പുസ്തകം പ്രകാശനം ചെയ്തു

ചുങ്കം : ഹിദായത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ചഹുബ്ബുറസൂൽ റബീഅ് കാമ്പയിൻ -2k23 ന്റെ ഭാഗമായിശിഹാബ് സഅദി രചിച്ച ‘ബിലാലിന്റെ ബാങ്കൊലി ‘എന്ന ചെറുപുസ്തകം പനമരം ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾരമേശ് മാസ്റ്റർ എൻ. അബ്ബാസ് ഹാജിക്ക് നൽകി പ്രകാശനം ചെയ്തു.മഹല്ല് ഖത്തീബ് നവാസ് ദാരിമി,പ്രസിഡന്റ് അബ്ദുൽ റഹ്മാൻ,സെക്രട്ടറി മുജീബുറഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.

Continue Reading

ഹോട്ടൽ ഉടമകൾക്കും ജീവനകാർക്കും കെ.എച്ച്.ആർ.എ സുരക്ഷ പദ്ധതി ആരംഭിക്കുന്നു. .

കൽപ്പറ്റ: ഹോട്ടല്‍ ഉടമകള്‍ക്കും തൊഴിലാളികള്‍ക്കുമായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്റ് അസോസിയേഷന്‍ ‘കെ.എച്ച്.ആര്‍.എ സുരക്ഷ’ എന്ന പേരില്‍ മരണാനന്തര സഹായ പദ്ധതി നടപ്പാക്കുന്നു. 2,000 രൂപ അടച്ച് പദ്ധതിയില്‍ അംഗമാകുന്ന ഹോട്ടല്‍ ഉടമയോ തൊഴിലാളിയോ മരിച്ചാല്‍ കുടുംബത്തിന് 10 ലക്ഷം രൂപ സഹായം നല്‍കുന്നതാണ് പദ്ധതിയെന്ന് സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം അസോസിയേഷന്‍ ഭാരവാഹികൾ വയനാട്ടിൽ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.അമ്പലവയലില്‍ ചേര്‍ന്ന അസോസിയേഷന്‍ ദ്വിദിന എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗമാണ് പദ്ധതിക്കു രൂപം നല്‍കിയത്. ഈ വര്‍ഷം തന്നെ പ്രാവര്‍ത്തികമാക്കും. […]

Continue Reading

ഒക്ടോബർ 1 ന് കുടുംബശ്രീ വനിതകൾ സ്‌കൂളിലേക്ക് തിരികേ എത്തും

കൽപ്പറ്റ: ജില്ലയിലെ പതിനായിരം അയല്‍കൂട്ടങ്ങളിലെ ഒന്നര ലക്ഷം കുടുംബശ്രീ വനിതകള്‍ തിരികെ സ്‌കൂളിലേക്കെത്തും. മനോഹരമായ ബാല്യകാലം പുനര്‍ സൃഷ്ടിച്ച് പുതിയ അറിവുകളും സര്‍ക്കാർ സേവനങ്ങളും പൊതുജനങ്ങളിൽ എത്തിക്കുക എന്നതാണ് തിരികേ സ്‌കൂൾ പദ്ധതിയിലൂടെ കുടുംബശ്രീ ലക്ഷ്യം വെക്കുന്നത്. ഇതിനായി സ്‌കൂളുകൾ അവധി ദിവസങ്ങളിൽ വിട്ടു നല്‍കാൻ വിദ്യാഭ്യസ വകുപ്പ് ഉത്തരവ് നല്‍കിയിട്ടുണ്ട്.കുടുംബശ്രീ സംഘടന സംവിധാനം, സൂക്ഷ്മ സാമ്പത്തിക പ്രവര്‍ത്തനങ്ങൾ, ജെന്റർ, ന്യൂതന ഉപജീവന മാര്‍ഗ്ഗങ്ങൾ, ഡിജിറ്റൽ ലിറ്ററസി എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടക്കും. ഉച്ചഭക്ഷണവും ലഘു ഭക്ഷണവും […]

