‘തോമസ് ഐസക്കിനെ തെരഞ്ഞെടുപ്പ് കഴിയും വരെ ചോദ്യം ചെയ്യരുത്’; ഇഡിക്ക് കോടതി നിര്‍ദേശം

കൊച്ചി: കിഫ്ബിയിലെ ഫെമ നിയമലംഘന കേസില്‍ തോമസ് ഐസക്കിനെ ചോദ്യം ചെയ്യുന്നത് വിലക്കി ഹൈക്കോടതി. തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ തോമസ് ഐസക്കിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കേണ്ട ആവശ്യമില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. തോമസ് ഐസക് സ്ഥാനാര്‍ഥിയാണെന്നും പാര്‍ലമെന്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ ശല്യം ചെയ്യേണ്ടതില്ലെന്നും ജസ്റ്റിസ് ടി ആര്‍ രവി വ്യക്തമാക്കി. എന്നാല്‍ ഇഡി ഹാജരാക്കിയ ചില ഫയലുകള്‍ പരിശോധിച്ചതില്‍നിന്ന് ചില കാര്യങ്ങളില്‍ വിശദീകരണം ആവശ്യമുണ്ടെന്നും കോടതി വ്യക്തമാക്കി. ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ ബാധ്യതയില്ലെന്നാണ് തോമസ് […]

Continue Reading

കുതിപ്പ് തുടരുന്നു, സ്വര്‍ണവില 52,500ന് മുകളില്‍; ആറുദിവസത്തിനിടെ വര്‍ധിച്ചത് 2000 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്നത് തുടരുന്നു. ഇന്ന് 240 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,520 രൂപയായി. ഗ്രാമിന് 30 രൂപയാണ് കൂടിയത്. 6565 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഈ മാസം മൂന്നാംതീയതി മുതല്‍ വീണ്ടും […]

Continue Reading

തൃശൂരില്‍ സിപിഎമ്മിന് 101 സ്ഥാവര ജംഗമ സ്വത്തുക്കള്‍; കണക്കില്‍ ഒരു കെട്ടിടം മാത്രമെന്ന് ഇഡി

തൃശൂര്‍: തൃശൂരിലെ സിപിഎമ്മിന്റെ സ്വത്തുവിവരങ്ങള്‍ മറച്ചുവച്ചെന്ന ആരോപണവുമായി ഇ ഡി. തൃശൂരില്‍ പാര്‍ട്ടിക്ക് 101 സ്ഥാവര, ജംഗമ സ്വത്തുക്കളുണ്ട്. എന്നാല്‍ ആദായ നികുതി വകുപ്പിന് നല്‍കിയ കണക്കില്‍ ഒരു കെട്ടിടം മാത്രമാണ് കാണിച്ചിട്ടുള്ളതന്നും ഇഡി ആരോപിക്കുന്നു. സ്വത്തുക്കള്‍ സംബന്ധിച്ച് സിപിഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസില്‍ നിന്ന് വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. പാര്‍ട്ടി കെട്ടിടങ്ങളും വസ്തുക്കളും മറ്റും വാങ്ങിയത് ജില്ലാ സെക്രട്ടറിയുടെയും മറ്റും പേരിലാണ്. ഇതിന്റെ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. ഇതിനു പിന്നില്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും ഇഡി […]

Continue Reading

കടുത്ത ചൂടില്‍ വിറ്റത് 20ലക്ഷം എസികള്‍; വോള്‍ട്ടാസ് ഓഹരി റോക്കറ്റ് വേ​ഗത്തിൽ, അപ്പര്‍ സര്‍ക്യൂട്ടില്‍ ‘ലോക്ക്’

