രോഹിത് ശര്‍മയുടെ സെഞ്ച്വറി പാഴായി; മുംബൈയെ വീഴ്ത്തി, ചെന്നൈയ്ക്ക് ജയം

മുംബൈ: ഐപിഎല്ലില്‍ മുംബൈക്കെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 20 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. നാല് വിക്കറ്റ് നേടിയ പേസര്‍ മതീഷ പതിരാനയുടെ പ്രകടനമാണ് ചൈന്നെയ്ക്ക് നിര്‍ണായകമായത്. ചെന്നൈ ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സിന് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിങ്ങില്‍ മുംബൈക്കായി രോഹിത് ശര്‍മ തകര്‍പ്പന്‍ സെഞ്ച്വറിയോടെ 63 ബോളില്‍ 105* നേടിയെങ്കിലും ജയം പിടിക്കാനായില്ല. 11ാം ഓവറില്‍ നൂറ് കടന്നെങ്കിലും മധ്യ നിരയുടെ […]

Continue Reading

മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലം; കുഴല്‍മന്ദത്ത് കിണറിടിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു

പാലക്കാട്: പാലക്കാട് കുഴല്‍മന്ദത്ത് കിണറില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കുഴല്‍ മന്ദം സ്വദേശി സുരേഷ്(37) ആണ് മരിച്ചത്. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ സുരേഷിനെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പൊതുകിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിയുകയായിരുന്നു. ഇതിനിടെ കിണറ്റിന്‍ കരയില്‍ നില്‍ക്കുകയായിരുന്ന സുരേഷ് കിണറിനുള്ളിലേക്ക് വീഴുകയായിരുന്നു. ഈ സമയം കിണറിനുള്ളിലുണ്ടായിരുന്ന മൂന്നുപേര്‍ രക്ഷപ്പെട്ടു. മണ്ണിനടിയലകപ്പെട്ട സുരേഷിനെ രക്ഷപ്പെടുത്താന്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ജെസിബി ഉള്‍പ്പെടെ കൊണ്ടുവന്ന് മണ്ണ് നീക്കം ചെയ്തായിരുന്നു. രക്ഷാപ്രവര്‍ത്തനം. […]

Continue Reading

ഇന്ത്യന്‍ വിദ്യാര്‍ഥിയെ കാനഡയില്‍ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി

ഓട്ടവ: ഇന്ത്യന്‍ വിദ്യാര്‍ഥിയെ കാനഡയില്‍ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. ഹരിയാന സ്വദേശിയായ ചിരാഗ് അന്തില്‍(24)നെയാണ് സൗത്ത് വാന്‍കൂവറില്‍ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. വെടിയൊച്ചകള്‍ കേട്ടതായി പ്രദേശവാസികള്‍ പൊലീസിനോട് പറഞ്ഞു. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് കാറിനുള്ളില്‍ വെടിയേറ്റനിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. 2022ലാണ് ചിരാഗ് കാനഡയിലെ വാന്‍കൂവറിലെത്തിയത്. അടുത്തിടെ കാനഡ വെസ്റ്റ് സര്‍വകലാശാലയില്‍നിന്ന് […]

Continue Reading

ധനുഷ് മൂന്നാമത്തെ മകനെന്ന് അവകാശവാദം, എട്ട് വർഷത്തെ നിയമപോരാട്ടം; കതിരേശൻ മരിച്ചു

തമിഴ് സൂപ്പർതാരം ധനുഷിന്റെ അച്ഛനെന്ന് അവകാശപ്പെട്ട് വർഷങ്ങളോളം നിയമപോരാട്ടം നടത്തിയ കതിരേശൻ മരിച്ചു. 70 കാരനായ കതിരേശൻ കുറച്ച് കാലമായി ആരോഗ്യപ്രശ്നങ്ങളാല്‍ ആശുപത്രിയില്‍ ആയിരുന്നു. മധുര രാ​ജാജി ആശുപത്രിയിൽ വച്ചാണ് മരണം. ധനുഷ് മകനാണെന്ന് തെളിയിക്കാനുള്ള നിയമ പോരാട്ടം തുടരുന്നതിനിടെയാണ് മരണം. മധുര മേലൂരിലെ മലംപട്ടി ​ഗ്രാമത്തിലെ ദമ്പതികളായ കതിരേശനും മീനാക്ഷിയും എട്ട് വർഷം മുൻപാണ് ധനുഷ് മകനാണെന്ന അവകാശവാദവുമായി രം​ഗത്തെത്തിയത്. തങ്ങളുടെ മൂന്നാമത്തെ മകനാണ് ധനുഷ് എന്നായിരുന്നു അവകാശവാദം. മാസംതോറും 65,000 രൂപ ചെലവിന് നല്‍കണമെന്നാവശ്യപ്പെട്ട് […]

Continue Reading

മീനപ്പൂക്കൾ: കുട്ടികൾക്ക് വിഷു കൈനീട്ടം നൽകി

മാനന്തവാടി:കനിവ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ‘എങ്ക’ലൈബ്രറിയിൽ വെച്ച് മീനപ്പൂക്കൾ ക്യാമ്പ് അംഗങ്ങളായ ഗോത്ര വിഭാഗം വിദ്യാർത്ഥികൾക്ക് വിഷു കൈനീട്ടം വിതരണം ചെയ്തു.വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.രാജീവൻ കെ അധ്യക്ഷത വഹിച്ചു. അശോകൻ കെ, മോഹൻ ദാസ് കെ. കെ, ശിഹാബ് മുരുക്കോളി, വിദ്യ കെ, ഷാജി കെ, ഇർഷാദ് റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. വയനാട് ജില്ലയിലെ വിവിധ കോളനികളിലെ നൂറോളം വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്.കുട്ടികളിലെ സർഗ വാസനകൾ […]

Continue Reading

വൈത്തിരി തളിപ്പുഴയ്ക്ക് സമീപം വാഹനാപകടം: മൂന്ന് പേർ മരിച്ചു

വൈത്തിരി തളിപ്പുഴയ്ക്ക് സമീപം കെ എസ് ആർ ടി സി സ്കാനിയ ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികരായ മൂന്ന് പേർ മരിച്ചു. മലപ്പുറം കുഴിമണ്ണ സ്വദേശികളായ ഒരു കുടുംബത്തിലെ സ്ത്രീയും, രണ്ട് പുരുഷൻമാരുമാണ് മരിച്ചത്. സ്ത്രീയുടെ മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയിലും, മറ്റ് രണ്ട് പേരുടെ മൃതദേഹങ്ങൾ കൽപ്പറ്റ കൈനാട്ടി ജനറൽ ആശുപത്രിയിലുമാണുള്ളത്. പരിക്കേറ്റ സഹയാത്രികരെ മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

Continue Reading

രാഹുൽ ഗാന്ധി തിങ്കളാഴ്ചയെത്തും; പ്രചാരണത്തിന് മുഖ്യമന്ത്രിമാർ ഉൾപ്പെടെ ദേശീയ നേതാക്കളുടെ വൻനിര

മല്ലികാർജുൻ ഖാർഗെ 20നും പ്രിയങ്ക ഗാന്ധി 22നും ഡി.കെ ശിവകുമാർ 18നുമെത്തും വയനാട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തിങ്കളാഴ്ചയെത്തും. രാഹുൽ ഗാന്ധിക്ക് വേണ്ടി വോട്ടഭ്യർഥിക്കാൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെ ദേശീയ നേതാക്കളുടെ വൻനിരയാണ് മണ്ഡലത്തിലെത്തുക. തിങ്കളാഴ്ച രാവിലെ കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന രാഹുൽ ഗാന്ധിയെ യു.ഡി.എഫ് സംസ്ഥാന നേതാക്കൾ സ്വീകരിക്കും. രാവിലെ പത്തിന് സുൽത്താൻ ബത്തേരിയിൽ നടക്കുന്ന റോഡ് ഷോയോടെയാണ് പര്യടനത്തിന് തുടക്കമാവുക. തുടർന്ന് 11ന് പുൽപ്പള്ളിയിൽ നടക്കുന്ന കർഷക റാലിയിൽ പങ്കെടുക്കും. […]

Continue Reading

ജയം വേണം, പഞ്ചാബിനും രാജസ്ഥാനും; കനക്കും പോരാട്ടം

മുല്ലന്‍പുര്‍: വിജയ വഴിയില്‍ തിരിച്ചെത്താന്‍ സഞ്ജു സാംസണും കൂട്ടരും ഇന്നിറങ്ങും. പഞ്ചാബ് കിങ്‌സാണ് എതിരാളികള്‍. തുടരെ നാല് വിജയങ്ങള്‍ സ്വന്തമാക്കി കുതിച്ചെത്തിയ രാജസ്ഥാന്‍ അഞ്ചാം പോരാട്ടത്തില്‍ പരാജയമേറ്റു വാങ്ങി. പഞ്ചാബും അവസാന കളി തോറ്റാണ് വരുന്നത്. ജയിക്കാനുള്ള ആഗ്രഹത്തിലാണ് അവരും. നിലവില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന രാജസ്ഥാന് പക്ഷേ അവസാന മത്സരം വലിയ പാഠമാണ്. ഡെത്ത് ഓവര്‍ ബൗളിങ് അവര്‍ക്ക് തലവേദനയാണ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ പോരാട്ടം അവരുടെ കൈയിലിരുന്നതാണ്. ബൗളര്‍മാരുടെ പിടിപ്പുകേടാണ് പരാജയത്തിലേക്ക് നയിച്ചത്. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ ഫോമിലേക്കെത്താതും […]

Continue Reading

മലയാള സിനിമയെ ഒഴിവാക്കി, പിവിആറിനെതിരെ പ്രതിഷേധം; നഷ്ടം നികത്താതെ ഇനി പ്രദര്‍ശനമില്ലെന്ന് ഫെഫ്ക

കൊച്ചി: പിവിആര്‍ ഗ്രൂപ്പിന്റെ സ്‌ക്രീനുകളില്‍ മലയാള സിനിമ പ്രദര്‍ശിപ്പിക്കാത്ത നിലപാടിനെ തെരുവില്‍ ചോദ്യം ചെയ്യുമെന്ന് ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. പ്രദര്‍ശനം നിര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകള്‍ ഇനി പിവിആര്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്നും ഫെഫ്ക അറിയിച്ചു. വെര്‍ച്വല്‍ പ്രിന്റ് ഫീയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ പിവിആര്‍ ഗ്രൂപ്പ് മലയാള സിനിമ ബഹിഷ്‌കരിച്ചതിനെതിരെ ചേര്‍ന്ന യോഗത്തിന് ശേഷമാണ് ഫെഫ്ക നിലപാട് അറിയിച്ചത്. തിയറ്ററുകളിലേക്ക് കണ്ടന്റ് എത്തിക്കുന്ന ക്യൂബ് അടക്കമുള്ള കമ്പനികള്‍ വലിയ വെര്‍ച്വല്‍ പ്രിന്റ് ഫീ […]

Continue Reading

ട്രെയിന്‍ ഇടിച്ചു പരിക്കേറ്റ പിടിയാന ചരിഞ്ഞു

പാലക്കാട്: പാലക്കാട് കൊട്ടേക്കാട് റെയില്‍വേ സ്റ്റേഷനു സമീപം റെയില്‍ പാളം കടക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ചു പരിക്കേറ്റ പിടിയാന ചരിഞ്ഞു. വൈകിട്ട് അഞ്ചുമണിക്കാണു മരണം സ്ഥിരീകരിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്നു ആന. ആനയെ കാടിനുള്ളിലെ താത്കാലിക കേന്ദ്രത്തില്‍ സംരക്ഷിച്ചുകൊണ്ട് മരുന്നുകളും മറ്റ് ചികിത്സയും നല്‍കി വരുകയായിരുന്നു. നടക്കാൻ കഴിയാതെ ആന കിടപ്പിലായെന്നും എഴുന്നേല്‍പ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെന്നും വനംവകുപ്പ് അറിയിച്ചിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആനയുടെ ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റതായി വനംവകുപ്പ് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ബുധനാഴ്ച്ചയാണ് 25 വയസുള്ള പിടിയാനയ്ക്ക് ട്രെയില്‍ ഇടിച്ച് പരിക്കേറ്റത്. […]

Continue Reading