സുഗന്ധഗിരി മരംമുറി : ഡിഎഫ്ഒ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: വയനാട് സുഗന്ധഗിരി മരംമുറിക്കേസില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍. സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌ന, കല്‍പ്പറ്റ ഫ്ലയിങ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ എം സജീവന്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ബീരാന്‍കുട്ടി എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. വനംവകുപ്പ് അഡീഷണല്‍ സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ക്രമക്കേട് കണ്ടെത്തുന്നതില്‍ വീഴ്ച വരുത്തിയെന്ന അന്വേഷണ റിപ്പോര്‍ട്ടിന്മേലാണ് നടപടി. ക്രമക്കേടില്‍ കല്‍പ്പറ്റ റേഞ്ച് ഓഫീസര്‍ കെ നീതുവിനെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വയനാട് സുഗന്ധഗിരി വന ഭൂമിയില്‍ നിന്ന് 126 മരങ്ങള്‍ മുറിച്ചു […]

Continue Reading

ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ പാലക്കാട്ടേയ്ക്ക്; പരീക്ഷണ ഓട്ടം വിജയകരമെന്ന് റെയില്‍വേ

പാലക്കാട്: ബംഗളൂരു – കോയമ്പത്തൂര്‍ ഉദയ് ഡബിള്‍ ഡെക്കര്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ പാലക്കാട്ടേക്കു നീട്ടുന്നതിന്റെ ഭാഗമായുള്ള പരീക്ഷണ ഓട്ടം വിജയകരം. ഇന്നലെ രാവിലെ എട്ടിനു കോയമ്പത്തൂരില്‍ നിന്നു പുറപ്പെട്ട ട്രെയിന്‍ പൊള്ളാച്ചി വഴി 11.05നു പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷനിലും 11.10നു പാലക്കാട് ജംഗ്ഷനിലുമെത്തി. പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതായി റെയില്‍വേ അറിയിച്ചു. 1.20ന് പാലക്കാട് ജംഗ്ഷനില്‍ നിന്നു പുറപ്പെട്ടു 3.45നു കോയമ്പത്തൂരിലെത്തി. സേലം, പാലക്കാട് ഡിവിഷനുകള്‍ ചേര്‍ന്നാണു പരീക്ഷണ ഓട്ടം നടത്തിയത്. ഉദയ് എക്‌സ്പ്രസ് സീരീസിലെ […]

Continue Reading

സ്വര്‍ണവില, 240 രൂപയുടെ ഇടിവ്; 54,000ന് മുകളില്‍ തന്നെ

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് അമ്പത്തിനാലായിരവും കടന്ന് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,120 രൂപയായി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. 6765 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ചൊവ്വാഴ്ച ഒറ്റയടിക്ക് 720 വര്‍ധിച്ച് 54,360 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഇന്നലെ സ്വര്‍ണവിലയില്‍ മാറ്റം ഉണ്ടായില്ല. തുടര്‍ന്നാണ് ഇന്ന് വില കുറഞ്ഞത്. കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് […]

Continue Reading

ഇന്ത്യന്‍ ജനസംഖ്യ 144 കോടി, ചൈനയെ മറികടന്നു; 26 ശതമാനവും 24 വയസ്സില്‍ താഴെ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനസംഖ്യ 144 കോടിയില്‍ എത്തിയതായി യുഎന്‍ പോപ്പുലേഷന്‍ ഫണ്ട് (യുഎന്‍എഫ്പിഎ) റിപ്പോര്‍ട്ട്. ഇതില്‍ ഇരുപത്തിനാലു ശതമാനവും 14 വയസ്സില്‍ താഴെയുള്ളവരാണെന്ന് യുഎന്‍എഫ്പിഎ പറയുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണ്. 144.17 കോടിയാണ് ഇന്ത്യയിലെ ജനസംഖ്യ. ചൈനയില്‍ 142.5 കോടി ജനങ്ങളാണുള്ളത്. 77 വര്‍ഷം കൊണ്ട് ഇന്ത്യന്‍ ജനസംഖ്യ ഇരട്ടിയാവുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയില്‍ 2011ല്‍ നടത്തിയ സെന്‍സസ് പ്രകാരം 121 കോടിയായിരുന്നു ജനസംഖ്യ. ഇന്ത്യന്‍ ജനസംഖ്യയില്‍ 17 ശതമാനം പത്തു […]

