കടുത്ത ചൂടിലും ആവേശം ചോരാതെ വോട്ടെടുപ്പ്; ബൂത്തുകളില്‍ നീണ്ട ക്യൂ, പോളിങ് 30 ശതമാനം കടന്നു

തിരുവനന്തപുരം: കേരളത്തിലെ 20 മണ്ഡലങ്ങിലേക്ക് നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആദ്യ അഞ്ചുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ 31.06 ശതമാനം പോളിങ്. ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് ഉച്ചയ്ക്ക് 12 മണിയായപ്പോഴാണ് 30 ശതമാനം കടന്നത്. പൊന്നാനി, വടകര, മലപ്പുറം എന്നി മണ്ഡലങ്ങളില്‍ ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും പോളിങ് 30 ശതമാനം കടന്നു. മിക്ക ബൂത്തുകളിലും വലിയ ക്യൂ പ്രകടമാണ്. സംസ്ഥാനത്ത് പോളിംഗ് ഇതുവരെ സമാധാനപരമാണ്. എന്നാല്‍ കടുത്ത ചൂട് വോട്ടര്‍മാരെ ബാധിക്കുന്നുണ്ട്. തിരുവനന്തപുരം 30.59 ശതമാനം, ആറ്റിങ്ങല്‍ 33.18, കൊല്ലം 30.86, പത്തനംതിട്ട […]

Continue Reading

‘തുറക്കാന്‍ പോലും കഴിയുന്നില്ല’; എക്‌സ് പണിമുടക്കി

ന്യൂഡല്‍ഹി: മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമായ എക്‌സ് ഇന്ത്യയില്‍ പണിമുടക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് എക്‌സ് സേവനം തടസ്സപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ തകരാറിനുള്ള കാരണം വ്യക്തമല്ല എക്‌സിന്റെ വെബ് വേര്‍ഷനിലാണ് ഉപയോക്താക്കള്‍ പ്രശ്‌നം നേരിട്ടത്. അക്കൗണ്ട് തുറക്കുന്നതിനും ട്വീറ്റ് ചെയ്യുന്നതിനും ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നതായാണ്് ഉപയോക്താക്കളുടെ പരാതിയില്‍ പറയുന്നത്. ടൈംലൈന്‍ പോലും കാണാന്‍ സാധിക്കുന്നില്ലെന്നാണ് ചിലരുടെ കമന്റുകള്‍. എന്നാല്‍ മൊബൈല്‍ വേര്‍ഷനില്‍ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദിവസങ്ങള്‍ക്ക് മുന്‍പും സമാനമായ തകരാര്‍ എക്‌സില്‍ സംഭവിച്ചിരുന്നു. അന്ന് ആഗോളതലത്തിലാണ് എക്‌സ് പണിമുടക്കിയത്. അക്കൗണ്ട് […]

Continue Reading

വായ്പയില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാന്‍ ബാങ്കിന് അധികാരമില്ല: ഹൈക്കോടതി

മുംബൈ: വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് അധികാരമില്ലെന്ന് ബോംബെ ഹൈക്കോടതി. ഇത്തരത്തില്‍ ബാങ്കുകള്‍ പുറപ്പെടുവിച്ച എല്ലാ ലുക്ക് ഔട്ട് നോട്ടീസുകളും ഹൈക്കോടതി റദ്ദാക്കി. വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് എതിരെ ബാങ്ക് മേധാവികള്‍ക്ക് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാമെന്ന, കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിലെ വ്യവസ്ഥ ഭരണഘടനാവിരുദ്ധമാണെന്ന് ജസ്റ്റിസുമാരായ ഗൗതം പട്ടേലും മാധവ് ജാംദാറും അടങ്ങിയ ബെഞ്ച് വിലയിരുത്തി. വിധി മേല്‍ക്കോടതിയില്‍ ചോദ്യം ചെയ്യുന്നതിനായി സ്‌റ്റേ അനുവദിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ […]

