പൂരത്തിനെത്തിയത് റെക്കോഡ് ജനം; പൂജ്യം കുറ്റകൃത്യം

തൃശൂർ: റെക്കോഡ് ജനക്കൂട്ടം പ്രത്യക്ഷപ്പെട്ട ഇത്തവണത്തെ പൂരത്തിനിടക്ക് വലിയ രീതിയിലുള്ള ഒരുതരം കുറ്റകൃത്യവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പൂരം കാണാനെത്തിയ സ്ത്രീകളും കുട്ടികളും മുതിർന്നവരുമുൾപ്പെടെയുള്ള ആളുകളുടെ സുരക്ഷിതത്വത്തിന് പ്രാധാന്യം നൽകിയുള്ള ക്രമീകരണങ്ങളാണ് പൊലീസ് ഇത്തവണ ഏർപ്പെടുത്തിയിരുന്നത്. നഗരത്തിലും പരിസരത്തും ഘടിപ്പിച്ചിരുന്ന സി.സി ടി.വി സംവിധാനവും കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാൻ സഹായിച്ചു. ജനക്കൂട്ടത്തിനിടയിൽനിന്ന് മൂന്ന് പോക്കറ്റടിക്കാരെ തൃശൂർ സിറ്റി ഷാഡോ പൊലീസ് പിടികൂടി. തിരുവനന്തപുരം പാളയം പടിഞ്ഞാറേ കോണിൽ വീട്ടിൽ മുഹമ്മദ് ഹാഷിം (47), കോട്ടയം കുറുവിലങ്ങാട് കളരിക്കൽ ജയൻ (47), […]

Continue Reading

വ്ലോഗർ റിഫയുടെ ദുരൂഹ മരണം, ഭർത്താവ് മെഹ്നാസിന് പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കി

കൊച്ചി: മലയാളി വ്ളോഗർ റിഫ മെഹ്‍നുവിന്‍റെ (Vlogger Rifa Mehnu)ദുരൂഹ മരണത്തിൽ ഭർത്താവ് മെഹ്നാസിനായി അന്വേഷണ സംഘം ലുക് ഔട്ട് സർക്കുലർ പുറത്തിറക്കി. ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യറാകാത്ത സാഹചര്യത്തിലാണ് അന്വേഷണം സംഘം ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയത്. നേരത്തെ മൊഴിയെടുക്കുന്നതിന് വേണ്ടി അന്വേഷണസംഘം കാസർകോട്ടേക്ക് പോയെങ്കിലും മെഹനാസിനെ കാണാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം മടങ്ങുകയായിരുന്നു. പെരുന്നാളിന് ശേഷം മേഹാനാസ് യാത്രയിലാണെന്നാണ് വീട്ടുകാർ നൽകിയ വിവരം. മെഹനാസ് വിദേശത്തേക്ക് കടക്കാനുള്ള […]

Continue Reading

വോഡഫോൺ ഐഡിയയ്ക്ക് ഈ മാസം 2.8 ദശലക്ഷത്തിലധികം ഉപയോക്താക്കളെ നഷ്ടമായി

മുംബൈ: മൂന്നുമാസത്തെ തുടർച്ചയായ വൻ നഷ്ടം നികത്തി രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ. മാർച്ചിൽ മാത്രം 1.2 ദശലക്ഷത്തിലധികം ഉപഭോക്താക്കളെയാണ് ജിയോയ്ക്ക് ലഭിച്ചത്. ഇതോടെ ജിയോയ്ക്ക് അകെ വരിക്കാർ 404 ദശലക്ഷമായി. അതേസമയം വോഡഫോൺ ഐഡിയയ്ക്ക് ഈ മാസം 2.8 ദശലക്ഷത്തിലധികം ഉപയോക്താക്കളെയാണ്‌ നഷ്ടപ്പെട്ടത്. എന്നാൽ  2.2 ദശലക്ഷം ഉപഭോക്താക്കളുമായി എയർടെൽ മുന്നേറ്റം തുടരുന്നുണ്ട്.   ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ് (ട്രായ്) പുതിയ കണക്കുകള്‍ പുറത്തുവിട്ടത്.  ഫെബ്രുവരിയിൽ ജിയോയ്ക്ക് 3.6 മില്യൺ […]

Continue Reading

ബാങ്ക് ഉപരോധസമരം നടത്തി

പുൽപ്പള്ളി:ഫാർമേഴ്‌സ് റിലീഫ് ഫോറ ത്തിന്റെയ നേതൃത്വത്തിൽ അഡ്വക്കറ്റ് എ വി ടോമിയുടെ മരണത്തിന് ഉത്തരവാദികളായ സൗത്ത് ഇന്ത്യൻ ബാങ്കിലെ ജീവനക്കാരെയും സർക്കാർ ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫാർമേഴ്‌സ് റിലീഫ് ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധസമരം നടത്തി. അഡ്വക്കേറ്റ് കെ എം മനോജ് ഉദ്ഘാടനം ചെയ്തു. ടോമിയുടെ കുടുംബത്തിന് നീതി ലഭിക്കുംവരെ സമരം തുടരുമെന്ന് നേതാക്കൾ അറിയിച്ചു. യോഗത്തിൽ ജില്ലാ ചെയർമാൻ പിഎം ജോർജ്, എ സി തോമസ്, എ എൻ മുകുന്ദൻ, അഡ്വക്കേറ്റ് പി […]

