മാനന്തവാടിയിൽ ഗതാഗത പരിഷ്ക്കരണം

മാനന്തവാടി ടൗണിൽ ഇന്ന്(ബുധൻ) മുതൽഗതാഗത പരിഷ്ക്കരണം.നാലാംമൈൽ, കല്ലോടി ഭാഗത്തുനിന്ന് വരുന്ന കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസ്സുകൾ യാത്രക്കാരെ ടൗണിൽ ഇറക്കിയതിനു ശേഷം ബസ്റ്റാൻഡിൽ വരികയും യാത്രക്കാരെ കയറ്റി ടൗൺ ചുറ്റാതെ ബസ് സ്റ്റാൻഡിൽ നിന്നും നാലാംമൈൽ കല്ലോടി ഭാഗത്തേക്ക് പോകണം. ടൗണിലെ റോഡ് പണി നടക്കുന്നതിനാലും താഴെയങ്ങാടി റോഡിൽ കൽവർട്ട് നിർമ്മിക്കുന്നതിനാലുമാണ് ട്രാഫിക് പരിഷ്കരണം നടപ്പിലാക്കുന്നതെന്ന് മാനന്തവാടി നഗരസഭ യോഗം അറിയിച്ചു. യോഗത്തിൽ മുനിസിപ്പൽ ചെയർപേഴ്സൺ സീ. കെ രത്നവല്ലി, വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ ഡിവൈഎസ്പി പി. […]

Continue Reading

വിദ്യാഭ്യാസ മേഖലയിലെ സമഗ്ര മാറ്റത്തിന് ‘സമഗ്ര’ വിദ്യാഭ്യാസ പദ്ധതി തുടങ്ങി

ജില്ലയിലെ വിദ്യാഭ്യാസ രംഗത്തിന്റെ വളര്‍ച്ച ലക്ഷ്യമാക്കി ജില്ല പഞ്ചായത്ത് നടപ്പിലാക്കുന്ന ‘സമഗ്ര’ വിദ്യാഭ്യാസ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ അഡ്വ. ടി സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ സാമൂഹിക സാമ്പത്തിക വികസനത്തിന് ഗുണമേന്‍മയുള്ള വിദ്യാഭ്യാസം അനിവാര്യമാണ്. ശോഭനമായൊരു ഭാവി തലമുറയെ ജില്ലയില്‍ സൃഷ്ടിച്ചെടുക്കാന്‍ ‘സമഗ്ര’ പദ്ധതിയിലൂടെ സാധിക്കണമെന്നും മത്സരക്ഷമതയോടെ പദ്ധതിയുടെ വിജയത്തിനായി പരിശ്രമിക്കണമെന്നും അഡ്വ.ടി സിദ്ദീഖ് എം.എല്‍.എ പറഞ്ഞു. ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ അധ്യക്ഷത […]

Continue Reading

ക്വിസ് മത്സരവും സെമിനാറും നടത്തി

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളേജില്‍ മെഷീന്‍ ലേര്‍ണിംഗ് എന്ന വിഷയത്തില്‍ സെമിനാറും ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരവും നടത്തി. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ എച്ച് ആര്‍ ഡി സെപ്റ്റംബര്‍ 30, ഒക്ടോബര്‍ 1 തീയതികളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്റ്സും വിദ്യാഭ്യാസത്തിന്റെ ഭാവിയും എന്ന വിഷയത്തില്‍ തിരുവനന്തപുരത്ത് നടത്തുന്ന അന്താരാഷ്ട്ര കോണ്‍ക്ലേവിന്റെ മുന്നോടിയായാണ് പരിപാടി സംഘടിപ്പിച്ചത്. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയന്‍ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ കെ.എന്‍ പ്രകാശ് അധ്യക്ഷത വഹിച്ചു. മുട്ടില്‍ […]

