കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്: നരഹത്യ ഒഴിവാക്കി, വിചാരണ ഇനി വാഹന അപകട കേസില്‍ മാത്രം

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനെതിരേയും വഫയ്ക്കെതിരേയുമുളള മനഃപൂർവ്വമുളള നരഹത്യാ കുറ്റം ഒഴിവാക്കി. തിരുവനന്തപുരം അഡീഷണൽ കോടതിയുടേതാണ് ഉത്തരവ്. വാഹനാപകട കേസില്‍ മാത്രമാണ് ഇനി വിചാരണ നടക്കുക. ശ്രീറാം വെങ്കിട്ടരാമനെതിരെ അലക്ഷ്യമായി വാഹനം ഓടിച്ചെന്ന കേസും വഫയ്‌ക്കെതിരെ മോട്ടോര്‍ വാഹനക്കേസും മാത്രമായിരിക്കും നിലനിൽക്കുക. കേസ് മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റി. വഫയുടേയും ശ്രീറാം വെങ്കിട്ടരാമന്റേയും വിടുതല്‍ ഹര്‍ജികളിലാണ് ഉത്തരവ്. ജൂലൈ 20ന് പ്രതികള്‍ വിചാരണയ്ക്ക് ഹാജരാകണം ശ്രീറാം വെങ്കിട്ടരാമൻ […]

Continue Reading

തൃശ്ശൂരിൽ ഭിന്നശേഷിക്കാരനായ മകനെ തീകൊളുത്തി കൊന്നു; അച്ഛൻ അറസ്റ്റിൽ

തൃശ്ശൂർ: തൃശ്ശൂരിലെ കേച്ചേരിയിൽ ഭിന്നശേഷിക്കാരനായ മകനെ അച്ഛൻ തീകൊളുത്തി കൊന്നു. കേച്ചരിക്കടുത്ത് പട്ടിക്കരയിലാണ് സംഭവം. മാനസിക വൈകല്യമുള്ള മകൻ സഹദ് (23)നെയാണ് അച്ഛൻ സുലൈമാൻ കൊലപ്പെടുത്തിയത്. സഹദിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുലൈമാനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. മകനെ ഒഴിവാക്കാനായാണ് ക്രൂരകൃത്യം ചെയ്തതെന്ന് സുലൈമാൻ മൊഴി നൽകി. സുലൈമാനും മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. സംഭവത്തിനിടെ സുലൈമാനും പൊള്ളലേറ്റു. ഇയാളെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Continue Reading

മിന്നും ജയം നേടി ഖർഗേ, മാറ്റ് തെളിയിച്ച് ശശി തരൂർ; കോൺഗ്രസിനെ ഇനി മല്ലികാർജുൻ ഖർഗേ നയിക്കും

ദില്ലി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖർഗേക്ക് ജയം. 7897 വോട്ടുകൾ നേടിയാണ് ഖർഗേ ആധികാരിക ജയം സ്വന്തമാക്കിയത്. ശശി തരൂരിന് 1072 വോട്ടുകൾ ലഭിച്ചു. മികച്ച പ്രകടനം പുറത്തെടുത്ത തരൂർ, 12 ശതമാനം വോട്ടുകൾ നേടി. 89 ശതമാനം വോട്ടുകൾ മല്ലികാർജുൻ ഖ‍‍ർഗേ സ്വന്തമാക്കി. 9385 വോട്ടുകളാണ് ആകെ പോൾ ചെയ്തത്. 416 വോട്ടുകൾ അസാധുവായി. നേരത്തെ വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നുവെന്നാരോപിച്ച് തരൂര്‍ നൽകിയ പരാതി തെരഞ്ഞെടുപ്പ് സമിതി തള്ളിയിരുന്നു. യുപിയുമായി ബന്ധപ്പെട്ടായിരുന്നു പരാതി. വോട്ടിങ് […]

