ചെന്നലോടിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് 7 പേർക്ക് പരിക്ക്

കൽപ്പറ്റ : ചെന്നലോടിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് 7 പേർക്ക് പരിക്കേറ്റതായി പ്രാഥമിക വിവരം. പരപ്പനങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രികളിലേക്ക് കൊണ്ടുപോയി. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു

Continue Reading

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 560 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ഇടിവ്. പവന് 560 രൂപ കുറഞ്ഞ് വില 53,200 ലെത്തി. ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്. 6650 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഈ മാസം മൂന്നാംതീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്. ഒന്‍പത് […]

Continue Reading

ലോക്‌സഭ തെരഞ്ഞെടുപ്പ്; മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്ക് പരിശീലനം നല്‍കി

ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി നിയോഗിച്ച മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്ക് പരിശീലനം നല്‍കി. മൈക്രോ ഒബ്‌സര്‍വര്‍മാരുടെ ചുമതലകള്‍, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍ സംബന്ധിച്ചും പരിശീലന നൽകി. ലോക്‌സഭ തെരഞ്ഞെടുപ്പ് ജനറല്‍ ഒബ്‌സര്‍വര്‍ നികുഞ്ച് കുമാര്‍ ശ്രീവാസ്തവ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. സബ് കളക്ടര്‍ മിസല്‍ സാഗര്‍ ഭരത്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍, എന്‍.എം മെഹറലി, ട്രെയിനിങ് നോഡല്‍ ഓഫീസര്‍ ബി.സി ബിജേഷ് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. കളക്ടറേറ്റ് ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ നടന്ന പരിശീലനത്തിൽ […]

Continue Reading

ലോക്സഭാ തെരഞ്ഞെടുപ്പ്; മാധ്യമങ്ങള്‍ എം.സി.എം.സി നിരീക്ഷണത്തില്‍

പെയ്ഡ് ന്യൂസുകളും പരസ്യങ്ങളും നിരീക്ഷിക്കും ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി) യുടെ പ്രവര്‍ത്തനം ഊര്‍ജിതം. മാധ്യമങ്ങളെ നിരീക്ഷിക്കുന്നതിനും പരസ്യങ്ങളുടെ സാക്ഷ്യപ്പെടുത്തലിനുമായി 15 അംഗ ടീമാണ് വിവിധ സജ്ജീകരണങ്ങളോടെ പ്രവർത്തിക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മാധ്യമ നിരീക്ഷണ സെല്‍ ടിവി ചാനലുകള്‍, അച്ചടി മാധ്യമങ്ങള്‍, നവമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ സമഗ്രമായി വിലയിരുത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനവും പരിശോധിക്കും. തെരഞ്ഞെടുപ്പ് ദിവസം വരെ കൃത്യമായ പ്രവര്‍ത്തനം ഉറപ്പുവരുത്തും […]

Continue Reading

മാതൃഭൂമി വിഷുപ്പതിപ്പ് കവിതാ പുരസ്കാരം റഹീമ വാളാടിന്

കോഴിക്കോട്: ഈ വർഷത്തെ മാതൃഭൂമി വിഷുപ്പതിപ്പ് സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കവിതാ പുരസ്കാരം വാളാട് സ്വദേശി റഹീമ കെ എ കരസ്തമാക്കി. ‘നാലഞ്ച് ബായക്ക പാഠങ്ങൾ’ എന്ന കവിതയാണ് പുരസ്കാരത്തിന് അർഹമായത്. 25000 രൂപയും പ്രശസ്ത്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ മലയാളവിഭാഗം ഗവേഷകയായ റഹീമ വാളാട് പുത്തൂർ കോമ്പി ഗഫൂറിന്റെയും റഹ്മത്തിന്റെയും മകളാണ്.

Continue Reading

പിടിവിട്ട് കുതിച്ച് സ്വര്‍ണവില, 53,000ലേക്ക്; ഒന്‍പത് ദിവസത്തിനിടെ വര്‍ധിച്ചത് 2300 രൂപ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നത് തുടരുന്നു. 80 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,960 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് വര്‍ധിച്ചത്. 6620 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഈ മാസം മൂന്നാംതീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്. ഒന്‍പത് […]

