പള്ളിക്കൂടത്തിന്റെയോർമ്മകൾ
പള്ളിക്കൂടത്തിന്റെയോർമ്മകൾ………………………………………………ഓർമ്മതൻമിഴിചെപ്പിൽ കാത്തുവെച്ചൊരാബാല്യം,നുറുങ്ങു കവിതകൾകഥകൾ ചൊല്ലീടുന്നു. തോളത്തു സഞ്ചിയുമായികൂട്ടുകാരൊത്തു നമ്മൾ,മഴയിൽകുടചൂടിപതുക്കെ നടന്നതും. വഴിയിൽപറന്നൊരുതുമ്പിയെപിടിച്ചതും,കല്ലെടുക്കാഞ്ഞിട്ടതിൻചിറക് മുറിച്ചതും. തോട്ടുവക്കത്തിൻചാരെകിടക്കും വയലിലെ,വെള്ളത്തിൽ കിടന്നൊരുതവളയെ പിടിച്ചതും,മഴയിൽ കുതിർന്നതുംപാതകളരുവിയായ്,ചെളിയിൽ പുതഞ്ഞതുംപുസ്തകം നനഞ്ഞതും. പാതയോരത്തെമതിൽ-ക്കെട്ടിലെമാവിൻമേലെ, മാങ്ങകൾപ്പഴുത്തതുംകല്ലെടുത്തെറിഞ്ഞതും,എനിക്കും നിനക്കുമായ്പകുത്തിട്ടെടുത്തതും. കാലങ്ങളേറെയായി-യോർമ്മതൻ ബാല്യകാലം,ഓർക്കുവാൻ സുഖമുള്ള –വസന്തംതന്നേപോയി.. *** (സുരേഷ് കൊടുവാറ്റിൽ )
Continue Reading