ശ്രീനാരായണ ഓപ്പൺ യൂണിവേഴ്‌സിറ്റി, കില, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റൽ സയൻസ് ഇന്നവേഷൻ ആന്റ് ടെക്നോളജി എന്നിവയുടെ നേതൃത്വത്തിൽ കൊല്ലം ടൗൺ ഹാളിൽ നടന്ന സംസ്ഥാനതല അക്കാദമിക് കൂട്ടായ്‌മയുടെ ഭാഗമായി നടന്ന സെമിനാറുകൾ ശ്രദ്ധനേടി.
നവകേരള നിർമ്മിതിയിൽ വിദ്യാഭ്യാസവും പരിശീലനവും : സാധ്യതകൾ എന്ന വിഷയത്തിൽ കേരള സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ ബി. ഇക്ബാൽ, കെ.ഡി.ഐ.എസ്. സി മെമ്പർ സെക്രട്ടറി ഡോ: പി കെ ഉണ്ണികൃഷ്ണൻ, പ്ലാനിംഗ് ബോർഡ് അംഗം പ്രൊഫ മിനി സുകുമാർ, അസാപ് ചെയർപേഴ്സൺ ഡോ ഉഷ ടൈറ്റസ് എന്നിവർ വിഷയം അവതരിപ്പിച്ചു. കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ സജി ഗോപിനാഥ് സെമിനാരിന്റെ മോഡറേറ്റർ ആയിരുന്നു.
‘വിദ്യാഭ്യാസവും പരിശീലനവും പ്രവർത്തന നേതൃത്വത്തിന്’ എന്ന വിഷയത്തിൽ നടന്ന സെമിനാർ കെ.എസ്.എച്ച്.ഇ.സി വൈസ് ചാൻസലർ ഡോ രാജൻ ഗുരുക്കൾ വിഷയാവതരണം നടത്തി. പ്ലാനിങ് ബോർഡ് അംഗം ഡോ ജിജു പി. അലക്സ്, പ്രൊഫ കെ.എൻ. ഗണേഷ്, സംഘാടക സമിതി കൺവീനർ ഡോ എ.പസ് ലിത്തിൽ, ഡോ കെ.പി പ്രേംകുമാർ എന്നിവർ സംസാരിച്ചു.