സംസ്ഥാനത്ത് സ്വർണവില വീണ്ടും കുത്തനെ കുറഞ്ഞു

Kerala

തിരുവനന്തപുരം:സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും കുറഞ്ഞു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്നു കുറഞ്ഞത്. 22 കാരറ്റ് സ്വർണത്തിന് ഇന്ന് ഒരു ഗ്രാമിന് വില 4760 രൂപയാണ്. ഒരുപവൻ 22 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വില 38080 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 45 രൂപയാണ് ഇന്ന് കുറഞ്ഞത്. 3930 രൂപയാണ് ഇന്ന് ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന്റെ വില.

ഹോൾമാർക്ക് വെള്ളിയുടെ വിലയിൽ ഇന്നും മാറ്റമില്ല. ഗ്രാമിന് 100 രൂപയാണ് ഇന്നത്തെ വില. അതേസമയം വെള്ളി ഗ്രാമിന് ഒരു രൂപ കുറഞ്ഞു. ഇന്നത്തെ വില ഗ്രാമിന് 74 രൂപയാണ്. അന്താരാഷ്ട്ര സ്വർണ വില 1957 ഡോളറിൽ നിന്നും താഴോട്ടു പോയാൽ 1940-1926-ലേക്ക് എത്തിയേക്കാം. 1987 ഡോളർ എന്ന വില തകർത്താൽ 2010 ഡോളറിലേക്ക് വരെ വില ഉയർന്നേക്കാം.

Leave a Reply

Your email address will not be published. Required fields are marked *