Continue Reading

24 മണിക്കൂറില്‍ ഒന്നര വര്‍ഷത്തെ മഴ!, ‘വെള്ളത്തിലായി’ യുഎഇ, വിമാനങ്ങള്‍ റദ്ദാക്കി

ദുബൈ: യുഎഇയില്‍ ഒറ്റ ദിവസം കൊണ്ടു പെയ്തത് ഒന്നര വര്‍ഷത്തെ മഴ. തിങ്കളാഴ്ച വൈകിട്ടു തുടങ്ങിയ മഴ പലയിടത്തും റോഡുകളെ വെള്ളത്തിനടിയിലാക്കി. 24 മണിക്കൂറിനിടെ 142 മില്ലിമീറ്റര്‍ വരെ മഴ പെയ്തെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ കണക്ക്. 94.7 മില്ലി മീറ്ററാണ് ദുബൈ വിമാനത്താവളത്തില്‍ വര്‍ഷം ലഭിക്കുന്ന ശരാശരി മഴ. ശക്തമായ ഇടിമിന്നലാണ് പല ഭാഗങ്ങളിലും അനുഭവപ്പെട്ടത്. ഇന്ന് ഉച്ചവരെ യുഎഇയുടെ പല ഭാഗങ്ങളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇന്നലെ തുടങ്ങിയ കാറ്റിന് ഇന്ന് രാവിലെയാണ് ശമനം ഉണ്ടായത്. […]

Continue Reading

ഇനി മുതല്‍ സ്വന്തം കുടുംബ ഫോട്ടോ ഡ്രൈവറുടെ മുന്നില്‍ വെക്കണം, പുതിയ നിര്‍ദേശവുമായി യുപി ഗതാഗത വകുപ്പ്

ലഖ്‌നൗ: റോഡപകടങ്ങള്‍ കുറയ്ക്കാന്‍ പുതിയ തന്ത്രവുമായി ഉത്തര്‍പ്രദേശ് ഗതാഗത വകുപ്പ്. എല്ലാ വാണിജ്യ വാഹനങ്ങളുടെയും സംസ്ഥാന ബസുകളുടെയും ഡ്രൈവര്‍മാരോട്‌ അവരുടെ കുടുംബത്തിന്റെ ചിത്രം ഡാഷ്‌ബോര്‍ഡില്‍ സൂക്ഷിക്കാന്‍ ഗതാഗത കമ്മീഷണര്‍ ചന്ദ്രഭൂഷണ്‍ സിങ് നിര്‍ദേശിച്ചു. ആന്ധ്രാപ്രദേശില്‍ നിന്നാണ് ഈ ആശയം ആശയം സ്വീകരിച്ചതെന്ന് ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി എല്‍ വെങ്കിടേശ്വര്‍ ലു പറഞ്ഞു. ഡ്രൈവര്‍ക്ക് മുന്നില്‍ സ്വന്തം കുടുംബത്തിന്റെ ചിത്രം സൂക്ഷിക്കുമ്പോള്‍ വൈകാരികമായ ഓര്‍മകള്‍ ഉണ്ടാവുകയും റോഡ് സുരക്ഷയെക്കുറിച്ച് ചിന്തിക്കുകയും ചെയ്യും. ഡ്രൈവിങില്‍ ശ്രദ്ധയുണ്ടാവാന്‍ കാരണമാവുകയും ചെയ്യുമെന്ന് ചന്ദ്രഭൂഷണ്‍ […]

Continue Reading

സൂപ്പര്‍ ത്രില്ലര്‍; രാജകീയവിജയവുമായി രാജസ്ഥാന്‍; നരെയ്‌ന്റെ വെടിക്കെട്ടിനുമേല്‍ ബട്‌ലറുടെ കൊടുങ്കാറ്റ്

കൊല്‍ക്കത്ത: ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന റണ്‍ ചേസ് കണ്ട ത്രില്ലറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ വീഴ്ത്തി രാജസ്ഥാന്‍ റോയല്‍സിന് രാജകീയ വിജയം. ജോസ് ബട്‌ലറുടെ സെഞ്ച്വറി കരുത്തിലാണ് രാജസ്ഥാന്‍ കൈവിട്ടുപോയ വിജയം തിരിച്ചുപിടിച്ചത്. ഇതോടെ ഈ സീസണില്‍ സഞ്ജുവും കൂട്ടരുടെയും വിജയം ആറായി. സ്‌കോര്‍: കൊല്‍ക്കത്ത: 223/6, രാജസ്ഥാന്‍: 224/8 60 പന്തില്‍ 107 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ജോസ് ബട്‌ലറാണ് രാജസ്ഥാന്റെ വിജയശില്‍പി. ആറു സിക്‌സറുകളും ഒന്‍പത് ഫോറുകളും അടങ്ങുന്നതായിരുന്നു ബട്‌ലറുടെ ഇന്നിങ്‌സ്. ഒരു ഘട്ടത്തില്‍ […]

