വെള്ളമുണ്ടഃഎസ്.എസ്.എൽ.സി,പ്ലസ്‌ടു പരീക്ഷാർത്ഥികൾക്കുള്ള വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിലുള്ള പ്രത്യേക കരുതൽ പരിപാടി ‘ഞങ്ങളും ഹീറോയാകും’ തരുവണ ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ ഔപചാരികമായി തുടക്കമിട്ടു.
ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു ശ്രീധരൻ ഉൽഘാടനം ചെയ്തു.
ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു.
എച്ച്.എം.ജീറ്റോ ലൂയിസ്,വി.പി.സുഫിയാൻ,കെ.കെ.ജംഷീർ,കെ.സി.ആലി,നൗഷാദ്.കെ,മുഹമ്മദലി.കെ.എ, ഗോമേഷ് ഗോപാൽ,പി.സി.ജെസ്സി തുടങ്ങിയവർ സംസാരിച്ചു.
‘നമ്മുടെ കുട്ടികളെ നമുക്ക് തന്നെ ചേർത്ത് പിടിക്കാം’എന്ന സന്ദേശം മുൻ നിർത്തിയുള്ള പരിപാടിയാണിത്.
പരീക്ഷയ്ക്കുവേണ്ടി യഥാവിധി പരിശ്രമിക്കുവാനും അതിനുള്ള ഉത്സാഹം നശിച്ചുപോകാതെ കാത്തുസൂക്ഷിക്കാനും കുട്ടികളെ പ്രാപ്തമാക്കുക,
മാനസികസമ്മർദ്ദം ഇല്ലാതെ പരീക്ഷയെ നേരിടാൻ സന്നധമാക്കുക,
നല്ല മിടുക്കും കഴിവുമുള്ള കുട്ടികൾ ആണെങ്കിൽ പോലും വിഭ്രാന്തി ബാധിച്ചാൽ പരീക്ഷ തരണം ചെയ്യാൻ സാധിക്കില്ല. അത് തരണം ചെയ്യാനുളള മാർഗങ്ങൾ മനസ്സിലാക്കി കൊടുക്കൽ,
പരീക്ഷയെ ഒരു നല്ല അനുഭവം ആക്കി മാറ്റാൻ വേണ്ട കാര്യങ്ങൾ പരിശീലിപ്പിക്കുക ഇതൊക്കെയാണ് ‘ഞങ്ങളും ഹീറോയാകും’ എന്ന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.