പെയിന്‍ ആന്റ് പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി

കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്, വരദൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് പദ്ധതിയിലെ സന്നദ്ധ വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനം സംഘടിപ്പിച്ചു. കണിയാമ്പറ്റ ബി.എഡ് കോളേജില്‍ നടന്ന പരിശീലനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കമലാ രാമന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.എന്‍ സുമ അധ്യക്ഷതവഹിച്ചു. പാലിയേറ്റിവ് പദ്ധതിയില്‍ സാമൂഹ്യ ഇടപെടലിന്റെ പ്രാധാന്യം, വിദ്യാര്‍ത്ഥികളുടെ ഉള്‍പ്പെടെ സമൂഹത്തിലെ ഓരോ വ്യക്തികളുടെയും കടമ എന്നിവ ലക്ഷ്യമാക്കിയാണ് പരിശീലനം സംഘടിപ്പിച്ചത്.പാലിയേറ്റിവ് പരിശീലകന്‍ എം.ജി പ്രവീണ്‍, പാലിയേറ്റീവ് സ്റ്റാഫ് നേഴ്സ് […]

Continue Reading

സുല്‍ത്താന്‍ ബത്തേരിയില്‍ പൂകൃഷി ആരംഭിച്ചു

ഓണത്തിനോടനുബന്ധിച്ച് നഗരത്തിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനും ഹരിത കര്‍മ്മ സേനയുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ബത്തേരിയില്‍ പൂകൃഷിയൊരുക്കാന്‍ സുല്‍ത്താന്‍ബത്തേരി നഗരസഭയും ഹരിതകര്‍മ്മസേനയും തയ്യാറെടുക്കുന്നു. ഹാപ്പി ഹാപ്പി ബത്തേരിയുടെ ഭാഗമായാണ് നഗരത്തില്‍ രണ്ട് ഏക്കറോളം സ്ഥലത്ത് തൈകള്‍ നട്ടത്. നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേശ് തൈകള്‍ നട്ടുകൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. കേരളീയരുടെ ദേശീയ ഉത്സവമായ ഓണത്തിന് ബത്തേരി നഗരസഭയുടെ സന്തോഷ സംസ്‌കാരം ജനങ്ങളിലേക്ക് എത്തിക്കുകയും അതോടൊപ്പം ഹരിത കര്‍മ്മ സേനയുടെ വരുമാനം ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് നഗരസഭാ […]

Continue Reading

ജില്ലാതല ഭിന്നശേഷി കമ്മിറ്റി യോഗം ചേര്‍ന്നു

ജില്ലാതല ഭിന്നശേഷി കമ്മിറ്റിയുടെ ആദ്യ യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് ഉദ്ഘാടനം ചെയ്തു. സാമൂഹ്യ നീതി വകുപ്പിന്റെ സ്നേഹയാനം പദ്ധതി ഗുണദോക്താവിനുള്ള ഇലക്ട്രിക് ഓട്ടോയുടെ താക്കോല്‍ ദാനം ജില്ലാ കളക്ടര്‍ നിര്‍വ്വഹിച്ചു. സാമൂഹ്യ നീതി വകുപ്പ് മുഖേന നാഷണല്‍ ട്രസ്റ്റ് നിയമത്തിന്റെ പരിധിയില്‍ വരുന്ന ത്രീ വീലര്‍ ലൈസന്‍സുള്ള ഭിന്നശേഷിക്കാരുടെ നിര്‍ധനരായ മാതാവിന് ജീവിതമാര്‍ഗം കണ്ടെത്തുന്നതിന് ജില്ലയില്‍ നിന്നും ലോക്കല്‍ ലെവല്‍ കമ്മിറ്റി ശുപാര്‍ശ ചെയ്ത ഇ.പി സുബൈദയ്ക്കാണ് […]