Continue Reading

ഏകദിന സെമിനാര്‍ നടത്തി

മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഏകദിന സെമിനാര്‍ നടത്തി. ഉന്നത വിദ്യാഭ്യാസത്തില്‍ കൃത്രിമ ബുദ്ധി ഉയര്‍ത്തുന്ന സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിലാണ് സെമിനാര്‍ നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. മേരിമാതാ കോളേജ് അസി.പ്രൊഫസര്‍ ഡോ.ഒ.ജെ സാബു ക്ലാസെടുത്തു. പ്രിന്‍സിപ്പാള്‍ ഡോ. എ.ആര്‍ സുധാദേവി, സി.വി ആതിര, ആര്‍ ലിറ്റി, എ.പി ആര്‍ഷ തുടങ്ങിയവര്‍ സംസാരിച്ചു. സെമിനാറില്‍ കോളേജ് അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Continue Reading

‘അഞ്ചു വർഷം കൊണ്ട് ഇത് നടപ്പാക്കാനാകും’; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തെ അനുകൂലിച്ച് നിയമ കമ്മീഷൻ

ദില്ലി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തെ അനുകൂലിച്ച് നിയമ കമ്മീഷൻ. അഞ്ചു വർഷം കൊണ്ട് ഇത് നടപ്പാക്കാനാകുമെന്ന് കമ്മീഷൻ പറയുന്നു. ഇതിന്റെ ആദ്യ നടപടി 2024ൽ തുടങ്ങണമെന്നാണ് നിയമ കമ്മീഷൻ നിർദ്ദേശം. 2029ൽ ഇത് പൂർണ്ണമായി നടപ്പാക്കണമെന്ന് ശുപാർശ ചെയ്യും. റിപ്പോർട്ട് രാംനാഥ് കോവിന്ദ് സമിതി പഠിക്കും. നിയമ കമ്മീഷനോടും, രാഷ്ട്രീയ പാർട്ടികളോടും സമിതി റിപ്പോർട്ട് തേടിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി, […]

Continue Reading

പന്നിക്കുവച്ച കെണിയിൽ കുടുങ്ങി യുവാക്കൾ മരിച്ചു, മൃതദേഹം കണ്ടപ്പോൾ കുഴിച്ചിട്ടു; കുറ്റം സമ്മതിച്ച് സ്ഥലമുടമ

പാലക്കാട്: പാലക്കാട് കരിങ്കരപ്പുള്ളിയിൽ മൃതദേഹങ്ങൾ കുഴിച്ചിട്ട സംഭവത്തിൽ നിർണായക വിവരം. പാടത്ത് വൈദ്യുതിക്കെണി വെച്ചിരുന്നതായി കസ്റ്റിഡിയിലുണ്ടായിരുന്ന സ്ഥലമുടമ മൊഴി നൽകിയിരുന്നു. പന്നിക്കു വച്ച കെണിയിൽ കുടുങ്ങിയാണ് യുവാക്കൾ മരിച്ചത്. മൃതദേഹം കണ്ടപ്പോൾ കുഴിച്ചിട്ടുവെന്നും സ്ഥലമുടമ മൊഴി നൽകി. അതേസമയം, സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. യുവാക്കൾ പാടത്തേക്ക് ഓടിയത് തിങ്കളാഴ്ച പുലർച്ചെ 4.50 നാണ്. 4 പേർ രണ്ടു വഴിക്കായി ഓടുകയായിരുന്നു. പിന്നീട് ഇവരെ കാണാനായില്ല. സിസി ടിവി ദൃശ്യങ്ങളിലാണ് ഇത് വ്യക്തമായത്

Continue Reading

മണിപ്പൂർ; രണ്ട് മാസം മുമ്പ് കാണാതായ കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തി, ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി

മണിപ്പൂരിന്‍റെ താഴ്വാരകളിലെ മെയ്തെകളും കുന്നിന്‍ മുകളിലെ കുക്കികളും തമ്മിലുള്ള വംശീയ കലാപം, ഈ വര്‍ഷം മെയ് 3 ന് മലയോരജില്ലകളിൽ ‘ആദിവാസി ഐക്യദാർഢ്യ മാർച്ച്’ സംഘടിപ്പിച്ചതിന് പിന്നാലെയാണ് പൊട്ടിപ്പുറപ്പെട്ടത്. അനൗദ്ധ്യോഗിക കണക്കുകള്‍ അനുസരിച്ച് ഇതിനിടെ ഏതാണ്ട് 200 ഓളം പേര്‍ കലാപത്തില്‍ കൊല്ലപ്പെട്ടതായും 3,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കരുതുന്നു. ഇന്നും കലാപം പൂര്‍ണ്ണമായും അടങ്ങിയിട്ടില്ലെങ്കിലും സംസ്ഥാനത്തെ ഇന്‍റര്‍നെറ്റ് നിരോധനം പിന്‍വലിച്ചു. പിന്നാലെ മാസങ്ങളോളും നീണ്ടുനിന്ന കലാപത്തിനിടെയുണ്ടായ പല സംഭവങ്ങളുടെയും വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കപ്പെട്ടു. […]