Continue Reading

മിഷൻ ഡ്രീംസ്‌ മിസ് ഇന്ത്യ 2022 ഫൈനൽ ലിസ്റ്റിൽ വയനാട്ടുകാരിയും

മിഷൻ ഡ്രീംസ്‌ മിസ് ഇന്ത്യ 2022ഫൈനൽ ലിസ്റ്റിൽ വയനാട്ടുകാരിയും..ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയായി ജൊവാന ജുവൽ മാനന്തവാടി: മിഷൻ ഡ്രീംസ്‌ മിസ് ഇന്ത്യ 2022ഫൈനൽ ലിസ്റ്റിൽ മാനന്തവാടി സ്വദേശിനിയും. മാനന്തവാടി ജി.വി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർഥിനി ജൊവാന ജുവലാണ് കേരളത്തെ പ്രതിനിധീകരിച്ചുള്ള മത്സരാർഥി. മിഷൻ ഡ്രീംസ്‌ മിസ് ഇന്ത്യ 2022 വേദിയിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയാണ് ജൊവാന. വൈൽഡ് കാർഡ് എൻട്രിയിലൂടെ വിർച്വൽ ഓഡിഷൻ വഴി മിഷൻ ഡ്രീംസ്‌ മിസ്സ്‌ ഇന്ത്യ 2022 മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. […]

Continue Reading

മാഗസിൻ പ്രകാശനം ചെയ്തു

പനമരം: താഴെ കരിമ്പുമ്മൽ ബദറുൽ ഹുദ മദ്രസ്സാ പ്രസിദ്ധീകരിച്ച മാഗസിൻ മാനന്തവാടി ഡി.വൈ.എസ്.പി എ.പി. ചന്ദ്രൻ, വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക് നൽകി പ്രകാശനം ചെയ്തു. ബദറുൽ ഹുദ ജനറൽ സെക്രട്ടറി പി. ഉസ്മാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു.

Continue Reading

വയനാടന്‍ സൈക്ലിംഗ് താരങ്ങള്‍ക്ക് ചരിത്ര നേട്ടം

കല്‍പറ്റ: ബാംഗ്ലൂര്‍ ബൈസൈക്കിള്‍ ചലഞ്ചില്‍ വയനാടന്‍ സൈക്കിള്‍ താരങ്ങള്‍ക്ക് മിന്നുന്ന വിജയം. മെന്‍ എലൈറ്റ് വിഭാഗത്തില്‍ ഷംലിന്‍ ഷറഫ്, ജുനൈദ് വി, ഫിറോസ് അഹമ്മത് എന്നിവ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വയനാടിന്റെ അമല്‍ജിത്ത് അഞ്ചാം സ്ഥാനത്തെത്തി. അമച്വര്‍ വിഭാഗത്തില്‍ ആല്‍ബിന്‍ എല്‍ദോ രണ്ടാം സ്ഥാനവും നേടി. വിജയികളെ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ അഭിനന്ദനങ്ങള്‍ അറിയിച്ചു.

Continue Reading

നബിദിനാഘോഷത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ ക്യാപയിൻ നടത്തി

മാനന്തവാടി : എരുമത്തെരുവ് ഇശാഅത്തുൽ ഇസ്ലാം സെക്കണ്ടറി മദ്രസ നബിദിനാഘോഷത്തിന്റെ ഭാഗമായി ‘ലഹരി: രക്ഷിതാക്കളുടെ ആശയും ആശങ്കയും’എന്ന വിഷയത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.ബോധവൽക്കരണ ക്ലാസ് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ കെ എം ഷാജി ഉദ്‌ഘാടനം ചെയ്തു. കണ്ണൂർ വിമുക്തി മിഷനിൽ നിന്നുള്ള സമീർ ധർമ്മടം ക്ലാസ്സെടുത്തു.മഹല്ല് വൈ പ്രസിഡന്റ് ആലിക്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു.മഹല്ല് പ്രസിഡന്റ് പി വി എസ് മൂസ്സ. ഖത്തീബ് സാദിഖ് അമീൻ ഫൈസി. മുനീർ പാറക്കടവത്ത്. ഷക്കീർ അലി ടി […]