Continue Reading

കപ്പലിലുള്ളവരെ തടഞ്ഞുവച്ചിട്ടില്ല; കാലാവസ്ഥ മോശം, നങ്കൂരമിട്ടാൽ ഇന്ത്യക്കാരെ നാട്ടിലേക്ക് മടക്കി അയക്കും: ഇറാൻ അംബാസഡര്‍

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ നിന്ന് ഇറാൻ പിടിച്ചെടുത്ത എംഎസ്‌സി ഏരിസ് എന്ന ചരക്കുകപ്പലിലെ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ജീവനക്കാരെ തടഞ്ഞുവെച്ചിട്ടില്ലെന്ന് ഇന്ത്യയിലെ ഇറാൻ സ്ഥാനപതി ഇറാജ് എലാഹി. നിലവിൽ പേർഷ്യൻ കടലിലെ കാലാവസ്ഥ മോശമാണ്. ഇതിനാൽ കപ്പലിന് തുറമുഖത്ത് നങ്കൂരമിടാൻ കഴിഞ്ഞിട്ടില്ല. മോശം കാലാവസ്ഥ കാരണം കപ്പൽ തീരത്ത് അടുപ്പിക്കാനോ കപ്പലിനടുത്തേക്കു ബോട്ട് അയയ്ക്കാനോ സാധിച്ചിട്ടില്ല. കാലാവസ്ഥാ പ്രശ്നം തീർന്ന് കപ്പൽ നങ്കൂരമിട്ടാൽ ഇന്ത്യക്കാരെ നാട്ടിലേക്ക് മടക്കി അയക്കാൻ നടപടി തുടങ്ങുമെന്നും ഇറാൻ അംബാസഡര്‍ വ്യക്തമാക്കി. നാലു മലയാളികൾ […]

Continue Reading

സംസ്ഥാനത്ത് ഇനി ഡബിള്‍ ഡെക്കര്‍ തീവണ്ടിയും; പരീക്ഷണ ഓട്ടം ഇന്ന്

പാലക്കാട്: സംസ്ഥാനത്ത് ഇനി ഡബിള്‍ ഡെക്കര്‍ തീവണ്ടിയും. കോയമ്പത്തൂര്‍ – കെഎസ്ആര്‍ ബംഗലൂരു ഉദയ് എക്‌സ്പ്രസ് പാലക്കാട്ടേക്ക് നീട്ടുന്നതിന്റെ പരീക്ഷണ ഓട്ടം ഇന്നു നടക്കും. കോയമ്പത്തൂരില്‍ നിന്ന് പൊള്ളാച്ചി വഴിയാവും യാത്ര. രാവിലെ എട്ടിന് കോയമ്പത്തൂരില്‍ നിന്ന് പുറപ്പെട്ട് 10. 45-ന് പാലക്കാട് ടൗണിലും 11.05-ന് പാലക്കാട് ജങ്ഷനിലും ട്രെയിന്‍ എത്തും. തിരികെ 11.35-ന് പുറപ്പെട്ട് 2.40-ന് കോയമ്പത്തൂരിലെത്തി പരീക്ഷണ ഓട്ടം അവസാനിപ്പിക്കും. റെയില്‍വേയുടെ ഉദയ് എക്‌സ്പ്രസ് സീരീസിലെ ആദ്യ ഡബിള്‍ ഡക്കര്‍ എ സി ചെയര്‍ […]

Continue Reading

മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ 100 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടി; 74പേര്‍ക്ക് സസ്‌പെന്‍ഷന്‍; 26പേരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: മദ്യപിച്ച് ജോലിക്കെത്തിയ 100 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടി. 74 സ്ഥിരം ജീവനക്കാരെ സസ്‌പെന്റ് ചെയ്തു.സ്വിഫ്റ്റിലെ താല്‍ക്കാലിക ജീവനക്കാരും കെഎസ്ആര്‍ടിസിയിലെ ബദല്‍ ജീവനക്കാരുമായ 26 പേരെ സര്‍വീസില്‍ നിന്നും നീക്കി. രണ്ടാഴ്ച്ചയ്ക്കിടെ നടത്തിയ പരിശോധനയിലാണ് നടപടി. 49 ഡ്രൈവര്‍മാരും പരിശോധനയില്‍ കുടുങ്ങി. മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. മദ്യപിച്ച് ജോലിക്കെത്തുന്നുവെന്ന വ്യാപകപരാതിയെ തുടര്‍ന്നാണ് പരിശോധനയ്ക്ക് മന്ത്രി നിര്‍ദേശം നല്‍കിയത്. വനിത ജീവനക്കാര്‍ ഒഴികെയുള്ള എല്ലാവരെയും ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിക്കാനായിരുന്നു നിര്‍ദേശം, 60 […]

Continue Reading