ഒന്നാം ക്ലാസ് പ്രവേശനം അഞ്ച് വയസില്‍; കരട് സ്‌കൂള്‍ മാന്വല്‍ പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി അഞ്ച് വയസായി തന്നെ തുടരണമെന്ന് വ്യക്തമാക്കി കരട് സ്കൂൾ മാന്വൽ പുറത്തിറക്കി. നേരത്തെ ദേശീയ വിദ്യാഭ്യാസ നയത്തിൽ ഒന്നാം ക്ലാസ് പ്രവേശനം ആറ് വയസ്സിൽ എന്നത് ആളുകൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാൽ സംസ്ഥാനത്ത് നിലവിലെ രീതി തുടരുമെന്ന് വിദ്യാഭ്യാസമന്ത്രിയും വ്യക്തമാക്കിയിരുന്നു. ഒന്ന് മുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിലെ പ്രവേശനത്തിന് മൂന്ന് മാസത്തെയും പത്താം ക്ലാസിൽ ആറ് മാസത്തെയും വയസ്സിളവ് ജില്ല/ ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാർക്ക് അനുവദിക്കാം എന്നും കരട് […]

Continue Reading

20 ലക്ഷത്തിനു മുകളില്‍ ബാങ്ക് ഇടപാടിന് പാന്‍ കാർഡ് ,ആധാർ കാർഡ് നിര്‍ബന്ധം; പുതിയ ഉത്തരവ്

മുംബൈ: ഒരു സാമ്പത്തികവർഷം 20 ലക്ഷമോ അതിലധികമോ രൂപയുടെ ബാങ്ക് ഇടപാടുകൾക്ക് ആധാർ, അല്ലെങ്കിൽ പാൻ നിർബന്ധമാക്കി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. ഇരുപതു ലക്ഷം രൂപ ബാങ്കിൽ അല്ലെങ്കിൽ പോസ്റ്റോഫീസിൽ നിക്ഷേപിക്കുകയോ പിൻവലിക്കുകയോ ചെയ്യുമ്പോൾ ആധാറോ പാനോ നൽകൽ നിർബന്ധമാണ്‌. ഒന്നിലധികം അക്കൗണ്ടുകൾ വഴിയാണ് ഇടപാടെങ്കിലും ഇത് ബാധകമാണ്. കറന്റ് അക്കൗണ്ട് അല്ലെങ്കിൽ കാഷ് ക്രെഡിറ്റ് അക്കൗണ്ട് തുടങ്ങുന്നതിനും പാൻ നമ്പർ അല്ലെങ്കിൽ ആധാർ നമ്പർ നൽകണമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന്റെ ഉത്തരവിൽ പറയുന്നു. മേയ് […]

Continue Reading

സംസ്ഥാനത്ത് സ്വർണ്ണ വില കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. 360 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 37,760 രൂപയായി.ഗ്രാമിന് 45 രൂപയാണ് വർധിച്ചത്. 4720 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. കഴിഞ്ഞ രണ്ടുദിവസത്തിനിടെ 600 രൂപ കുറഞ്ഞിരുന്നു. തിങ്കളാഴ്ച ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ സ്വർണവില എത്തിയിരുന്നു. 38,000 രൂപയായിരുന്നു വില. തൊട്ടുപിന്നാലെ തുടർച്ചയായ രണ്ടു ദിവസങ്ങളിലായി വില കുറയുകയായിരുന്നു. ഈ മാസത്തിന്റെ തുടക്കത്തിൽ 37,920 രൂപയായിരുന്നു വില. ഈ മാസത്തിന്റെ തുടക്കം മുതൽ […]

Continue Reading

അസാനി ചുഴലിക്കാറ്റ്: കേരളത്തിൽ 15 വരെ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ‘അസാനി’ ചുഴലിക്കാറ്റിന്റെ സ്വാധീനത്താലാണ്‌ ഇങ്ങനെ ഒരു മുന്നറിയിപ്പ്. അതേസമയം ആന്ധ്രയുടെ തീരത്തിനടുത്തെത്തിയ ശേഷം തിരിച്ച് ബംഗാൾ ഉൾക്കടലിലെത്തുന്ന കാറ്റ് ഇന്ന് ന്യൂനമർദമായി മാറിയേക്കും. ഇടുക്കി, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ കനത്ത മഴ ഉണ്ടാകാൻ സാധ്യത മുൻ നിർത്തി ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും 14ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും 15ന് […]

Continue Reading

കണ്ണൂർ സർവകലാശാലയ്ക്കെതിരെ സിലബസ് കോപ്പിയടിച്ചെന്ന്‌ ചൂണ്ടിക്കാട്ടി ആരോപണം

കണ്ണൂർ സർവകലാശാല ബിബിഎ ആറാം സെമസ്റ്റർ സിലബസ് കോപ്പിയടിച്ചതായി ആരോപണം. സ്റ്റോക്ക് ആൻഡ് കമ്മോഡിറ്റി മാർക്കറ്റ് പേപ്പറിന്റെ സിലബസ് കോപ്പിയടിച്ചതായാണ് പരാതി ഉയരുന്നത്. ബംഗലൂരു സർവ്വകലാശാലയുടെ സിലബസ് കോപ്പിയടിച്ചെന്നാണ് പരാതിയിലുള്ളത്. ബംഗലൂരു സർവകലാശാലയുടെ ബികോം സപ്ലൈ ചെയ്ൻ മാനേജ്മെന്റ് കോഴ്സിലെ സ്റ്റോക്ക് ആന്റ് കമ്മോഡിറ്റി മാർക്കറ്റ് പേപ്പറിന്റെ സിലബസ് അതേപടി കോപിയടിച്ചാണ് കണ്ണൂർ സർവകലാശാല ബി ബി എ ആറാം സെമസ്റ്റർ സ്റ്റോക്ക് ആന്റ് കമോഡിറ്റി മാർക്കറ്റ് എന്ന പേപ്പറിന്റെ സിലബസ് തയ്യാറാക്കി ഇരിക്കുന്നതെന്നാണ് ഉയരുന്ന ആക്ഷേപം. […]

Continue Reading

മരുഭൂമിയിലും ഉറവകൾ..

