കാമുകിയെ കൊന്ന് കുഴിച്ചുമൂടി; മണ്ണ് മൂടുന്നതിനിടെ കാമുകൻ കുഴഞ്ഞുവീണ് മരിച്ചു

കാമുകിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചിടുന്നതിനിടെ കാമുകൻ കുഴഞ്ഞുവീണ് മരിച്ചു. ഡെയ്​ലി മെയിൽ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സൗത്ത് കരോലിനയിലാണ് സംഭവം. 60 വയസുള്ള ജോസഫ് മക്കിന്നോനെയാണ് വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണവിവരം അറിഞ്ഞെത്തിയ പൊലീസ് പരിശോധിക്കുമ്പോഴാണ് സമീപത്ത് കുത്തിയ പുതിയ കുഴിയിൽ മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയത്. ഇത് ഇയാൾക്കൊപ്പം ജീവിച്ചുപോന്നിരുന്ന കാമുകിയായ 65 വയസുള്ള പെട്രീഷ്യ ഡെന്റിന്റെതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കാമുകിയെ കൊലപ്പെടുത്തിയ ശേഷം […]

Continue Reading

അവതരിപ്പിച്ച് വെറും 18 മിനിറ്റിനകം ഈ ബൈക്ക് മുഴുവനും വിറ്റുതീര്‍ന്നു

ഹാർലി ഡേവിഡ്‌സൺ 2019-ൽ ലൈവ്‌വയർ എന്ന പേരിലുള്ള ഇലക്ട്രിക് മോട്ടോർസൈക്കിൾ അവതരിപ്പിച്ചുകൊണ്ടാണ് ഇലക്ട്രിക് മൊബിലിറ്റി രംഗത്തേക്ക് ചുവടുവെച്ചത്. ഇപ്പോഴിതാ ഹാർലി-ഡേവിഡ്‌സണിന്റെ ലൈവ്‌വയർ ബ്രാൻഡ് തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് മോട്ടോർസൈക്കിളായ S2 ഡെൽ മാർ അവതരിപ്പിച്ചു. അമേരിക്കൻ മോട്ടോർസൈക്കിൾ കമ്പനി തുടക്കത്തിൽ പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിളിനായി 17,699 ഡോളറിന് (13.67 ലക്ഷം രൂപ) ഓൺലൈൻ പ്രീ-ബുക്കിംഗ് ആരംഭിച്ചിരുന്നു. എന്നാൽ  18 മിനിറ്റിനകം പരിമിതമായ 100 യൂണിറ്റുകളും വിറ്റുതീർന്നതായി റഷ്‍ ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോഞ്ച് എഡിഷന്റെ ഡെലിവറികൾ 2023 ല്‍ […]

Continue Reading

മുൻ സ്കൂട്ട് സിഇഒ കാംബൽ വിൽസൺ എയര്‍ ഇന്ത്യ മേധാവി

മുംബൈ: എയർ ഇന്ത്യയുടെ സിഇഒയും എംഡിയുമായി വിൻസൻ കാംബലിനെ നിയമിച്ചു .നിലവിൽ സിങ്കപ്പൂ‍ർ എയ‍ർലൈൻസിന്‍റെ ഭാഗമായ സ്കൂട്ട് എയറിന്‍റെ സിഇഒയാണ് ഇദ്ദേഹം. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം എയർ ഇന്ത്യയിൽ ചേരും. ന്യൂസീലൻണ്ട് സ്വദേശിയാണ്‌ അദ്ദേഹം. വ്യോമയാന മേഖലയിൽ ഇദ്ദേഹത്തിന് 26 വ‌ർഷത്തെ പ്രവർത്തി പരിചയമുണ്ട്.  ടർക്കിഷ് എയർലൈൻ ചെയർമാൻ ആയിരുന്ന ഇൽക്കർ ഐസിയെ എംഡിയായി നിയമിക്കാൻ നേരത്തെ എയർ ഇന്ത്യാ മാനേജ്മെന്‍റ് തീരുമാനിച്ചിരുന്നെങ്കിലും അദ്ദേഹം പിൻമാറുകയായിരുന്നു. 1996-ൽ സിംഗപ്പൂർ എയർലൈൻസിൻ്റെ ഓക്ക് ലൻഡ് ഓഫീസിൽ ചേർന്ന കാംബൽ […]