Continue Reading

നീറ്റ് പി.ജി പരീക്ഷക്ക് മാറ്റമില്ല; വിദ്യാർഥികളുടെ ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: നീറ്റ് പി.ജി പരീക്ഷ മാറ്റണമെന്ന വിദ്യാർഥികളുടെ ആവശ്യം സുപ്രീംകോടതി തള്ളി. മേയ് 21ന് പരീക്ഷ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ഇതിനെതിരെ ഡോക്ടർമാർ നൽകിയ ഹരജിയാണ് കോടതിയിലെത്തിയത്. ഐ.എം.എയും പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. 2021ലെ നീറ്റ് കൗൺസിലിങ്ങിന് ശേഷം നീറ്റ് പി.ജി പരീക്ഷക്കായി ഒരുങ്ങാൻ സമയമില്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം. എന്നാൽ, ഈ വാദം കോടതി അംഗീകരിച്ചില്ല. പരീക്ഷ ഇനിയും മാറ്റിയാൽ അത് മെഡിക്കൽ പ്രവേശനത്തെ ബാധിക്കുമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. 2016ൽ സുപ്രീംകോടതി അംഗീകരിച്ച സമയക്രമത്തിനുള്ളിൽ  പ്രവേശന നടപടികൾ പൂർത്തിയാക്കാൻ […]

Continue Reading

Gold prize today:സ്വർണ്ണ വില കുത്തനെ ഇടിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില (Gold price) ഇടിഞ്ഞു. ഇന്നലെ 360 രൂപയോളം ഉയർന്ന സ്വർണവില ഇന്ന് കുത്തനെ ഇടിഞ്ഞു. 600 രൂപയാണ് ഇന്ന് ഒരു ദിവസം കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില (Gold price) 37160 രൂപയായി. മെയ് 11 ന് സ്വർണവില കുറഞ്ഞിരുന്നു . 280 രൂപയായിരുന്നു കുറഞ്ഞത്. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ സ്വർണവില കുതിച്ചുയരുകയായിരുന്നു. ദീർഘനാളായി ഇടിഞ്ഞുകൊണ്ടിരുന്ന സ്വർണവില കഴിഞ്ഞ ദിവസങ്ങളിലാണ് ഉയരാൻ തുടങ്ങിയത്.  സംസ്ഥാനത്ത് ഒരു […]

Continue Reading

വാഗമൺ വഴി മൂന്നാറിലേക്ക് കെ.എ​സ്.ആർ.ടി.സിയിൽ ഒരു ഉല്ലാസയാത്ര

കെ.എ​സ്.ആർ.ടി.സി ബ​ഡ്​ജ​റ്റ് ടൂ​റി​സ​ത്തി​ന്റെ ഭാ​ഗമായി വാ​ഗ​മൺ വ​ഴി മൂ​ന്നാറിലേക്ക് മേ​യ്​​ 26ന് സഞ്ചാരപ്രേമികൾക്കായി ഉ​ല്ലാ​സ യാ​ത്ര സംഘടിപ്പിക്കുന്നു. കൊ​ല്ലം കെ.എ​സ്.ആർ.ടി.സി ഡി​പ്പോ​യിൽ ഉ​ല്ലാ​സ യാ​ത്ര​യു​ടെ ബു​ക്കിം​ഗ് ആ​രം​ഭി​ച്ചിട്ടുണ്ട്. രാ​വി​ലെ 5.10 നാണ് ബസ് പുറപ്പെടുക. കൊ​ട്ടാ​ര​ക്ക​ര, അ​ടൂർ, പ​ത്ത​നം​തി​ട്ട, റാ​ന്നി, മു​ണ്ട​ക്ക​യം, ഏ​ല​പ്പാ​റ, വാ​ഗ​മൺ വഴിയാണ് മൂന്നാറിലെത്തുക. ആ​ദ്യ ദി​നം മൂ​ന്നാ​റിൽ യാ​ത്ര അ​വ​സാ​നിക്കും. 27ന് രാ​വി​ലെ 8.30ന് മൂ​ന്നാ​റിൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന യാ​ത്ര രാ​ത്രി 7ന് അ​ടി​മാ​ലി, കോ​ത​മം​ഗ​ലം, മൂ​വാ​റ്റു​പു​ഴ, കോ​ട്ട​യം, കൊ​ട്ടാ​ര​ക്ക​രവ​ഴി 28 പു​ലർ​ച്ചെ […]