Continue Reading

പോഷകാഹാര മാസാചരണം സമാപിച്ചു

പോഷകാഹാര മാസാചരണത്തോടനുബന്ധിച്ച് മാനന്തവാടി സെന്റ് തോമസ് ഹാളില്‍ നടന്ന ദ്വിദിന ബോധവല്‍ക്കരണവും പ്രദര്‍ശനവും സമാപിച്ചു. വയനാട് സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍, മാന്തവാടി ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിപാടി ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്നവല്ലി അധ്യക്ഷത വഹിച്ചു. പോഷകാഹാര പാചക മത്സരവും പോഷകാഹാരത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസും നടന്നു. പോഷകാഹാര പാചക മത്സരം മാനന്തവാടി മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. സ്വച്ഛ് ഭാരത് […]

Continue Reading

ഇടുക്കി ഡാമിലെ സുരക്ഷ വീഴ്ച: അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി

ഇടുക്കി: ഇടുക്കി ഡാമിലെ സുരക്ഷ വീഴ്ച ഉണ്ടായതിനെ സംബന്ധിച്ചുള്ള അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി. ഇത് സംബന്ധിച്ച് ഡിജിപി ഉത്തരവ് ഇറക്കി. സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് പാലക്കാട്‌ സ്വദേശി മുഹമ്മദ് നിയാസാണ് ഹൈമാസ് ലൈറ്റുകളിൽ താഴിട്ട് പൂട്ടുകയും, ഷട്ടർ റോപ്പിൽ ദ്രാവകം ഒഴിക്കുകയും ചെയ്തത്. സെപ്റ്റംബർ അഞ്ചിന് ഡാം സേഫ്റ്റി എക്സിക്യൂട്ടീവ് എൻജിനീയർ ഇടുക്കി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഇടുക്കി പോലീസിനായിരുന്നു നിലവിൽ അന്വേഷണ ചുമതല. കഴിഞ്ഞാഴ്ച ഇടുക്കിയിലെ അണക്കെട്ടുകളുടെ സുരക്ഷ […]

Continue Reading

റോഡ് സൈഡിൽ ഒരു കാർ, തമിഴ്നാട് പൊലീസിന് സംശയം; അകത്ത് 36 കോടിയുടെ തിമിംഗല ഛർദ്ദി, 6 മലയാളികളും!

തിരുവനന്തപുരം: കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്തിനു സമീപം കാറിൽ കടത്തുകയായിരുന്ന 36 കോടി മൂല്യമുള്ള തിമിംഗില ഛർദിയുമായി ആറ് മലയാളികൾ പിടിയിലായി. തിരുവനന്തപുരം സ്വദേശി വിവേകാനന്ദൻ (49), കൊല്ലം സ്വദേശി നിജു (39), കാരക്കോണം സ്വദേശികളായ ജയൻ (41), ദിലീപ് (26), പാലക്കാട് സ്വദേശികളായ ബാലകൃഷ്ണൻ (50), വീരാൻ (61) എന്നിവരാണ് കന്യാകുമാരി പൊലീസിന്‍റെ പിടിയിലായത്. കന്യാകുമാരി പൊലീസിലെ സ്പെഷ്യൽ സ്ക്വാഡാണ് മലയാളികളെ തിമിംഗല ഛർദ്ദിയുമായി പൊക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. മാർത്താണ്ഡത്തിനു സമീപം വിരികോട് റെയിൽവേ […]

Continue Reading

Gold Rate Today: കൂപ്പുകുത്തി സ്വർണവില; മഴയത്തും ഇടിച്ചുകയറി സ്വർണാഭരണ പ്രേമികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ അഞ്ചാം ദിനവും സ്വർണവില താഴേക്ക്. ഇന്ന് 240 രൂപയാണ് ഇടിഞ്ഞത്. അന്താരാഷ്ട്ര വില 1850 ഡോളറിലേക്ക് എത്തി. ആറ് മാസത്തെ ഏറ്റവും വലിയ കുറഞ്ഞ നിരക്കിലാണ് സ്വർണവില. അഞ്ച് ദിവസംകൊണ്ട് 1280 രൂപ കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 42680 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5335 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4413 രൂപയുമാണ്. ഒരു ഗ്രാം സാധാരണ […]

