ഹൈദരാബാദിലെ നാമ്പള്ളി പ്രദേശത്തുള്ള ബസാര്‍ഘട്ടിലെ കെട്ടിടത്തില്‍ വന്‍ തീപിടുത്തം. നാലു നിലകെട്ടിടത്തിലെ ഒന്നാം നിലയിലെ കെമിക്കല്‍ ഗോഡൗണില്‍ തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം. ഒമ്പത് പേര് മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
താഴത്തെ നിലയിലെ കാര്‍ നന്നാക്കുന്നതിനിടെയുണ്ടായ സ്പാര്‍ക്കാണ് തീപിടിത്തത്തിനു കാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന കെമിക്കല്‍ ബാരലിലേക്ക് തീ പടര്ന്നത്തിനു ശേഷം ഫൈബര്‍-പ്ലാസ്റ്റിക് നിര്‍മ്മാണത്തില്‍ സൂക്ഷിച്ചിരിക്കുന്ന കത്തുന്ന രാസവസ്തു ഏതാനും സമയത്തിനകം കെട്ടിടത്തിന്റെ മറ്റ് നിലകളിലേക്ക് പടരുകയായിരുന്നു. മുകള്‍നിലകളില്‍ ഉണ്ടായിരുന്ന ആളുകളെ ജനലുകള്‍ വഴി രക്ഷപെടുത്തുകയായിരുന്നു.തീപിടിത്തത്തിന്റെ കാരണവും നാശനഷ്ടത്തിന്റെ വ്യാപ്തിയും ഇതുവരെ ഔദ്യോഗികമായി തിട്ടപ്പെടുത്തിയിട്ടില്ല.