Continue Reading

എടവകയിൽ ജലനടത്തം സംഘടിപ്പിച്ചു

എടവക :തെളിനീരൊഴുകും നവകേരളം – സമ്പൂർണ ജല ശുചിത്വ യജ്ഞത്തിന്റെ ഭാഗമായി എടവക പഞ്ചായത്ത് ജല സമിതിയുടെ നേതൃത്വത്തിൽ പുഴ നടത്തം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി.പ്രദീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജംസീറ ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു.പൊതു ജന പങ്കാളിത്ത ത്തോടെ അഗ്രഹാരം പുഴയോരം മുതൽ പാണ്ടിക്കടവ് വരെ നടത്തിയ പുഴ നടത്തത്തിൽ പുഴ സംരക്ഷണ ബോധവൽക്കരണം,ജലത്തിന്റെ ഗുണമേന്മ കണ്ടെത്താനുള്ള സാമ്പിൾ ശേഖരണം, ദ്രവ മാലിന്യങ്ങൾ തടയാനുള്ള സൗകര്യമൊരുക്കൽ, ജല സ്രോതസ്സുകളുടെ […]

Continue Reading

തുല്യത പരീക്ഷാ ചോദ്യ പേപ്പര്‍ വിതരണം ചെയ്തു

കൽപ്പറ്റ:ജില്ലാതല നാലാം തരം ഏഴാം തരം തുല്യതാ ചോദ്യ പേപ്പര്‍ വിതരണം ചെയ്തു. സംസ്ഥാന സാക്ഷരതാ മിഷന്റെ നാലാം തരം തുല്യത പതിനാലാം ബാച്ച് പരീക്ഷ മെയ് 14നും ഏഴാം തരം തുല്യത പതിനഞ്ചാം ബാച്ച് പരീക്ഷ മെയ് 14, 15 തിയതികളിലും നടക്കും. ചോദ്യ പേപ്പര്‍ ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു പ്രേരക് ബബിത മോള്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് മെമ്പര്‍ സിന്ധു ശ്രീധരന്‍, സാക്ഷരത മിഷന്‍ ജില്ലാ […]

Continue Reading

സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

കെക്‌സ്‌കോണിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്തഭട•ാരുടെ മക്കളിൽ 2020-2021 വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർക്ക് സ്‌കോളർഷിപ്പ് നൽകും. പഠിച്ച സ്‌കൂളിലെ പ്രിൻസിപ്പൽ / ഹെഡ് ഓഫ് ദി  സ്‌കൂൾ ഓഫീസ് സ്റ്റാമ്പ്, റൗണ്ട് സ്റ്റാമ്പ് എന്നിവ പതിച്ച് ഒപ്പിട്ട മാർക്ക് ലിസ്റ്റ്, വിമുക്തഭടന്റെ ഡിസ്ചാർജ് ബുക്ക്, ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ഐഡന്റിറ്റി കാർഡ് എന്നിവയുടെ കോപ്പി, വിമുക്തഭടനും വിദ്യാർഥിയുമായുള്ള ബന്ധം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷിക്കണം. […]

Continue Reading

ഫിറ്റ്‌നസ് ട്രെയിനര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

മാനന്തവാടി:കേരള സര്‍ക്കാര്‍ സ്ഥാപനമായ അസാപ് കേരള നടത്തിയ ഫിറ്റ്‌നസ് ട്രൈയ്‌നര്‍ കോഴ്‌സിന്റെ ആദ്യബാച്ച് പൂര്‍ത്തിയായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം മാനന്തവാടിയില്‍ നടന്നു. മാനന്തവാടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വെച്ച് നടന്ന ചടങ്ങില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി പൂര്‍ത്തിയാക്കിയ 21 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.ചടങ്ങില്‍ അസാപ് വയനാട് ജില്ലാ പ്രോഗ്രാം മാനേജര്‍ എസ് ശ്രീരഞജ് അധ്യക്ഷത വഹിച്ചു. അസാപ് പ്രോഗ്രാം മാനേജര്‍ സനല്‍ കൃഷ്ണന്‍, ആന്റോ, പ്രോഗ്രാം മാനേജര്‍മാരായ ജിഷ,ഷഹ്ന,പ്രണോബ് തുടങ്ങിയവര്‍ പങ്കെടുത്തു