Continue Reading

ബിരിയാണി മേളയിൽ ബീഫ് ബിരിയാണി പാടില്ലെന്ന് കലക്ടർ; വിവാദം

ഭക്ഷണപ്രേമികളുടെ നാവിൽ രുചിമേളം തീർത്ത് പ്രശസ്തമായ ആമ്പൂർ ബിരിയാണി ഫെസ്റ്റിവലിനെ ചൊല്ലി പുതിയ വിവാദം. ബിരിയാണി മേളയിൽ ബീഫ് ബിരിയാണി വിളമ്പരുതെന്ന് കലക്ടർ ഉത്തരവിട്ടതാണ് വിവാദത്തിന് തുടക്കമായത്. കലക്ടർ അമർ ഖുശ്‌വാഹയുടെ ഉത്തരവിനെതിരെ തമിഴ്നാട്ടിലെ രാഷ്ട്രീയ പാർട്ടികളും സംഘടനകളും വ്യാപക പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് മേള മാറ്റി വച്ചു. സൗജന്യമായി ബീഫ് ബിരിയാണി മേളയിൽ വിളമ്പുമെന്ന് വിടുതലൈ ചിരുതൈ കക്ഷി (വിസികെ), ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം (എൽടിടിഇ), ഹ്യൂമാനിറ്റേറിയൻ പീപ്പിൾസ് പാർട്ടി എന്നിവർ പ്രഖ്യാപിച്ചു. വിവാദം […]

Continue Reading

യു.പി മദ്റസകളിൽ ദേശീയഗാനം നിർബന്ധമാക്കി

ലഖ്നോ: ഉത്തർപ്രദേശിലെ മദ്റസകളിൽ ക്ലാസ് ആരംഭിക്കുന്നതിനുമുമ്പ് ദേശീയഗാനം ആലപിക്കുന്നത് നിർബന്ധമാക്കി. ഇതുസംബന്ധിച്ച് ജില്ല ന്യൂനപക്ഷ ക്ഷേമ ഉദ്യോഗസ്ഥർക്ക് മദ്റസ വിദ്യാഭ്യാസ ബോർഡ് രജിസ്ട്രാർ എസ്.എൻ. പാണ്ഡെ ഉത്തരവ് നൽകി. റമദാൻ അവധിക്കുശേഷം മദ്റസകൾ തുറക്കുമ്പോൾ എല്ലാ അംഗീകൃത, എയ്ഡഡ്, അൺ എയ്ഡഡ് മദ്റസകളിലെയും അധ്യാപകരും വിദ്യാർഥികളും പുതിയ നിർദേശം പാലിക്കണമെന്നാണ് ഉത്തരവ്. ഹംദ് (ദൈവസ്തുതി), സ്വലാത്ത് (പ്രവാചക പ്രകീർത്തനം) എന്നിവ ചൊല്ലിയാണ് നിലവിൽ ക്ലാസ് ആരംഭിക്കുന്നത്. ചിലയിടങ്ങളിൽ ദേശീയ ഗാനം ആലപിക്കുന്നുണ്ട്. ഇത് നിർബന്ധമാക്കുകയാണ് സർക്കാർ ചെയ്തത്. […]

Continue Reading

കുടുംബവഴക്കിനെ തുടർന്ന് കോട്ടയത്ത് ഭാര്യയെ കൊന്ന് ഭർത്താവ് ജീവനൊടുക്കി

കോട്ടയം: കോട്ടയം അയർക്കുന്നത്ത് ഭാര്യയെ കൊലപ്പെടുത്തി (Murder) ഭർത്താവ് ആത്മഹത്യ ചെയ്തു. അമയന്നൂർ  സ്വദേശി സുദീഷ്, ഭാര്യ ടിന്റു എന്നിവരാണ് മരിച്ചത്. കുടുംബ വഴക്കാണ് കൊലക്ക് പിന്നിൽ എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെ ബന്ധുക്കൾ എത്തിയപ്പോഴാണ് ഇരുവരെയും വീട്ടിനകത്ത്  മരിച്ച  നിലയിൽ  കണ്ടത്. ടിന്‍റുവിന്‍റെ കഴുത്തിൽ ഷാൾ മുറുക്കിയ നിലയിൽ ആയിരുന്നു. തുണികളിട്ട് മൂടിയ നിലയിൽ കട്ടിലിന് അടിയിൽ ആയിരുന്നു മൃതദേഹം. ഇരുകൈകളിലെയും ഞരമ്പ് മുറിച്ച് തൂങ്ങിയ നിലയിൽ ആയിരുന്നു സുദീഷിന്‍റെ മൃതദേഹം. വിദേശത്തായിരുന്ന സുദീഷ് […]

Continue Reading