Continue Reading

മഴ കഴിഞ്ഞെന്ന് കരുതണ്ട! ആൻഡമാനിൽ ശക്തികൂടിയ ന്യൂനമർദം രൂപപ്പെടുന്നു, കേരളത്തിൽ 3 നാൾ ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കാര്യമായ മഴയുണ്ടാകില്ലെങ്കിലും 28 -ാം തിയതിയോടെ മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ആൻഡമാൻ കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാനുള്ള സാധ്യതയും ശേഷം ഇത് ശക്തി കൂടിയ ന്യൂനമർദമാകുമെന്നതുമാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. ഏറ്റവും ഒടുവിലത്തെ അറിയിപ്പ് പ്രകാരം വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ കേരളത്തിൽ പരക്കെ മഴ പെയ്യാനുള്ള സാധ്യതയാണുള്ളത്. ഇത് പ്രകാരം വിവിധ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, […]

Continue Reading

പ്രതീക്ഷിച്ച വില പറഞ്ഞില്ല കച്ചവടം മുടങ്ങി പിന്നാലെ താമരശേരിയിൽ പോത്തിന്റെ വാൽ മുറിച്ച് അജ്ഞാതർ

താമരശേരി: കോഴിക്കോട് താമരശേരി ചമലിൽ സാമൂഹ്യ വിരുദ്ധർ വളർത്തു പോത്തിന്‍റെ വാൽ മുറിച്ചു മാറ്റിയതായി പരാതി. കർഷകനായ കണ്ണന്തറ ജോസഫിന്‍റെ വീട്ടിലെ പോത്തിന്‍റെ വാലാണ് മുറിച്ചു മാറ്റിയത്. ശനിയാഴ്ച രാത്രിയാണ് സംഭവം. ശനിയാഴ്ച പോത്തിനെ വാങ്ങാൻ ചിലർ എത്തിയിരുന്നെങ്കിലും പ്രതീക്ഷിച്ച വില ലഭിക്കാത്തതിനാൽ കച്ചവടം നടന്നിരുന്നില്ല. അന്ന് രാത്രി തന്നെയാണ് വാല് മുറിച്ചത്. സംഭവത്തില്‍ പോത്തിനെ വാങ്ങാൻ എത്തിയവരെ സംശയിക്കുന്നതായി പൊലീസിൽ നൽകിയ പരാതിയിൽ കര്‍ഷകന്‍ പറയുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജൂലൈ മാസത്തില്‍ […]

Continue Reading

എസ്ബിഐ അടക്കമുള്ള ബാങ്കുകൾക്ക് കോടികണക്കിന് രൂപ പിഴയിട്ട് ആർബിഐ

ദില്ലി: വിവിധ റെഗുലേറ്ററി മാനദണ്ഡങ്ങൾ ലംഘിച്ചതിന് എസ്ബിഐയും ഇന്ത്യൻ ബാങ്കും ഉൾപ്പെടെ മൂന്ന് പൊതുമേഖലാ ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക്. വായ്പ നൽകുന്നതുമായി ബന്ധപ്പെട്ട് ആർബിഐ പുറപ്പെടുവിച്ച ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിനാണ് പിഴയിട്ടിരിക്കുന്നത്. കൃത്യമായ പരിശോധനകൾ ഇല്ലാതെ കോർപറേറ്റ് ലോൺ അനുവദിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ത്യയ്ക്ക് ആർബിഐ പിഴ ചുമത്തിയിരിക്കുന്നത്. 1.3 കോടി രൂപയാണ് ബിഹായിനത്തിൽ എസ്ബിഐ നൽകേണ്ടത്. 1949ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 46(4)(i), 51(1) […]

Continue Reading