Continue Reading

കെട്ടിനാട്ടി;നെല്‍കൃഷി പഠിക്കാം

നെല്‍കൃഷിയുടെ ശാസ്ത്രീയ രീതിയായ കെട്ടി നാട്ടിയെ എന്റെ കേരളം പ്രദര്‍ശന നഗരിയില്‍ പരിചയപ്പെടാം. കാര്‍ഷികമേളയില്‍ എത്തു്ന്നവര്‍ക്ക് ഈ കൃഷി രീതി പുതിയ അനുഭവമാകും. നെല്‍വിത്തിനെ വളത്തില്‍ കെട്ടി വളര്‍ത്തുന്ന രീതിയാണ് കെട്ടി നാട്ടി. സമ്പുഷ്ടീകരിച്ച വളക്കൂട്ടില്‍ പച്ചിലകളുടെ അഴുകിച്ചെടുത്ത കളിക്കൂട്ടില്‍ ചേര്‍ത്തുറപ്പിച്ച് പാടത്ത് നാട്ടുന്ന സമ്പ്രദായമാണിത്. നെല്ലിന്റെ ഉല്പാദനക്ഷമത കൂട്ടുന്നതിനും മണ്ണിനെ സമ്പുഷ്ടീകരിക്കുന്നതിനും കെട്ടിനാട്ടി സഹായിക്കുന്നു. ഒരു തുള്ളി കീടനാശിനി പോലും കൂടാതെ നെല്‍കൃഷി നടത്താന്‍ കഴിയുന്നു എന്നതാണ് കെട്ടിനാട്ടിയുടെ പ്രത്യേകത. കെട്ടിനാട്ടി കൃഷിരീതി മണ്ണിനെ സമ്പുഷ്ടീകരിക്കുകയും […]

Continue Reading

കൈതക്കൽ – മാനന്തവാടി റോഡിൽ ഗതാഗത നിയന്ത്രണം

കൈതക്കൽ – മാനന്തവാടി റോഡ് നിർമ്മാണം നടക്കുന്നതിനാൽ മാനന്തവാടി ടൗൺ മുതൽ വള്ളിയൂർക്കാവ് അടിവാരം വരെയുള്ള ഭാഗത്തെ ഗതാഗതം മെയ് 31 വരെ ഒരു വരിയായി നിജപ്പെടുത്തി. ആയതിനാൽ പുൽപ്പള്ളി, കൊയിലേരി, പനമരം ഭാഗത്ത് നിന്നും മാനന്തവാടി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ വള്ളയൂർക്കാവ് ബൈപ്പാസ് വഴി വരേണ്ടതാണെന്ന് അറിയിച്ചു.

Continue Reading

ജപ്തിയിൽ മനം നൊന്ത് അഭിഭാഷകനായ വീട്ടുടമ ജീവനൊടുക്കി

പുൽപ്പള്ളി: ഇരുളം മുണ്ടാട്ട് ചുണ്ടയിൽ ടോമി(56) യാണ് വീട്ടിനുളളിൽ തൂങ്ങി മരിച്ചത്. മുൻ എ.പി പി യായിരുന്നു. ബുധനാഴ്ച്ച വീടും പുരയിടവും ജപ്തി ചെയ്യാൻ കോടതി ഉത്തരവ് പ്രകാരം ബാങ്ക് ഉദ്യോഗസ്ഥരടക്കം എത്തിയിരുന്നു. പുൽപ്പള്ളി സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് 10 വർഷം മുമ്പ് 12 ലക്ഷത്തോളം രൂപ വായ്പ എടുത്തിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പണം തിരിച്ചടക്കാനായില്ല. പലിശയും പിഴ പലിശയും അടക്കം 30 ലക്ഷത്തോളം രൂപയായിരുന്നു. കഴിഞ്ഞ ദിവസം ബാങ്ക് അധികൃതർ സ്ഥലത്തെത്തിയപ്പോൾ നാട്ടുകർ […]

Continue Reading