Continue Reading

ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു

സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് വയനാട് ജില്ലാ യുവജനകേന്ദ്രത്തിന്റെ നേത്യത്വത്തില്‍ മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജില്‍ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസ്സെനാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് അംഗം പി.എം ഷബീറലി അദ്ധ്യക്ഷത വഹിച്ചു. സിവില്‍ എക്സൈസ് ഓഫീസര്‍ എ.എസ് സുജിന്‍ ലഹരി വിരുദ്ധ ക്ലാസ്സെടുത്തു.കോളേജ് പ്രിന്‍സിപ്പല്‍ നാരായണന്‍ നായിക്, ജില്ലാ കോഡിനേറ്റര്‍ കെ.എം ഫ്രാന്‍സിസ്, അവളിടം ജില്ലാ കോഡിനേറ്റര്‍ അനിഷ സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Continue Reading

‘തൊട്ടാൽ പൊള്ളും തീക്കട്ട’; പോക്കറ്റ് കാലിയാക്കി തക്കാളി, വില കുതിക്കുന്നു

തിരുവനന്തപുരം: രാജ്യത്ത് തക്കാളി വില കുതിച്ചുയരുന്നു. സംസ്ഥാനത്ത് ഒറ്റ ദിവസംകൊണ്ട് ഒരു കിലോ തക്കാളിക്ക് 27 രൂപ മുതൽ 60 രൂപ വരെ വർധിച്ചു. ഇതോടെ തക്കാളിയുടെ മൊത്ത വില 45 രൂപയിൽ നിന്നും 107–110ലേക്ക് ഉയർന്നു. ഒരാഴ്ച മുമ്പ് 40 രൂപ മുതൽ 60 രൂപയായിരുന്നു തക്കാളിയുടെ ചില്ലറവില. ഉയർന്ന താപനില, കുറഞ്ഞ ഉൽപ്പാദനം, മഴയിലുണ്ടായ കാലതാമസം എന്നിവയാണ് ഉയർന്ന വിലയ്ക്ക് കാരണം. മെയ് മാസത്തിൽ കിലോയ്ക്ക് 3-5 രൂപയ്ക്ക് വരെ രാജ്യത്തിൻറെ പലയിടങ്ങളിലും തക്കാളി […]

Continue Reading

ആധാർ പാൻ ലിങ്കിംഗിന് ഇനി വെറും മൂന്ന് ദിവസം മാത്രം; ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും?

ആധാർ കാർഡുമായി പാൻ ലിങ്ക് ചെയ്യാനുള്ള സമയപരിധി അവസാനിക്കുന്നതിന് വെറും മൂന്ന് ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഈ വർഷമാദ്യം 2023 മാർച്ച് 31 മുതൽ 2023 ജൂൺ 30 വരെ സമയപരിധി സർക്കാർ നീട്ടിയിരുന്നു. പാൻകാർഡുമായി ആധാർ ബന്ധിപ്പിക്കുന്ന തിന് നിലവിൽ 1000 രൂപയാണ് പിഴ അടയ്‌ക്കേണ്ടത്. നിലവിലെ സമയപരിധിക്ക് മുമ്പ് ആധാർ പാൻ കാർഡ് ലിങ്കിംഗ് പൂർത്തിയാക്കാതിരുന്നാൽ പലവിധ ബുദ്ധിമുട്ടുകളും നേരിടേണ്ടി വരും. പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും? 1961 ലെ ആദായനികുതി നിയമപ്രകാരം […]

Continue Reading

സംസ്ഥാന സർക്കാരിന് 21 കോടി രൂപ ലാഭവിഹിതം പ്രഖ്യാപിച്ച് കെ.എഫ്.സി

കേരള സർക്കാർ ഉടമസ്ഥതയിലുള്ള സംസ്ഥാന ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി) സംസ്ഥാന സർക്കാരിന് 21 കോടി രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു. കെ.എഫ്.സി ആസ്ഥാനമായ തിരുവനന്തപുരത്ത് ചേർന്ന വാർഷിക പൊതുയോഗത്തിലാണ് പ്രഖ്യാപനം. 2022-23 സാമ്പത്തിക വർഷത്തെ കണക്കുകളും വാർഷിക പൊതുയോഗം അംഗീകരിച്ചു. ഒരു ഓഹരിക്ക് 5 രൂപ ലാഭവിഹിതം പ്രഖ്യാപിക്കാൻ കോർപ്പറേഷൻ തീരുമാനിച്ചു. 99% ഓഹരികളും സംസ്ഥാന സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള കെ.എഫ്.സി.യിലെ മറ്റു ഓഹരി ഉടമകൾ സിഡ്ബി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എൽ.ഐ.സി മുതലായ […]

