കൊച്ചി: സ്വർണത്തിന് തുടർച്ചയായി രണ്ടാംദിവസവും വില കുറഞ്ഞു. വെള്ളിയാഴ്ച 80 രൂപയും ഇന്ന് 280 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 37,840 രൂപയും ഗ്രാമിന് 4,730 രൂപയുമായി. ഇന്നലെ 38,120 രൂപയായിരുന്നു.
രണ്ടുദിവസം തുടർച്ചയായി വിലവർധിച്ച ശേഷമാണ് വില ഇടിഞ്ഞത്. വ്യാഴാഴ്ച രണ്ട് തവണയായി 400 രൂപ പവന് വർധിച്ചിരുന്നു. രാവിലെയും ഉച്ചക്ക് ശേഷവുമായി പവന് 200 രൂപ വീതവും ഗ്രാമിന് 25 രൂപ വീതവുമാണ് കൂടിയത്. ഇതോടെ പവന് 38,200 രൂപയായിരുന്നു. ബുധനാഴ്ച പവന് 200 രൂപയും ഗ്രാമിന് 25 രൂപയും കൂടിയിരുന്നു.
ആഗസ്റ്റ് 23നാണ് സ്വർണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഉണ്ടായിരുന്നത്. അന്ന് പവന് 37,600 രൂപയായിരുന്നു. ആഗസ്റ്റ് 13 മുതൽ 15 വരെയായിരുന്നു ഏറ്റവും ഉയർന്ന നിരക്ക് – 38,520 രൂപയായിരുന്നു ഈ ദിവസങ്ങളിൽ.