സ്ത്രീ ശാക്തികരണം കരയോഗതലത്തിൽ എന്ന വിഷയത്തിൽ ക്ലാസ്സ്‌ നടത്തി

മാനന്തവാടി: മാനന്തവാടി താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈറ്റി യുടെ ആഭിമുഖ്യത്തിൽ സ്ത്രീ ശാക്തികരണം കരയോഗതലത്തിൽ എന്ന വിഷയത്തിൽ ക്ലാസ്സ്‌ നടത്തി. വൈത്തിരി NSS യൂണിയൻ സെക്രട്ടറി ശ്രീ. വി. വിപിൻ കുമാർ ക്ലാസ്സ്‌ നയിച്ചു. സൊസൈറ്റി പ്രസിഡന്റ്‌ DR. പി നാരായണൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ. എം പി ബാലകുമാർ സ്വാഗതം പറഞ്ഞു. ഫിനാൻഷ്യൽ ലിറ്റരസി കൗൺസിലർ ശ്രീ.സുബ്രഹ്മണ്യൻ K, സാമൂഹ്യ ക്ഷേമ പദ്ധതി കളെ കുറിച്ച് വിശദികരിച്ചു.യൂണിയൻ സെക്രട്ടറിശ്യാംഘോഷ് പിവി നന്ദി […]

Continue Reading

താല്ക്കാലിക ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

മാനന്തവാടി ടൗണിലെത്തുന്നവരുടെ ആശങ്കയകറ്റാൻ താല്കാലികാശ്വാസവുമായി മാനന്തവാടി നഗരസഭ. ടൗണിൽ എത്തുന്നവർക്ക് പ്രാഥമികാവശ്യം നിർവ്വഹിക്കുന്നതിനുള്ള താല്ക്കാലിക ടോയ്ലറ്റ്  ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സി.കെ രത്നവല്ലി താത്ക്കാലിക ടോയ്ലറ്റ് പൊതുജനങ്ങൾക്കായ് തുറന്നു കൊടുത്തു. വൈസ് ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ പി.വി.എസ് മൂസ, അഡ്വ. സിന്ധു സെബാസ്റ്റ്യൻ, പി.വി.ജോർജ്, ക്ലീൻ സിറ്റി മാനേജർ സജി മാധവൻ, ജെ.എച്ച്.ഐമാരായ വി.സിമി, വിനോദ് തുടങ്ങിയവർ സംസാരിച്ചു.

Continue Reading

മുട്ടിൽ മരംമുറി കേസ്; പിഴ ചുമത്തി റവന്യൂ വകുപ്പ്; 35 കേസുകളിലായി 8 കോടിയോളം രൂപ പിഴ ചുമത്തി

തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ പിഴ ചുമത്തി തുടങ്ങി റവന്യൂ വകുപ്പ്. കേരള ലാൻഡ് കൺസർവൻസി ആക്ട് പ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. 35 കേസുകളിലായി എട്ടുകോടിയോളം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. കേസിൽ റോജി അഗസ്റ്റിൻ ഉൾപ്പെടെ 35 പേർ പിഴയൊടുക്കണം. മുറിച്ച് കടത്തിയ മരത്തിൻ്റെ മൂന്നിരട്ടിവരെയാണ് പിഴ അടക്കേണ്ടി വരിക. ഒരു മാസത്തിനകം തുക അടയ്ക്കണമെന്നാണ് നോട്ടീസിൽ നിർദ്ദേശിച്ചിരിക്കുന്നത്. അല്ലെങ്കിൽ സ്വത്ത് കണ്ടുകെട്ടുൽ നടപടി ആരംഭിക്കുമെന്നും നോട്ടീസിൽ പറയുന്നു. റോജി അഗസ്റ്റിൻ കബളിപ്പിച്ച കർഷകർക്കും പിഴ നോട്ടീസ് […]

Continue Reading

രണ്ട് കാരണം! രണ്ടാം വന്ദേ ഭാരത് ബമ്പർ ഹിറ്റ്, 5 ദിവസത്തെ ബുക്കിംഗിൽ ആദ്യ വന്ദേഭാരതിനെയും മറികടന്നു