സ്നേഹംജീവ ജലമാണ്.അതു മരുഭൂമിയിലുംഉറവകൾനിർമ്മിക്കും. ഹൃദയംഅവശ്യപ്പെടുമ്പോഴൊല്ലാംവസന്തത്തിന്റ്പനിനീർ ചില്ലകൾസമ്മാനിച്ചു കൊണ്ടേയിരിക്കും. മഴയുംനിലാവുംഏകാന്തതയിൽ നിന്നുംമജീഷ്യനെ പോലെവീശിയെടുക്കും. സൂര്യനെപ്പോലെ,ഭൂമി നിറയേവെളിച്ചത്തിന്റെവെട്ടങ്ങളെറിഞ്ഞുസിംഹാസനത്തിലെന്ന പോലെതലയുയർത്തിയിരിക്കും. ഇരുട്ടുകൾ വിഹരിക്കുന്നകൊട്ടാരങ്ങളിൽഅനശ്വരതയുടെദീപശിഖയുമായിപ്രയാണം നടത്തും. സ്നേഹംഉപാധികളില്ലാത്തആത്മാക്കളുടെപടയോട്ടമാണ്. പി.കെ. സത്താർ വയനാട്

Continue Reading

രാജ്യദ്രോഹം: സംസ്ഥാനത്ത് 42കേസുകൾ; പോസ്റ്റർ പതിച്ചതിനും ലഘുലേഖ വിതരണം നടത്തിയതുമാണ് കൂടുതൽ

തിരുവനന്തപുരം: രാജ്യദ്രോഹം ക്രിമിനൽ കുറ്റമാക്കുന്ന 124(എ) വകുപ്പ് ചുമത്തി 2015 മുതൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 42 കേസുകളാണ്. മാവോവാദികൾ, കള്ളനോട്ടടിക്കാർ എന്നിവർക്കെതിരെയാണ് കേസുകൾ കൂടുതലും. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിലാണ് കേസുകളിലധികവും രജിസ്റ്റർ ചെയ്തിട്ടുള്ളത്. ചില കേസുകളിൽ പൊലീസ് ചുമത്തിയ രാജ്യദ്രോഹകുറ്റം ഹൈകോടതിയുടെ ഇടപെടലിലൂടെ റദ്ദാക്കിയിട്ടുമുണ്ട്. മാവോവാദി നേതാവ് രൂപേഷിനെതിരെ ചുമത്തിയ മൂന്ന് കേസുകളിൽ രാജ്യദ്രോഹക്കുറ്റം ഹൈകോടതി ഇടപെട്ട് റദ്ദാക്കിയത് ഉദാഹരണം. സർക്കാറിനെ അട്ടിമറിക്കാൻ ശ്രമം, സാമ്പത്തിക വ്യവസ്ഥയെ തകർക്കാൻ വൻതോതിൽ കള്ളനോട്ടടിക്കൽ, സായുധവിപ്ലവത്തിന് […]

Continue Reading

മാന്നാർ പരുമലയിൽ മെട്രോ സിൽക്സ് തുണിക്കടക്ക് തീപിടിച്ചു

ആലപ്പുഴ: ആലപ്പുഴ മാന്നാർ പരുമലയിൽ മെട്രോ സിൽക്സ് എന്ന തുണിക്കടയിൽ വൻ തീ പിടിത്തം . രണ്ടാം നിലയിലാണ് തീപിടിത്തം തുടങ്ങിയത്. സമീപത്തെ ഗോഡൗണിലേക്കും തീ പടർന്നു. പുലർച്ചെയാണ് സംഭവം. നാട്ടുകാർ കണ്ടതോടെ ഉടമയെ വിവരം അറിയിക്കുകയും ഫയർഫോഴ്സിനെ അറിയിക്കികയും ചെയ്തു. ഫയർ ഫോഴ്സ് എത്തി തീ അണക്കാൻ ഉള്ള നടപടികൾ തുടരുകയാണ്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം

Continue Reading

ഡബ്ല്യു.എച്ച്. ഒ പ്രതിനിധികൾ എന്റെ കേരളം മെഗാ മേള സന്ദർശിച്ചു

കൽപ്പറ്റ:സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂൾ മൈതാനത്ത് നടക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന മേള സന്ദർശിച്ച് ഡബ്ല്യു.എച്ച്. ഒ പ്രതിനിധികൾ സന്ദർശിച്ചു.ഡബ്ല്യു.എച്ച്. ഒ. സീനിയർ പ്രോഗ്രാം ഓഫീസർ ഡോ. രഞ്ജിനി രാമചന്ദ്രൻ, സീനിയർ ഡബ്ല്യു.എച്ച്. ഒ കൺസൾട്ടന്റ് ഡോ.ഷിബു ബാലകൃഷ്ണൻ, ഡബ്ല്യു.എച്ച്. ഒ കൺസൾട്ടന്റ് ഡോ. ആനന്ദ്, ഡബ്ല്യു.എച്ച്. ഒ കൺസൾട്ടന്റ് ഡോ. രാവൺ പ്രഭു, ഡബ്ല്യു.എച്ച്. ഒ കൺസൾട്ടന്റ് ഡോ. സാമന്ത ഗ്രേസ്, ഡോ. ഗായത്രി, എസ്. ടി. […]

Continue Reading