Continue Reading

‘വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചത് ഫോണിലൂടെ’; മൊഴി ആവർത്തിച്ച് വിദ്യ, അറസ്റ്റ് രേഖപ്പെടുത്തി നീലേശ്വരം പൊലീസ്

കാസര്‍കോട്: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി നീലേശ്വരം പൊലീസ്. കരിന്തളം ഗവൺമെൻ്റ് കോളേജിൽ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി നിയമനം നേടിയ കേസിലാണ് അറസ്റ്റ്. അഗളി പൊലീസിന് നൽകിയ മൊഴി ചോദ്യം ചെയ്യലിൽ വിദ്യ ആവർത്തിച്ചു. രാവിലെ 11.45 ഓടെയാണ് അഭിഭാഷകൻ സെബിൻ സെബാസ്റ്റ്യന് ഒപ്പം വിദ്യ പൊലീസ് സ്‌റ്റേഷനിൽ എത്തിയത്. കരിന്തളം ഗവ. കോളേജിൽ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി ഗസ്റ്റ് ലക്ചറർ നിയമനം […]

Continue Reading

കോട്ടത്തറയിൽ പൂകൃഷി ആരംഭിച്ചു

കോട്ടത്തറ: ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ വെണ്ണിയോട് ടൗൺ പരിസരത്ത് ഓണ പൂകൃഷി ആരംഭിച്ചു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.രനീഷ് ഉദ്ഘാടനം ചെയ്തു. കോട്ടത്തറ പഞ്ചായത്ത് സി.ഡി.എസ് എക്സിക്യൂട്ടീവ് അംഗങ്ങൾ, പഞ്ചായത്തിലെ വാർഡുകളിൽ നിന്ന് തിരഞ്ഞെത്തിയ കർഷകരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.കോട്ടത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ നസീമ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.എസ് അനുപമ, വാർഡ് മെമ്പർമാരായ അനിത ചന്ദ്രൻ, ജീന തങ്കച്ചൻ, ബിന്ദു മാധവൻ, സി.ഡി.എസ് ചെയർപേഴ്‌സൺ ശാന്ത ബാലകൃഷ്ണൻ, കോട്ടത്തറ കൃഷി […]

Continue Reading

വയനാടൻ കപ്പ വിദേശ വിപണിയിലേക്ക്

മാനന്തവാടി. : മഴക്കാല ആരംഭത്തോടെ വിപണിയിൽ വില കുറയുന്ന ഒരു കാർഷി ഉത്പന്നമാണ് കപ്പ. രണ്ടു മാസം മുൻപ് വരെ ന്യായമായ വില കപ്പക്ക് ലഭിച്ചിരുന്നെങ്കിലും മഴയുടെ സാന്നിധ്യത്തോടെ വയലുകളിലും മറ്റ് വെള്ളം കയറാൻ സാധ്യതയുള്ളയിടങ്ങളിൽ നിന്നും കപ്പ വൻ തോതിൽ വിപണിയിലേക്ക് വന്നു തുടങ്ങിയതോടെ കപ്പയുടെ വിലയിടിവും തുടങ്ങിയിരുന്നു. എന്നാൽ ഉയർന്ന അളവിൽ കപ്പക്ക് വിപണിയിൽ ആവശ്യക്കാരുണ്ടെങ്കിൽ വിലയിടിവ് ഒരു പരിധി വരെ തടഞ്ഞു നിറുത്താൻ കഴിയും. ഇതിന്റെ ഭാഗമായി കുഴി നിലത്ത് പ്രവർത്തിക്കുന്ന മധുവനം […]

Continue Reading