തിരുവനന്തപുരം: ആദ്യ വന്ദേ ഭാരത് പോലെ രണ്ടാം വന്ദേ ഭാരതും സൂപ്പർ ഹിറ്റ്. ഒന്നുകൂടി വിശദമായി പറഞ്ഞാൽ രണ്ടാം വന്ദേ ഭാരത് സൂപ്പ‍ർ ഹിറ്റല്ല, ബമ്പർ ഹിറ്റാണെന്ന് ചുരുക്കി പറയാം. ഒക്ടോബർ രണ്ടാം തിയതി വരെയുള്ള ടിക്കറ്റ് ബുക്കിംഗ് നോക്കിയാൽ ആദ്യ വന്ദേ ഭാരതിനെയും മറികടന്ന് രണ്ടാം വന്ദേ ഭാരത് കുതിക്കുകയാണെന്ന് കാണാം. അടുത്ത അഞ്ച് ദിവസത്തേക്ക് വന്ദേ ഭാരതിന് ഒരു ക്ളാസിലും ടിക്കറ്റ് നോക്കേണ്ടെന്ന് സാരം. തിരുവനന്തപുരം – കാസ‍ർകോട് ഒന്നാം വന്ദേ ഭാരതിന് ഒക്ടോബർ […]

Continue Reading

കേരളത്തിൽ ഇന്ന് മഴ ശക്തമായേക്കും, 9 ജില്ലകളിൽ യെല്ലോ അലർട്ട്, മലയോര മേഖലയിൽ പ്രത്യേക ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് മുതൽ നാല് നാൾ സംസ്ഥാനത്ത് പരക്കെ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യതയുള്ളതാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ ഇന്ന് സംസ്ഥാനത്ത് 9 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും മഴ ശക്തി പ്രാപിക്കാൻ സാധ്യതയുള്ള മലയോര മേഖലയിൽ പ്രത്യേക […]

Continue Reading

6 വയസുകാരിയെ പീഡിപ്പിച്ച് കൊന്ന ശേഷം കെട്ടിത്തൂക്കിയ കേസ്; പ്രോസിക്യൂഷന്‍റെ വിചാരണ പൂർത്തിയായി

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ കേസിൽ പ്രോസിക്യൂഷൻ ഭാഗത്തിന്‍റെ വിചാരണ പൂർത്തിയായി. പ്രതിഭാഗത്തിൻ്റെ വാദം ഈ മാസം 30 ന് തുടങ്ങിയേക്കും. കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി മഞ്ജു വി ആണ് കേസ് പരിഗണിക്കുന്നത്. 2021 ജൂൺ മുപ്പതിനാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്. കേസിൽ സമീപവാസിയായ അർജുനാണ് പ്രതി. കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് കേസിന്‍റെ വിചാരണ കട്ടപ്പന അതിവേഗ […]

Continue Reading

ലോക ടൂറിസം ദിനത്തില്‍ കേരളത്തിന് അഭിമാന നേട്ടം; കാന്തല്ലൂരിന് ദേശീയ അംഗീകാരം

തിരുവനന്തപുരം: ലോക ടൂറിസം ദിനത്തില്‍ കേരളത്തിന് അഭിമാന നേട്ടം. കേന്ദ്ര ടൂറിസം വകുപ്പ് പ്രഖ്യാപിച്ച പുരസ്‍കാരത്തിന് ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍ അര്‍ഹമായി. രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോൾഡ് അവാർഡാണ് കാന്തല്ലൂരിന് ലഭിച്ചിരിക്കുന്നത്. സംസ്ഥാന ടൂറിസം വകുപ്പിന്റെ സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയ പ്രദേശമാണ് കാന്തല്ലൂർ. പഞ്ചായത്തുമായി ചേർന്ന് ഉത്തരവാദിത്ത ടൂറിസം മിഷനാണ് കാന്തല്ലൂരിലെ പദ്ധതി നടപ്പാക്കിയത്. കേരള മാതൃക അംഗീകരിക്കപ്പെടുന്നത് അഭിമാനകരമാണെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചു. കോഴിക്കോട് ജില്ലയിലെ കടലുണ്ടി, പാലക്കാട് […]

Continue Reading

‘വെളുക്കാൻ ക്രീം, വന്നത് അപൂർവ്വ വൃക്കരോഗം’; 5 മാസത്തിനിടെ ലക്ഷണങ്ങളുമായി ആശുപത്രിയിൽ എത്തിയത് 8 പേർ !

