാ സംവിധായകനുമായ ബിനീഷ് നാരായണന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.’വരയിടം ‘ എന്നു പേരിട്ടിരിക്കുന്ന ഈ പ്രദര്‍ശനശാലയിലെ ചുമരുകളില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ വരച്ച അഞ്ഞൂറോളം ചിത്രങ്ങള്‍ സ്ഥാപിച്ചു . കുട്ടികളിലെ സര്‍ഗാത്മകതയ്ക്ക് വിദ്യാലയാന്തരീക്ഷത്തില്‍ പ്രാധാന്യത്തോടെ ഒരിടം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ്ആര്‍ട്ട് ഗ്യാലറി സ്ഥാപിച്ചിരിക്കുന്നത്. സ്‌കൂളിലെ ചിത്രകലാധ്യാപകന്‍ ബിനു പുല്‍പ്പള്ളിയുടെ നേതൃത്വത്തിലാണ് പ്രദര്‍ശനച്ചുമരുകള്‍ ഒരുക്കിയിരിക്കുന്നത്. മാനേജ്‌മെന്റും, […]

Continue Reading

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; 52,280 രൂപയായി

കൊച്ചി: സ്വര്‍ണ വില ഇന്നും കുതിച്ചുയര്‍ന്നു. ഗ്രാമിന് 120 രൂപ കൂടി 6535 രൂപയായി. ഇതോടെ പവന് 52,280 രൂപയായി. ഈ കഴിഞ്ഞ മാര്‍ച്ച് 29നാണ് സ്വര്‍ണവില പവന് 50,000 രൂപ കടന്നത്. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ പവന് കൂടിയത് 2,920 രൂപയാണ്. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. ആദ്യമായി സ്വര്‍ണവില 50,000 കടന്നപ്പോള്‍ ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് കഴിഞ്ഞദിവസം ആദ്യമായി […]

Continue Reading

12 പന്തില്‍ 37, അഭിഷേക്… ചുമ്മാ തീ! ചെന്നൈ വീണ്ടും തോറ്റു

ഹൈദരാബാദ്: നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ എവേ പോരാട്ടത്തില്‍ അവര്‍ ആറ് വിക്കറ്റിന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു. മറുപടി പറഞ്ഞ ഹൈദരാബാദ് 11 പന്തുകള്‍ ബാക്കി നില്‍ക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്താണ് വിജയിച്ചത്. എത്തിപ്പിടിക്കാന്‍ സാധിക്കുന്ന ലക്ഷ്യമായിട്ടും, അതിവേഗ തുടക്കം ലഭിച്ചിട്ടും ഇടയ്ക്ക് ചെന്നൈ ഹൈദരാബാദ് ബാറ്റിങ് നിരയെ വെള്ളം കുടിപ്പിച്ചു. […]

Continue Reading

മ​ദ്യപാനത്തിനിടെ തർക്കം; ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു

തൊടുപുഴ: ഇടുക്കി വണ്ടിപ്പെരിയാറിൽ യുവാവ് കുത്തേറ്റു മരിച്ചു. തേങ്ങാക്കല്ലിലാണ് സംഭവം. തേങ്ങാക്കൽ സ്വദേശി അശോകൻ (25) ആണ് മരിച്ചത്. സംഭവത്തിൽ തേങ്ങാക്കൽ സ്വദേശി തന്നെയായ സുബീഷ് എന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നി​ഗമനം.

Continue Reading

സ്വർണം അരിച്ചെടുക്കാൻ ഐവർമഠം ശ്മശാനത്തിൽ നിന്ന് ചിതാഭസ്മം മോഷ്ടിച്ചു; രണ്ട് പേർ പിടിയിൽ

തൃശൂർ: പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽനിന്ന് ചിതാഭസ്മം മോഷ്ടിച്ച് കടത്തിയവർ പിടിയിൽ. ചിതാഭസ്മം ചാക്കുകളിലാക്കി ഭാരതപ്പുഴയിലെത്തിച്ച് സ്വർണം അരിച്ചെടുക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് മോഷ്ടാക്കൾ പിടിയിലായത്. തമിഴ്‌നാട് കൃഷ്ണഗിരി അഗ്രഹാരം സ്വദേശികളായ മല്ലിക (50), രേണുഗോപാൽ (25) എന്നിവരെയാണ് പഴയന്നൂർ പൊലീസ് അറസ്റ്റുചെയ്തത്. സംഘത്തിലെ ഒരാൾ പുഴ നീന്തിക്കടന്ന് രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവമുണ്ടായത്. ചിതാഭസ്മം ചാക്കിലാക്കി കൊണ്ടുപോകുന്നതിനിടെ ഐവർമഠം ശ്മശാനത്തിലെ തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇവരെ പിടികൂടിയത്. മോഷ്ടിച്ചെടുക്കുന്ന ചിതാഭസ്മത്തിൽനിന്ന് സ്വർണം വേർതിരിച്ചെടുക്കുകയാണ് പ്രതികൾ ചെയ്തുവരുന്നത്. മുൻപും ശ്മശാനത്തിൽനിന്ന് പലരുടെയും ചിതാഭസ്മം […]

Continue Reading

ജില്ലാ ഇലക്ഷന്‍ മാനേജ്‌മെന്റ് പ്ലാന്‍ പ്രകാശനം ചെയ്തു

ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കളക്ടറേറ്റിലെ ജില്ലാ ഐ.ടി. വിഭാഗം തയ്യാറാക്കിയ ഡിസ്ട്രിക്ട് ഇലക്ഷന്‍ മാനേജ്‌മെന്റ് പ്ലാന്‍ (ഡി.ഇ.എം.പി) ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് പ്രകാശനം ചെയ്തു. ജില്ലയിലെ തെരഞ്ഞെടുപ്പ് ഷെഡ്യൂള്‍, ചരിത്രം, ഭൂപ്രകൃതി, പൊതുവിവരങ്ങള്‍, പോളിങ് സ്റ്റേഷനുകള്‍, ജില്ലാ ഭരണകൂടം, തെരഞ്ഞെടുപ്പു വിഭാഗം, റവന്യൂ, തെരഞ്ഞെടുപ്പ് നോഡല്‍ ഓഫീസര്‍മാര്‍, പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പരുകള്‍, തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍, വിവിധ സ്‌ക്വാഡുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍, സെക്ടറല്‍ ഓഫീസര്‍മാര്‍ തുടങ്ങി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സമഗ്ര […]

Continue Reading