ജെ.ഡി.എസ് മാത്യു ടി തോമസ് വിഭാഗത്തിന്റെ നിലപാട് സ്വാഗതാർഹം :യുവ ജനതാദൾ എസ്
കോഴിക്കോട്:കേരളത്തിലെ മാത്യു ടി തോമസ് വിഭാഗം ജനതാദൾ ഘടകം
സി. കെ നാണു ദേശീയ പ്രസിഡന്റായ ജനതാദൾ എസുമായി
ഒരുമിച്ചു പ്രവർത്തിക്കാൻ
മുന്നോട്ടു വന്നത് സ്വാഗതാർഹമാണെന്ന് യുവജനതാദൾ എസ് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
ജനതാപരിവാറുകൾ യോജിച്ചു നിൽക്കേണ്ട അനിവാര്യ സാഹചര്യമാണ് ഇതെന്നും
സി.കെ നാണു നേതൃത്വം നൽകുന്ന
ജനതാദൾ എസ് ദേശീയ ഘടകത്തെ പിന്തുണയ്ക്കാൻ
മാത്യു ടി.തോമസ് എം.എൽ.എയുടെ കേരള കമ്മിറ്റി അല്പം വൈകിയാണെങ്കിലും തെയ്യാറായത് പ്രശംസനീയമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
സി.കെ നാണുവിനെ ദേശീയ പ്രസിഡന്റായി അംഗീകരിക്കാൻ തെയ്യാറായ മാത്യു ടി യെ യോഗം അഭിനന്ദിച്ചു.
യുവജനതാദൾ എസ്
സംസ്ഥാന പ്രസിഡന്റ് ഡോ. സി. കെ ഷമീം അധ്യക്ഷത വഹിച്ചു.