മാനന്തവാടി : ഇന്നലെ അന്തരിച്ച മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റും സമസ്ത വൈസ് പ്രസിഡന്റും വയനാട് ജില്ലാ ഖാളിയുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാനന്തവാടിയിലെ പൗരാവലി അനുശോചിച്ചു.ടൗണിൽ മൗനജാഥയും യോഗവും നടത്തി. വിവിധ രാഷ്ട്രീയ, സാമുദായിക സംഘടനകളെ പ്രതിനിധീകരിച്ച് പി.കെ. ജയലക്ഷ്മി, പി.വി. സഹദേവൻ, ഇ.ജെ. ബാബു, ജസ്റ്റിൻ ബേബി, എൻ.കെ. വർഗ്ഗീസ്, ജോസഫ് കളപ്പുര, സി.എച്ച്. ജയചന്ദ്രൻ, കെ. ഉസ്മാൻ, ലത്തീഫ് അഞ്ചുകുന്ന്, അസീസ് കൊടക്കാട്ട്, മുഹമ്മദ് പടയൻ, കടവത്ത് മുഹമ്മദ് . റെഷീദ് പടയൻ. ഹാരിസ് കാട്ടിക്കുളം. കബീർ മാനന്തവാടി : ശിഹാബ് മലബാർ . ഷബീർ സൂഫി . സി. കുഞ്ഞബ്ദുല്ല, പിവിഎസ് മൂസ . യാസിർ ചിറക്കര എന്നിവർ സംസാരിച്ചു