മലപ്പുറം: സൗന്ദര്യ വര്‍ധക ക്രീമുകള്‍ വൃക്കരോഗത്തിന് കാരണമാകുന്നുവെന്ന കണ്ടെത്തലുമായി കോട്ടക്കല്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ നെഫ്രോളജി വിഭാഗം. തൊലിവെളുക്കാനുള്ള ഉയര്‍ന്ന അളവില്‍ ലോഹമൂലകങ്ങള്‍ അടങ്ങിയ ക്രീമുകള്‍ ഉപയോഗിച്ച സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെയുള്ള രോഗികളിലാണ് മെമ്പനസ് നെഫ്രോപ്പതി എന്ന അപൂര്‍വ്വമായ വൃക്കരോഗം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ഫെബ്രവരി മുതല്‍ ജൂണ്‍ വരെയുള്ള സമയപരിധിക്കിടയില്‍ ചികിത്സ തേടിയെത്തിയ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെയുള്ള രോഗികളിലാണ് മെമ്പനസ് നെഫ്രോപ്പതി (എം.എന്‍) എന്ന അപൂര്‍വ്വമായ വൃക്കരോഗം തിരിച്ചറിയപ്പെട്ടത് ഇവരില്‍ മഹാഭൂരിപക്ഷം പേരും തൊലിവെളുക്കാനുള്ള ഉയര്‍ന്ന അളവില്‍ […]

Continue Reading

ഓസ്‍കറിലേക്ക് മലയാളത്തിന്റെ 2018, ഇന്ത്യയുടെ ഒഫിഷ്യല്‍ എൻട്രി

ഓസ്‍കര്‍ പുരസ്‍കാരത്തിനുള്ള ഇന്ത്യയുടെ ഒഫിഷ്യല്‍ എൻട്രിയായി 2018 തെരഞ്ഞെടുക്കപ്പെട്ടു. ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തിലുള്ള ചിത്രാമാണ് 2018. ടൊവിനൊ തോമസ്, ആസിഫ് അലി കുഞ്ചാക്കോ ബോബൻ, തുടങ്ങിയര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് 2018. ആദ്യമായി മലയാളത്തില്‍ നിന്ന് 200 കോടി ക്ലബില്‍ എത്തുന്നതും 2018 ആണ്. കേരളം 2018ല്‍ അനുഭവിച്ച പ്രളയത്തിന്റെ കഥയായിരുന്നു പ്രമേയം. സാങ്കേതികത്തികവോടെ കേരളത്തിന്റെ നേര്‍ അനുഭവങ്ങള്‍ സിനിമയിലേക്ക് പകര്‍ത്തിയപ്പോള്‍ 2018 വൻ വിജയമായി മാറി. കലാപരമായും മികച്ചുനിന്നു 2018. ബോക്സ് ഓഫീസില്‍ 2018 […]

Continue Reading

‘അവൻ കത്തിച്ചതാ മക്കളേ’; ഭക്ഷണം കൊടുക്കാൻ വൈകിയതിന് ഫ്ലാറ്റിന് തീയിട്ട് അമ്മയെ കൊല്ലാൻ ശ്രമം, മകൻ അറസ്റ്റിൽ

പത്തനംതിട്ട: പ്രായമായ അമ്മ ഭക്ഷണം തയ്യാറാക്കി കൊടുക്കാൻ താമസിച്ചെന്ന് ആരോപിച്ച് ഫ്ലാറ്റിന് തീയിട്ട് യുവാവ്. പത്തനംതിട്ട ഓമല്ലൂർ പുത്തൻപീടികയിലായിരുന്നു സംഭവം. സംഭവത്തിൽ ജുബിൻ എന്ന ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്നും മദ്യ ലഹരിയിലായിരുന്നു ഇയാൾ ഫ്ലാറ്റിന് തീയിട്ടതെന്നും പൊലീസ് അറിയിച്ചു. തീപിടിത്തം ഉണ്ടായതിനെത്തുടർന്ന് അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകൾ സംഭവ സ്ഥലത്തെത്തി തീയണക്കാൻ തുടങ്ങി. തീപിടുത്തത്തിൽ 80 കാരി ആയ അമ്മ ഓമന ജോസഫിന് നിസാര പൊള്ളലേറ്റു. അനേകം കുടുംബങ്ങളുള്ള ഫ്ലാറ്റ് സമുച്ചയത്തിൽ തീ […]

Continue Reading