Continue Reading

ഫഹദ് ഇനി ഹോളിവുഡിൽ? ഓഡിഷനില്‍ പങ്കെടുത്ത അനുഭവം പങ്കുവെച്ച് താരം

ജീവിതത്തില്‍ ആദ്യമായി ഒരു സിനിമയ്ക്ക് വേണ്ടി ഓഡിഷന് പോയ അനുഭവം പങ്കുവെച്ച് നടന്‍ ഫഹദ് ഫാസില്‍. ഒരു ഹോളിവുഡ് ചിത്രത്തിന് വേണ്ടി വിദേശ പ്രൊക്ഷന്‍ ഹൗസ് സംഘടിപ്പിച്ച ഓഡിഷനിലാണ് താരം പങ്കെടുത്തത്. എന്നാന്‍ പ്രൊഡഷന്‍ ഹൗസിന്റെ പേരോ സിനിമയുടെ വിവരങ്ങളോ ഫഹദ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അവിടെ എല്ലാവരും വളരെ സൗഹൃദത്തിലാണ് പെരുമാറിയത്. എനിക്ക് അഭിനയിച്ച് കാണിക്കാന്‍ അവര്‍ ഒരു സീന്‍ തന്നു. ആ സീനിന് മുമ്പോ അതിന് ശേഷമോ എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഒരു വലിയ നടനാണ് […]

Continue Reading

ബംഗളൂരുവിലെ മലയാളി വോട്ടര്‍മാര്‍ക്ക് ആശ്വാസം; സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

തിരുവനന്തപുരം: കേരളത്തില്‍ വെള്ളിയാഴ്ച നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ബംഗളൂരുവില്‍ നിന്ന് വരുന്ന മറുനാടന്‍ മലയാളികളുടെ തിരക്ക് പരിഗണിച്ച് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ. ബംഗളൂരു എസ്എംവിടി സ്റ്റേഷനില്‍ നിന്ന് കൊച്ചുവേളി റെയില്‍വെ സ്റ്റേഷനിലേക്കാണ് എക്‌സ്പ്രസ്സ് ട്രെയിന്‍ സര്‍വീസ് നടത്തുക. ഏപ്രില്‍ 25ന് വൈകിട്ട് 3.50ന് ബംഗളൂരു എസ്എംവിടി സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട് പോളിങ് ദിവസമായ ഏപ്രില്‍ 26ന് രാവിലെ ഏഴ് മണിക്ക് ട്രെയിന്‍ കൊച്ചുവേളി റെയില്‍വെ സ്റ്റേഷനില്‍ എത്തും. പിന്നീട് ഈ ട്രെയിന്‍ അന്നേ ദിവസം […]

Continue Reading

104*, യശസ്വിയുടെ തിരിച്ചു വരവ്, സന്ദീപിന്റെ 5 വിക്കറ്റുകള്‍; മുംബൈ തവിടുപൊടി, പ്ലേ ഓഫ് അരികില്‍ രാജസ്ഥാന്‍

ജയ്പുര്‍: ഐപിഎല്ലില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ്. മുംബൈ ഇന്ത്യന്‍സിനെ അവര്‍ 9 വിക്കറ്റിനു വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. രാജസ്ഥാന്‍ 18.4 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 183 റണ്‍സെടുത്താണ് വിജയിച്ചത്. മഴ ഇടയ്ക്ക് കളി മുടക്കിയെങ്കിലും രാജസ്ഥാന്റെ വിജയം തടയാന്‍ പക്ഷേ അതിനൊന്നും കഴിഞ്ഞില്ല. ജയത്തോടെ അവര്‍ പ്ലേ ഓഫിലേക്ക് കൂടുതല്‍ അടുത്തു. യശസ്വി ജയ്‌സ്വാളിന്റെ കിടിലന്‍ സെഞ്ച്വറിയാണ് രാജസ്ഥാന്റെ ജയം അനായാസമാക്കിയത്. […]

Continue Reading

ഗാന്ധി എന്ന പേര് കൂട്ടിച്ചേര്‍ക്കാന്‍ അര്‍ഹതയില്ല; രാഹുലിന്റെ ഡിഎന്‍എ പരിശോധിക്കണം: പിവി അന്‍വര്‍

പാലക്കാട്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി പി വി അന്‍വര്‍ എംഎല്‍എ. പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാന്‍ പോലും യോഗ്യതയില്ലാത്ത ആളായി രാഹുല്‍ മാറി. രാഹുല്‍ ഗാന്ധിയെ രാഹുല്‍ എന്നേ വിളിക്കൂ എന്നും പിവി അന്‍വര്‍ പറഞ്ഞു. പാലക്കാട് എടത്തനാട്ടുകര എൽഡിഎഫ് കമ്മറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പു റാലിയിൽ പ്രസം​ഗിക്കുകയായിരുന്നു അൻവർ. മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ജയിലില്‍ ആക്കാത്തത് എന്തുകൊണ്ടാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയാണ് അൻവറിനെ പ്രകോപിതനാക്കിയത്. ഗാന്ധി എന്ന […]

