പെഡസ്റ്റൽ ഫാൻ വയർ കഴുത്തിൽ കുരുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പാനൂർ: ഫാനിൻറെ വയർ കഴുത്തിൽ കുരുങ്ങി ഉറക്കത്തിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു.പാലത്തായിലെ പാറേങ്ങാട്ട് സമജിന്റെയും ശിശിരയുടെയും മകൻ ദേവാംഗാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. തൊട്ടടുത്തുണ്ടായിരുന്ന ഫാനിന്റെ വയർ ഉറക്കത്തിലായിരുന്ന കുഞ്ഞിന്റെ കഴുത്തിൽ കുരുങ്ങുകയായിരുന്നുവെന്ന് കരുതുന്നു. ഉടൻ ചൊക്ലിയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരൻ ദേവജ്.

Continue Reading

6 വർഷം മുമ്പ് ‘കൊല്ലപ്പെട്ടയാൾ’ തിരിച്ചു വന്നു; പ്രതികളെ വെറുതേ വിട്ടു; അര ലക്ഷം നഷ്ടപരിഹാരം

ഗുജറാത്തിലെ നവ്​സരി ഗ്രാമത്തിൽ ആറ് വർഷം മുമ്പ് ‘ കൊല്ലപ്പെട്ടയാൾ’ ജീവനോടെ തിരികെ എത്തിയതിനെ തുടർന്ന് കൊലയാളികളാക്കപ്പെട്ടവരെ വെറുതേ വിട്ട് കോടതി. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ ഇരുവർക്കും നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു. അലംഭാവത്തോടെയുള്ള ഇത്തരം അന്വേഷണ രീതികൾ അനുവദിക്കാനാവാത്തതാണെന്നും കോടതി ചൂണ്ടിക്കാട്ടി… 2016 ലാണ് നഗുലാൽ ഗായത്രി എന്നയാളെ കൊലപ്പെടുത്തിയ കേസിൽ മദൻ പിപ്ലഡി, സുരേഷ് ബട്ടേല എന്നിവർ അറസ്റ്റിലായത്. പൊലീസ് കണ്ടെത്തിയ അജ്ഞാത മൃതദേഹം നഗുലാലിന്റേതാണെന്ന് വീട്ടുകാരും സ്ഥിരീകരിച്ചിരുന്നു. നഗുലാലിനൊപ്പം ഫാക്ടറിയിൽ ജോലി ചെയ്തിരുന്നവരാണ് […]

Continue Reading

ഇന്ധനവില ഇന്നും കൂടി: കൊച്ചിയില്‍ ഡീസല്‍വില 100 കടന്നു

ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ തിരുവനനന്തപുരം നഗരത്തില്‍ ഒരു ലീറ്റര്‍ പെട്രോളിന് 115.45 രൂപയും ഡീസലിന് 102.26 രൂപയുമായി വില ഉയര്‍ന്നു. കൊച്ചിയില്‍ പെട്രോളിന് 113.46രൂപയും ഡീസലിന് 100.40രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ ആദ്യമായാണ് ഡീസല്‍വില 100 കടക്കുന്നത്. കോഴിക്കോട് പെട്രോള്‍ ലീറ്ററിന് 113.62 രൂപയും ഡീസലിന് 100.58രൂപയുമാണ് ഇന്നത്തെ വില. 10 ദിവസത്തിനിടെ പെട്രോളിന് കൂടിയത് ലീറ്ററിന് 9.15 രൂപയും, ഡീസലിന് 8.84 രൂപയുമാണ്.

Continue Reading

അമ്പൂരി പഞ്ചായത്തിൽ ഇന്ന് ഹർത്താൽ

തിരുവനന്തപുരം : നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള പ്രദേശം സംരക്ഷിതമേഖലയാക്കുന്നതിനെതിരെ അമ്പൂരി പഞ്ചായത്തിൽ ഹർത്താൽ തുടരുന്നു. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. പാറശ്ശാല എംഎൽഎ സി.കെ.ഹരീന്ദ്രൻ രക്ഷാധികാരിയായ അന്പൂരി ആകഷൻ കൗൺസിലാണ് ഹർത്താൽ നടത്തുന്നത്. കോൺഗ്രസും പിന്തുണ നൽകുന്നുണ്ട്. ജനവാസപ്രദേശങ്ങൾ സംരക്ഷിതമേഖലയിൽ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം.  അമ്പൂരി പഞ്ചായത്തിന്റെ ഒൻപത് വാർഡുകളാണ് നിർദിഷ്ട സംരക്ഷിതമേഖലയിലുള്ളത്. പഞ്ചായത്തിന്റെ ഭൂരിഭാഗം ജനവാസമേഖലയും ഇതിൽ ഉൾപ്പെടുമെന്നാണ് ആക്ഷൻ കൗൺസിലിന്റെ പരാതി. കഴിഞ്ഞ 25നാണ് പേപ്പാറ, നെയ്യാർ […]

Continue Reading

സംസ്ഥാനത്ത്‌ മൂന്ന് ദിവസം മഴക്ക് സാധ്യത;ബുധനാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസുവും മഴക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ട്. അടുത്ത ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്തമാന്‍ കടലിന് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെടും. പിന്നീടുള്ള 24 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദ്ദമായി മാറും. ഇതിന്റെ ഫലമായി തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണം. മധ്യ തെക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ സാധ്യത.

