ലത്തീഫ് മുട്ടാഞ്ചേരിക്ക് സൈക്കോളജിയിൽ ഡോക്ടറേറ്റ്
എഴുത്തുകാരനും സൈക്കോളജിസ്റ്റ് കൗൺസിലറും പ്രമുഖ പരിശീലകനുമായ ലത്തീഫ് മുട്ടാഞ്ചേരിക്ക് സൈക്കോളജിയിൽ ഡോക്ടറേറ്റ് ലഭിച്ചു.2018 മുതൽ ഡോക്ടർ തഹസിൽ സലീമിനെ നേതൃത്വത്തിൽ ബിഹേവിയർ സൈക്കോളജിയിൽ നടത്തിയ ഗവേഷണത്തിനാണ് പഞ്ചാബ് സി ടി യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് ലഭിച്ചത്.നേരത്തെ തന്നെ വ്യത്യസ്ത പത്രങ്ങളിലും പ്രസിദ്ധീകരണങ്ങളിലും മനശാസ്ത്ര സംബന്ധമായ വസ്തുതകൾ ഉൾപ്പെടെ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.ആകാശവാണി ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ അനേകം മനഃശാസ്ത്ര പ്രോഗ്രാമുകൾ അവതരിപ്പിച്ചിട്ടുണ്ട് സാമൂഹ്യ സേവന മേഖലകളിൽ സജീവമായി നിരവധി ട്രെയിനിങ് ഗ്രൂപ്പുകൾക്ക് സംസ്ഥാനതല ട്രെയിനർ കൂടിയാണ് ലത്തീഫ് മുട്ടാഞ്ചേരി.3 എഡിഷനുകളിലായി ലഹരി ലോകത്തെ തന്റെ കൗൺസിൽ അനുഭവങ്ങൾ ഉൾപ്പെടുത്തി “ജീവിതമല്ലേ ലഹരി” എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ്. ഇപ്പോൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷാഭവൻ സെക്ഷൻ ഓഫീസറായി ജോലി ചെയ്തുവരുന്നു. ഭാര്യ സാജിത മാക്കൂട്ടം സ്കൂളിലെ സംസ്കൃത അധ്യാപികയാണ്.മകൻ ആദിൽ ബാബു അലിഗഡ് യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ്.മറ്റു മക്കൾ ആദില റൂബി ദേവഗിരി കോളേജിലും ആദിഫാ റൂബി ചാത്തനാറ മ്പ് സ്കൂളിലും പഠിച്ചു വരുന്നു. താനത്തിൽ മുഹമ്മദ് ഫാത്തിമ ദമ്പതികളുടെ മകനാണ് ലത്തീഫ് മുട്ടാഞ്ചേരി