ലോക ഹോമിയോപ്പതി ദിനത്തോടനുബന്ധിച്ചു വയനാട് ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെ റീച്ചും, മെഡിക്കൽ ഡോക്ടർമാരുടെ സംഘടനകളും വനം വകുപ്പും ചേർന്ന് ്് ചെട്ട്യാലത്തൂർ കോളനിയിൽ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപിക്കുകയുണ്ടായി.. മഴക്കാലത്ത് ചോർന്നൊലിക്കുന്ന 27 ഓളം കുടുംബങ്ങൾക്ക് ടാർപോളിൻ സൗജന്യമായി വിതരണം ചെയ്തു. കുട്ടികൾക്ക് ബലൂണും മുട്ടായികളും, ഹോമിയോപ്പതിയുടെ ഉപജ്ഞാതാവായ ഡോ സാമുവൽ ഹാനിമാൻ ജന്മദിനത്തോടന ബന്ധിച്ച് വിതരണം ചെയ്തു.. ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി സിന്ധു അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ശ്രി രാഗേഷ്, ഡോ ഷാജൻ പണിക്കർ, ഡോ മനു വർഗ്ഗീസ്, ഡോ എലിസബത്ത് സൂസൻ എന്നിവർ സംസാരിച്ചു. നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു
