തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. അക്രമികളുടെ മുഖം തിരിച്ചറിയുന്ന തരത്തില്‍ വ്യക്തതയുള്ള സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. പ്രതികള്‍ സഞ്ചരിച്ച രണ്ട് ബൈക്കുകളും പൊലീസ് തിരിച്ചറിഞ്ഞു. വലിയശാല ഭാഗത്ത് നിന്നും ഇരുചക്രവാഹനത്തിലെത്തിയ അക്രമികള്‍ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കല്ലെറിയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം ഉണ്ടായത്. മൂന്ന് ബൈക്കുകളിലായി എത്തിയവര്‍ കല്ലെറിഞ്ഞെന്നാണ് ഓഫീസ് ജീവനക്കാര്‍ പറയുന്നത്. ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ കാറിന് കേടുപാടുകള്‍ സംഭവിച്ചു. ഓഫീസിന് മുന്നില്‍ കാവല്‍ നിന്ന പോലീസുകാര്‍ അക്രമികളെ പിടിക്കാന്‍ പിന്നാലെ ഓടിയെങ്കിലും രക്ഷപെടുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് എന്നാണ് സിപിഐഎം ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം വഞ്ചിയൂരില്‍ എസ്എഫ്‌ഐ-എബിവിപി സംഘര്‍ഷമുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് സിപിഐഎം ഓഫീസിനുനേരെയുള്ള ആക്രമണമെന്നാണ് വിലയിരുത്തല്‍
ആക്രമണം ബിജെപി ജില്ലാ നേതൃത്വത്തിന്റെ ഒത്താശയോടെയാണെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ആരാപിച്ചു.നഗരപരിധിയില്‍ ആക്രമണം അഴിച്ചുവിടുന്നതിനുള്ള നടപടിയാണ് ആര്‍എസ്എസിന്റേയും ബിജെപിയുടേയും ഭാഗത്ത് നിന്നും ഉണ്ടായതെന്ന് മേയര്‍ ആര്യാ രാജേന്ദ്രനും പറഞ്ഞു