Continue Reading

10 അനാക്കോണ്ടകളെ ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമം; യാത്രക്കാരനെ ബംഗളൂരുവില്‍ പൊക്കി

ബംഗളൂരു: ഇന്ത്യയിലേക്ക് 10 അനാക്കോണ്ടയെ കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ ബംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍. മഞ്ഞ നിറത്തിലുള്ള 10 അനാക്കോണ്ടകളെ കടത്താനാണ് യാത്രക്കാരന്‍ ശ്രമിച്ചത്. ചെക്ക് ഇന്‍ ബാഗേജില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ബാങ്കോക്കില്‍ നിന്നാണ് അനാക്കോണ്ടയുമായി യാത്രക്കാരന്‍ വിമാനത്തില്‍ കയറിയത്. ബംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങിയ യാത്രക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു. തുടര്‍ന്ന് ചെക്ക് ഇന്‍ ബാഗേജ് പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്. യാത്രക്കാരനെ അറസ്റ്റ് ചെയ്തതായും അന്വേഷണം പുരോഗമിക്കുന്നതായും കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റ് എക്‌സില്‍ കുറിച്ചു. വന്യമൃഗങ്ങളെ കടത്തുന്നത് […]

Continue Reading

ബജറ്റ് ലക്ഷ്യത്തേക്കാള്‍ 13,000 കോടി അധികം, പ്രത്യക്ഷ നികുതി പിരിവില്‍ 17.7 ശതമാനത്തിന്റെ വര്‍ധന; ലഭിച്ചത് 19.58 ലക്ഷം കോടി രൂപ

ന്യൂഡല്‍ഹി: രാജ്യത്തെ പ്രത്യക്ഷനികുതി പിരിവില്‍ കുതിപ്പ്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നികുതി പിരിവില്‍ 17.7 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷത്തില്‍ 19.58 ലക്ഷം കോടി രൂപ പ്രത്യക്ഷ നികുതിയായി ലഭിച്ചതായി ആദായനികുതി വകുപ്പ് അറിയിച്ചു. പുതുക്കിയ ബജറ്റ് ലക്ഷ്യത്തേക്കാള്‍ 13000 കോടി രൂപ അധികമാണ് പിരിഞ്ഞുകിട്ടിയത്. റീഫണ്ട് ഒഴിവാക്കിയാല്‍ മൊത്തം നികുതി പിരിവ് 23.37 ലക്ഷം കോടി രൂപ വരും. 18.48 ശതമാനത്തിന്റെ വര്‍ധന. റീഫണ്ട് കിഴിച്ച ശേഷമുള്ള വര്‍ധനയാണ് […]

Continue Reading

പൊതുമേഖല ബാങ്കിന്റെ പേരില്‍ വരെ തട്ടിപ്പ്, ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ പണം നഷ്ടപ്പെടും; പട്ടിക പുറത്തുവിട്ട് കേന്ദ്രം

ന്യൂഡല്‍ഹി: ആന്‍ഡ്രോയിഡ്, ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് വീണ്ടും മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. യഥാര്‍ഥത്തിലുള്ളത് എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള വ്യാജ ആപ്പുകളുടെ കെണിയില്‍ വീണാല്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടാന്‍ ഇടയാകുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പില്‍ പറയുന്നു. സൈബര്‍ സുരക്ഷാ ബോധവത്കരണത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം രൂപം നല്‍കിയ സൈബര്‍ ദോസ്ത് വഴിയാണ് മുന്നറിയിപ്പ് നല്‍കിയത്. വ്യാജ ആപ്പുകളുടെ പേരുകള്‍ നല്‍കി കൊണ്ടാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. പൊതുമേഖല ബാങ്കായ യൂണിയന്‍ ബാങ്കിന്റെ പേരിലുള്ളതാണ് ഒരു വ്യാജ ആപ്പ്. ഒറ്റ നോട്ടത്തില്‍ യൂണിയന്‍ ബാങ്കിന്റേത് എന്ന് […]

Continue Reading