കോഴിക്കോട് വിവാഹ വീട്ടില്‍ മോഷണം: 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കാണാതായി
കോഴിക്കോട്: വാണിമേൽ വെള്ളിയോട് വിവാഹ വീട്ടിൽ മോഷണം. 30 പവൻ സ്വർണാഭരണങ്ങൾ കാണാതായി. നടുവിലക്കണ്ടിയിൽ ഹാഷിം കോയ തങ്ങളുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്ന് നടക്കുന്ന മകളുടെ വിവാഹത്തിനായി സൂക്ഷിച്ച ആഭരണങ്ങളാണിത്. അലമാര തുറന്ന് ആഭരണങ്ങൾ കവർന്ന വിവരം ഇന്നലെ രാത്രിയാണ് വീട്ടുകാരറിയുന്നത്. വളയം പൊലീസ് അന്വേഷണം തുടങ്ങി.
Continue Reading