Continue Reading

ടൊവിനോയുടെയും കീര്‍ത്തി സുരേഷിന്റെയും ‘വാശി’, പുതിയ പോസ്റ്റര്‍ പുറത്ത്

ടൊവിനോ തോമസും കീര്‍ത്തി സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ ‘വാശി’യുടെ പുതിയ പോസ്റ്റര്‍ പുറത്ത്. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് നടന്‍ കൂടിയായ വിഷ്ണു ജി രാഘവാണ്. ചിത്രത്തിന്റെ തിരക്കഥയും തയാറാക്കിയിരിക്കുന്നത് വിഷ്ണു രാഘവാണ്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കീര്‍ത്തി സുരേഷ് ഇതിനു മുമ്പ് പുറത്തുവിട്ടിരുന്നു. ചിത്രത്തില്‍ വക്കീല്‍ ആയിട്ടാണ് ടൊവിനോയും കീര്‍ത്തിയും എത്തുന്നതെന്നാണ് വിവരം.വിനായക് ശശികുമാറാണ് ചിത്രത്തിന്റെ ഗാനങ്ങള്‍ക്ക് വരികള്‍ എഴുതുന്നത്. കൈലാസ് മേനോനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. മഹേഷ് നാരായണന്‍ ആണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്.രേവതി കലാമന്ദിറിന്റെ […]

Continue Reading

ആന്ധ്രയിൽ 13 ജില്ലകൾ പ്രഖ്യാപിച്ച് ജഗൻമോഹൻ റെഡ്ഡി സർക്കാർ

ആന്ധ്രപ്രദേശിൽ ഒറ്റയടിക്ക് 13 ജില്ലകൾ പ്രഖ്യാപിച്ച് വൈ.എസ് ജഗൻമോഹൻ റെഡ്ഡി സർക്കാർ. 13 ജില്ലകളുണ്ടായിരുന്ന സംസ്ഥാനത്ത് പ്രഖ്യാപനത്തോടെ 26 ജില്ലകളുണ്ടാകും. നാളെയാണ് ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുക. ഇതിനാവശ്യമായ നടപടികളെല്ലാം വൈഎസ്ആർ കോൺഗ്രസ് നേതാവ് കൂടിയായ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെ നേതൃത്വത്തിൽ നടന്നിരിക്കുകയാണ്.നാളെ തന്നെ ജില്ലകളിൽ ചുമതലയേറ്റെടുക്കാൻ ഓഫീസർമാർക്ക് നിർദേശം നൽകിയ മുഖ്യമന്ത്രി അതിനുവേണ്ട നടപടികൾ പൂർത്തിയാക്കാനും പറഞ്ഞിട്ടുണ്ട്. ജില്ലകളുടെ പോർട്ടലുകളും ഹാൻഡ് ബുക്കുകളും അദ്ദേഹം തന്നെ നാളെ പ്രകാശനം ചെയ്യും. വാർഡുകളിലും ഗ്രാമങ്ങളിലും അക്ഷീണം പ്രവർത്തിച്ച […]

Continue Reading

Virtual documents are now sufficient for vehicle inspection; Download mparivahan

Police checking in front of you when you go out for an emergency! No license in hand. No RC on the car! Do not be afraid, there is a solution. mparihanan Complete Transport Solution for Citizen JOIN OUR WHATSAPP JOB GROUP Provides Transport Service access to citizens through a mobile-based application. This app empowers citizen […]

Continue Reading

ഹിജാബ് നിരോധനം: കർണാടകയിൽ പത്താം ക്ലാസ് പരീക്ഷ എഴുതാനാകാതെ 22063 വിദ്യാർഥികൾ

കർണാടകയിൽ ഹിജാബ് നിരോധനത്തെ തുടർന്ന് 22063 വിദ്യാർഥികൾക്ക് പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതാനായില്ല. കലബുറഗി ജില്ലയിലാണ് കൂടുതൽ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാതിരുന്നത്. പരീക്ഷാ ഹാളിൽ വിദ്യാർഥിനികളെ ഹിജാബ് ധരിക്കാൻ അനുവദിച്ച ഏഴ് അധ്യാപകരെ സർക്കാർ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്.മാർച്ച് 28 നാണ് സംസ്ഥാനത്ത് പത്താംതരം പരീക്ഷ ആരംഭിച്ചത്. ഏപ്രിൽ 11 വരെ പരീക്ഷ നീണ്ടുനിൽക്കും. 869399 വിദ്യാർഥികളാണ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്വകാര്യമായി പഠിക്കുന്നവർക്കാണ് പരീക്ഷ മുടങ്ങിയതെന്നും സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കുന്നവർ അവസരം കിട്ടിയിട്ടുണ്ടെന്നുമാണ് അധികൃതർ […]

Continue Reading