Continue Reading

സുല്‍ത്താന്‍ ബത്തേരി അല്ല, അത് ഗണപതി വട്ടം; പേര് മാറ്റം അനിവാര്യമെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: സുല്‍ത്താന്‍ബത്തേരിയുടെ പേര് ഗണപതിവട്ടമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ കെ സുരേന്ദ്രന്‍.. വൈദേശിക ആധിപത്യത്തിന്റെ ഭാഗമായി വന്നതാണ് സുല്‍ത്താന്‍ ബത്തേരിയെന്ന പേരെന്നും അത് ഗണപതിവട്ടമെന്ന് മാറ്റേണ്ടത് അനിവാര്യമാണെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ‘സുല്‍ത്താന്‍ ബത്തേരിയല്ല. അത് ഗണപതി വട്ടമാണ്. അത് ആര്‍ക്കാണ് അറിയാത്തത്?. സുല്‍ത്താന്‍ വന്നിട്ട് എത്രകാലമായി?. അതിന് മുന്‍പ് ആ സ്ഥലത്തിന് പേരുണ്ടായിരുന്നില്ലേ?. അത് ഗണപതി വട്ടമാണ്. താന്‍ ആക്കാര്യം ആവര്‍ത്തിച്ചെന്നേയുള്ളു. ടിപ്പു സുല്‍ത്താന്റെ അധിനിവേശം കഴിഞ്ഞിട്ട് നാളെത്രയായി. […]

Continue Reading

‘ക്യാപ്റ്റന്‍ എന്ന നിലയില്‍ അതുപറയേണ്ടി വരുമ്പോഴാണ് ഏറ്റവും പ്രയാസം’; തോല്‍വിക്ക് പിന്നാലെ സഞ്ജു

ജയ്പൂര്‍: രണ്ട് ഓവറില്‍ 35 റണ്‍സ്… രാജസ്ഥാനെതിരായ ഐപിഎല്‍ മത്സരത്തില്‍ കൂറ്റന്‍ വിജയലക്ഷ്യം മുന്നില്‍ നില്‍ക്കെ കടുത്ത ഗുജറാത്ത് ആരാധകര്‍ പോലും വിജയം പ്രതീക്ഷിച്ച് കാണില്ല. വാലറ്റത്ത് റാഷിദ് ഖാനും രാഹുല്‍ തെവാത്തിയയും പുറത്തെടുത്ത പോരാട്ടവീര്യമാണ് ഗുജറാത്തിന് വിജയം സമ്മാനിച്ചത്. രാജസ്ഥാന്‍ ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന് അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടത് രണ്ടു റണ്‍സ്. ഫോര്‍ അടിച്ചാണ് റാഷിദ് ടീമിന്റെ ജയം ഉറപ്പിച്ചത്. ഇതോടെ തുടര്‍ച്ചയായ നാലു കളികളില്‍ തോല്‍വി അറിയാതെ മുന്നേറിയ രാജസ്ഥാന്റെ […]

Continue Reading

സ്വര്‍ണവില 53,000ലേക്ക്, ഉച്ചയോടെ വീണ്ടും വര്‍ധിച്ചു; രണ്ടുതവണകളായി കൂടിയത് 280 രൂപ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവില ഉച്ചയോടെ വീണ്ടും കൂടി. ഇന്ന് രണ്ടു തവണകളായി ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 280 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. രാവിലെ 80 രൂപയാണ് കൂടിയത്. 53000 കടന്നും കുതിക്കുമെന്ന പ്രതീതി ജനിപ്പിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,800 രൂപയായാണ് ഉയര്‍ന്നത്. ഗ്രാമിന് ഇന്ന് രാവിലെയും ഉച്ചയ്ക്കുമായി 35 രൂപയാണ് കൂടിയത്. 6600 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ പുതിയ വില. കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില […]

Continue Reading

ബലേനോയോ നെക്‌സണോ ബ്രസയോ ഒന്നുമല്ല!; തുടര്‍ച്ചയായ മൂന്നാം വര്‍ഷവും വില്‍പ്പനയില്‍ ‘രാജാവ്’ വാഗണ്‍ ആര്‍ തന്നെ

ന്യൂഡല്‍ഹി: ഇന്ന് കാര്‍ വിപണിയില്‍ കൂടുതല്‍ ആളുകള്‍ക്കും പ്രിയം എസ് യുവി മോഡലുകളോടാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം എസ് യുവി സെഗ്മെന്റില്‍ ഉണ്ടായ വളര്‍ച്ച ഇത് ശരിയാണെന്ന് തെളിയിക്കുന്നതാണ്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ എസ് യുവി സെഗ്മെന്റ് 50.4 ശതമാനമായാണ് വളര്‍ന്നത്. ഹാച്ച്ബാക്ക് സെഗ്മെന്റ് 27.8 ശതമാനത്തിലേക്ക് താഴ്ന്നു. എന്നിട്ടും മുന്‍പത്തെ രണ്ടു സാമ്പത്തിക വര്‍ഷത്തിന് സമാനമായി 2023-24 സാമ്പത്തിക വര്‍ഷത്തിലും കാര്‍ വില്‍പ്പനയില്‍ മുന്‍പന്തിയില്‍ എത്തിയത് മാരുതി സുസുക്കിയുടെ വാഗണ്‍ ആര്‍ ആണ്.മാരുതിയുടെ തന്നെ ബലേനോ, ബ്രസ, […]

Continue Reading