Continue Reading

ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു

കമ്മന മംഗളോദയം വായനശാലയുടെ നേതൃത്വത്തിൽ വർധിച്ചുവരുന്ന മയക്കുമരുന്നുകളുടെ ഉപയോഗത്തിനെതിരായി മനുഷ്യചങ്ങല സംഘടിപ്പിച്ചു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്. ബി. പ്രദീപൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജനമൈത്രി എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ സനിൽ ലഹരി വിരുദ്ധസന്ദേശം നൽകി. വാർഡ് മെമ്പർ സി. എം. സന്തോഷ്‌ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജെൻസി ബിനോയ്‌, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ഇന്ദിരപ്രേമചന്ദ്രൻ, കമ്മന മോഹനൻ, തോമസ്.എം.യു എന്നിവർ സംസാരിച്ചു.

Continue Reading

ഇടവപ്പാതി മറന്നപ്പോൾ

ഇടവപ്പാതി മറന്നപ്പോൾ മേഘങ്ങൾ ചിരിക്കുന്നു-വെള്ളിമേഘം നിറയുന്നു,വാനിലേതോ മഴപ്പക്ഷി-മുകിലുകൾക്കായ് തിരയുന്നു. കാലമാറ്റത്തിൻ ഗദ്ഗദത്താൽ –ഇടവപ്പാതി കരയുന്നു,എങ്ങുപോയിന്നെങ്ങുപോയി-കറുത്തമേഘ ചുരുളുകൾ. വെയിൽവന്നു ചിരിക്കുന്നു-കരയുന്നു പാടവും,മഴവന്നു പെയ്യുവാൻ-കൊതിക്കുന്നു വയലുകൾ. കാത്തുവെച്ചൊരു വിത്തുകൾക്ക്-മുളയ്ക്കുവാൻ നേരമായി,മുളപ്പിക്കാൻ പാടത്തെ-പാകമാക്കാൻ നേരമായ്.എന്നിട്ടും നീയിതെന്തേ-ഇടവപ്പാതീ വന്നീല്ലാ… പ്രതീക്ഷകൾക്ക് മങ്ങലേറ്റ –പാടമിന്നുശൂന്യവും,കരയുന്നു പിടയുന്നു –കർഷകന്റെ ചിത്തവും. (സുരേഷ് കൊടുവാറ്റിൽ )

Continue Reading

നിലാവ് പെയ്യുന്ന രാത്രി-സുരേഷ് കൊടുവാറ്റിൽ

നിലാവ് പെയ്യുന്ന രാത്രി പുഞ്ചിരി പെയ്യുന്ന പൂനിലാവേ നീ,പൂവായിമാറുന്ന പൊൻനിലാവേ. രാത്രിയിൽ പൂക്കുന്ന മുല്ലകൾക്കും,രാത്രിയിൽ കൂകുന്ന രാക്കിളിക്കും, രാവേറെയായ് നൽകും തൂവെളിച്ചം,മയല്ലേ പോകല്ലേ നീ നിലാവേ. അരുവികൾ കൊലുസിന്റെ നാദമോടെ,കളകളമൊഴുകുന്നു കാട്ടിലൂടെ. മിന്നാമിനുങ്ങുകളങ്ങുമിങ്ങും,പൊന്നിന്റെ പൊട്ടുകൾ തൊട്ടുതൊട്ട്. മുളംതണ്ട്മൂളുന്നയീണമില്ലാ ,പവനന്റെ നേർത്ത തലോടലില്ലാ… പുള്ളിമാൻ പേടകൾ പുല്ലുമേഞ്ഞും,കുറുനരികൂട്ടങ്ങളോരിയിട്ടും,പേടിപ്പെടുത്തുന്ന കൂരിരുട്ടിൽ –പേടിയെമാറ്റുന്നു നിൻവെളിച്ചം. നീ വന്ന രാത്രിയിൽ കാനനവും,ശാന്തമായി നിശ്ചലം നിന്നുപോയി.

Continue Reading