പ്രകൃതി
പ്രകൃതിക്ക് എത്ര ഭംഗിയാണല്ലേ !!
ദൈവത്തിന്റെ വരദാനമാണ് പ്രകൃതി.
നോക്കൂ…
നാം മനുഷ്യർ മാത്രമല്ല ഇവിടെ വസിക്കുന്നത് ; മൃഗങ്ങൾ, പക്ഷികൾ, ഇഴ ജന്തുക്കൾ എന്നു വേണ്ട എല്ലാ തരം ജീവജാലങ്ങളേയും സസ്യലതാദികളേയും ദൈവം ഈ ഭൂമിയിൽ സൃഷ്ടിച്ചു. എന്നാൽ, സൃഷ്ടി ദാതാവിന്റെ മഹത്വം എന്താണെന്ന് മനസ്സിലാക്കാത്തെ നാം മനുഷ്യർ ആർത്തി മൂത്ത് അതിനെ ദുരുപയോഗം ചെയ്ത്, അതിന്റെ സൗന്ദര്യം മുഴുവനും നശിപ്പിക്കുന്നു.
കാട്ടുച്ചോലകൾ ഇന്നെവിടെ ? അവ ഇന്ന് അന്യമായി കൊണ്ടിരിക്കുന്നു. ഇവിടെ ഓർമ്മിക്കുന്നത് “കാടെവിടെ മക്കളെ മേടെവിടെ മക്കളെ
കാട്ടു പുൽതകിടിയുടെ വേരെവിടെ മക്കളെ
കാറ്റുകൾ പുലർന്ന പൂകാവെവിടെ മക്കളെ
കാട്ടു പുച്ചോലയുടെ കുളിരെവിടെ മക്കളെ” എന്ന അയ്യപ്പപണിക്കരുടെ കവിതയാണ്.
വശ്യതയാർന്ന തോടുകളും പുഴകളും. അതിലേക്ക് മൃഗങ്ങളെ മാത്രമല്ല ആകർഷിക്കാറ് ; നാം മനുഷ്യരേയും . എന്നാൽ, ഇന്നവ പ്ലാസ്റ്റിക്കുകളുടേയും മാലിന്യങ്ങളുടേയും അഭയസ്ഥാനമായി തീർന്നിരിക്കുന്നു.
മരങ്ങൾ വെട്ടി മുറിച്ചും കുന്നുകൾ ഇടിച്ചു നിരത്തിയും മണ്ണുകൾ നീക്കം ചെയ്തും കോൺക്രീറ്റുക്കാടുകൾ രൂപംക്കൊള്ളുന്നു. ഓരോ മരത്തിനും കോടാലി വെയ്ക്കുമ്പോഴും അവയുടെ ദീനരോദനം ആരും കേൾക്കുന്നില്ല. ആർത്തലച്ചു വീഴുന്ന മരത്തിൽ നിന്നും പക്ഷികൾ തന്റെ ജീവനുവേണ്ടി ചിറകടിച്ച് പറന്നകലുന്നു. കാട്ടുമൃഗങ്ങൾ പ്രാണഭീതിയാൽ ജീവനു വേണ്ടിയുള്ള ഓട്ടപാച്ചിലിൽ ഓടിയും വീണും ചിവിട്ടിയും ചത്തും പരുക്കുപ്പറ്റിയും ഓടുന്നവയുടെ രോദനങ്ങൾ വേറെയും ...
മുളകാടുകളുടെ ശീൽക്കാരവും അവയുടെ ഭംഗിയും ഏവരേയും ആകർഷിക്കുന്നു. മുള അരികൊണ്ടുള്ള പായസം വളരെ നല്ലതാണ്. 12 വർഷത്തിൽ ഒരിക്കലേ മുള പൂക്കാറുളൂ.
പ്രകൃതിയുടെ ഭംഗി നഷ്ടപ്പെടുത്താതെ, കളങ്കപ്പെടുത്താതെ നമ്മുക്കവയെ കാത്തുസൂക്ഷിക്കാം...
സുഗതകുമാരി ടീച്ചറുടെ "കാവു തീണ്ടല്ലേ , കുടിവെള്ളം മുട്ടും" എന്ന വാക്കുകളെ സ്മരിച്ചു കൊണ്ട് നമ്മുക്ക് മുന്നേറാം ...!!
- ശുഭം -
മിനി ബിജു
അമ്പലവയൽ