Continue Reading

സിൽവർഷൂട്ട്; ഏഷ്യൻ ​ഗെയിംസ് 10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യയ്ക്ക് വെള്ളി

ഹാങ്ചൗ: ഏഷ്യൻ ​ഗെയിംസ് ഏഴാം ദിനത്തിൽ ഇന്ത്യയ്ക്ക് വെള്ളി മെഡലോടെ തുടക്കം. 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് വിഭാ​ഗത്തിലാണ് ഇന്ത്യൻ നേട്ടം. സരബ്‌ജോത് സിം​ഗ് – ടി എസ് ദിവ്യ സഖ്യമാണ് ഇന്ത്യയ്ക്ക് വെള്ളി മെഡൽ നേടിത്തന്നത്. സ്വർണമെഡലിനായുള്ള പോരാട്ടത്തിൽ ചൈനയുടെ ഷാങ് ബോവൻ-ജിയാങ് റാൻക്സിൻ സഖ്യത്തോട് കടുത്ത പോരാട്ടം നേരിട്ട ശേഷമാണ് ഇന്ത്യൻ താരങ്ങൾ രണ്ടാമതായത്. സ്കോർ 14-16. ഏഷ്യൻ ​ഗെയിംസ് ഷൂട്ടിങ്ങിൽ ഇന്ത്യയുടെ 19-ാം മെ‍ഡലാണിത്. ആകെ ഇന്ത്യയ്ക്ക് 34 മെഡലുകളായി. എട്ട് […]

Continue Reading

മഹാ അന്നദാനനിധി ഉദ്ഘാടനം

സുല്‍ത്താന്‍ബത്തേരി: മഹാഗണപതി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹത്തോടനുബന്ധിച്ച് മഹാ അന്നദാനം നടത്തുന്നതിനു ധനസമാഹരണം തുടങ്ങി. വിനായക ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ.ഡി. മധുസൂദനന്‍ സംഭാവന ക്ഷേത്ര സമിതി പ്രസിഡന്റ് കെ.ജി. ഗോപാല പിള്ളയ്ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. ക്ഷേത്രസമിതി ഭാരവാഹികളും ഭക്തജനങ്ങളും പങ്കെടുത്തു.

Continue Reading

പുൽപ്പള്ളി – പെരിക്കല്ലൂർ റോഡ് നന്നാക്കണം: പുൽപ്പള്ളി ഓൾ കേരള ഫോട്ടോഗ്രാഫി അസോസിയേഷൻ

പുൽപ്പള്ളി: 22 വർഷത്തിനു മുമ്പ് ടാറിൽ നടത്തിയ പുൽപ്പള്ളി പെരിക്കല്ലൂർ പിഡബ്ല്യുഡി റോഡ് ഉടൻതന്നെ കുഴികളിൽ മിറ്റൽ ഇട്ട് മെയിൻറനൻസ് നടത്തി ഉടൻ ഗതാഗതയോഗ്യമാക്കുകയും തുടർന്ന് ടാറിങ് പ്രവർത്തികൾ നടത്തണമെന്നും പുൽപ്പള്ളി ഓൾ കേരള ഫോട്ടോഗ്രാഫി അസോസിയേഷൻ 39-മത് യൂണിറ്റ് സമ്മേളനം ആവശപ്പെട്ടു.യോഗം പുൽപ്പള്ളി ലൈൻസ് ഹാളിൽ വച്ച് നടന്നു. ഈശ്വര പ്രാർത്ഥന, അനുശോചനം എന്നിവയ്ക്ക് ശേഷം സെക്രട്ടറി സനീഷ് സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡണ്ട് ബിജുമോൻ കെ കെ അധ്യക്ഷത വഹിച്ചു. ബത്തേരി മേഖലാ പ്രസിഡന്റ് […]

Continue Reading