മുംബൈ: പ്രമുഖ ഗൃഹോപകരണ കമ്പനിയായ വോള്‍ട്ടാസ് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ഒറ്റയടിക്ക് പത്തുശതമാനം ഉയര്‍ന്നതോടെ അപ്പര്‍ സര്‍ക്യൂട്ടില്‍ വോള്‍ട്ടാസ് ലോക്ക് ചെയ്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 20 ലക്ഷം എസി വിറ്റതായുള്ള വോള്‍ട്ടാസിന്റെ പ്രഖ്യാപനമാണ് മുന്നേറ്റത്തിന് കാരണം. രാജ്യം കടുത്ത ചൂട് നേരിടുകയാണ്. എസിയുടെ വില്‍പ്പന വിപണിയില്‍ തകൃതിയായി നടക്കുന്നതിനിടെയാണ് വോള്‍ട്ടാസിന്റെ പ്രഖ്യാപനം വന്നത്. ഇതിന് പിന്നാലെയാണ് വോള്‍ട്ടാസ് ഓഹരി മുന്നേറിയത്. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള കമ്പനിയാണ് വോള്‍ട്ടാസ്. എസി വില്‍പ്പനയുടെ […]

Continue Reading

ഗുജറാത്തിനെ എറിഞ്ഞിട്ട് യഷ്, ലഖ്നൗവിന് 33 റൺസ് വിജയം

ലക്നൗ: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ലക്നൗ സൂപ്പർ ജയന്റ്സിന് മിന്നും വിജയം. അഞ്ച് വിക്കറ്റ് പിഴുത യഷ് ഠാക്കൂറിന്റെ മിന്നും പ്രകടനമാണ് ​ഗുജറാത്തിനെ മുട്ടുകുത്തിച്ചത്. 3.5 ഓവറിൽ 30 റൺസ് മാത്രം വിട്ടുകൊടുത്തായിരുന്നു യഷ് അഞ്ച് വിക്കറ്റ് പിഴുതത്. ലക്നൗ സൂപ്പർ ജയ്‌ന്റ്സിനെ 164 റൺസിൽ ഒതുക്കിയ ​ഗുജറാത്ത് അനായാസവിജയം പ്രതീക്ഷിച്ചാണ് മറുപടി ബാറ്റിങ്ങിനിറങ്ങിയത്. എന്നാൽ യഷിനൊപ്പം ക്രുനാൽ പാണ്ഡ്യയും ചേർന്നതോടെ ​ഗുജറാത്ത് തകർന്നടിയുകയായിരുന്നു. 33 റൺസിനാണ് ലക്നൗ സൂപ്പർ ജയ്‌ന്റ്സിന്റെ വിജയം. ഓപ്പണർ സായ് സുദർശനും (23 […]

Continue Reading

ആര്യയ്ക്ക് സന്ദേശങ്ങള്‍ അയച്ച ഡോണ്‍ ബോസ്‌കോ ആര്?; നിര്‍ണായക വിവരങ്ങള്‍ ഇന്ന് ലഭിക്കും; നിഗൂഢതയുടെ ചുരുളഴിക്കാന്‍ പൊലീസ്

തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ യുവദമ്പതികളും പെണ്‍സുഹൃത്തും മരിച്ച സംഭവത്തില്‍, നവീന്‍ തോമസിന്റെ ലാപ്‌ടോപ്പിന്റെ ഫൊറന്‍സിക് പരിശോധനാഫലം ഇന്ന് പൊലീസിന് ലഭിക്കും. ഇതോടെ കേസില്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്ന് അന്വേഷണ സംഘം സൂചിപ്പിക്കുന്നു. മരിച്ച ആര്യയ്ക്ക് നിരന്തരം ലഭിച്ച ഇ മെയില്‍ സന്ദേശങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഗൂഗിളും ഇന്ന് പൊലീസിന് കൈമാറും. ആര്യയ്ക്ക് സ്ഥിരമായി അന്യഗ്രഹ ജീവിതത്തെക്കുറിച്ച് വിവരങ്ങള്‍ അയച്ചിരുന്ന ഡോണ്‍ ബോസ്‌കോ എന്ന ഇ-മെയില്‍ ഐഡി ആരുടേതാണെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഡോണ്‍ബോസ്‌കോ ഐഡിയില്‍നിന്ന് ആര്യയ്ക്ക് ആരാണ് മെയില്‍ […]

Continue Reading

പകൽ ഇരുൾ മൂടും, ആകാശത്ത് ​ഗ്രഹങ്ങൾക്കൊപ്പം ചെകുത്താൻ വാൽനക്ഷത്രവും; അരനൂറ്റാണ്ടിലെ സമ്പൂർണ സൂര്യ​ഗ്രഹണം ഇന്ന്

അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണത്തിന് ഇന്ന് ലോകം സാക്ഷിയാകും. മെക്സിക്കോയുടെ പസഫിക് തീരത്ത് പ്രാദേശിക സമയം രാവിലെ 11.07 മുതലാകും സൂര്യഗ്രഹണം ദൃശ്യമാകുക. അമേരിക്ക, കാനഡ, മെക്സിക്കോ ഉൾപ്പടെയുള്ള വടക്കൻ അമേരിക്കന്‍ രാജ്യങ്ങളിലാകും സൂര്യ​ഗ്രഹണം ദൃശ്യമാവുക. ഇന്ത്യന്‍ സമയം രാത്രി 9.12 ന് ആരംഭിക്കുന്ന ഗ്രഹണം നാളെ പുലർച്ചെ 2.22 വരെ നീണ്ടു നിൽക്കും. അതിനാൽ തന്നെ ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിൽ ഇത് കാണാനാകില്ല. 4 മിനിറ്റ് 27 സെക്കന്റായിരിക്കും പൂർണഗ്രഹണത്തിന്റെ ദൈർഘ്യം. നട്ടുച്ചയ്ക്ക് പോലും […]

Continue Reading

40 കടന്നും പൊള്ളുന്ന ചൂട്, വ്യാഴാഴ്ച വരെ തുടരും; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവുമധികം ചൂട് അനുഭവപ്പെട്ട പാലക്കാട് ജില്ലയില്‍ ഈ ദിവസങ്ങളില്‍ ഉയര്‍ന്ന താപനില 41 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 40°C വരെയും തൃശൂര്‍ ജില്ലയില്‍ 39°C വരെയും കണ്ണൂര്‍, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ 38°C വരെയും എറണാകുളം, ആലപ്പുഴ ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 36°C വരെയും രേഖപ്പെടുത്താന്‍ […]

Continue Reading

തൊണ്ടിമുതല്‍ എവിടെയെന്ന് കോടതി, 10 കിലോ ഭാംഗും 9 കിലോ കഞ്ചാവും എലി തിന്നെന്ന് പൊലീസ് റിപ്പോര്‍ട്ട്

റാഞ്ചി: ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയില്‍ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ച 10 കിലോ ഭാഗും ഒമ്പത് കിലോ കഞ്ചാവും കാണാതായതില്‍ എലികളെ കുറ്റപ്പെടുത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആറ് വര്‍ഷം മുമ്പാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. മയക്കുമരുന്ന് പൊലീസ് സ്റ്റേഷന്റെ സ്റ്റോറില്‍ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് എലികള്‍ പൂര്‍ണമായും നശിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2018 ഡിസംബര്‍ 14 ന് 10 കിലോ ഭാംഗും ഒമ്പത് കിലോ കഞ്ചാവുമായി ശംഭുപ്രസാദ് അഗര്‍വാളിനെയും മകനെയും രാജ്ഗഞ്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ […]

Continue Reading

പാനൂര്‍ ബോംബ് സ്ഫോടനം; ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

കണ്ണൂർ: പാനൂരിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായി സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവ് അമൽ ബാബു അറസ്റ്റിൽ. ഡിവൈഎഫ്ഐ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറിയാണ് അമൽ‌ ബാബു. ഇയാൾ ബോംബ് നിർമാണത്തിൽ നേരിട്ടു പങ്കെടുത്തു എന്നാണ് പൊലീസ് പറയുന്നത്. ഡിവൈഎഫ്ഐ പ്രവർത്തകനായ മിഥുൻലാൽ പൊലീസ് കസ്റ്റഡിയിലാണ്. മിഥുൻലാലിന് ഗൂഢാലോചനയിൽ പങ്കുണ്ടെന്നും ബോംബ് നിർമാണത്തക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നുവെന്നും പൊലീസ് കരുതുന്നു. സംഭവം നടക്കുമ്പോൾ മിഥുൻലാൽ ബെംഗളൂരുവിൽ ആയിരുന്നു. ഇയാളെ ബെംഗളൂരുവിൽ നിന്നാണു പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് സായൂജ് ഉൾപ്പെടെ […]

Continue Reading