‘സ്‌റ്റെപ്പ് അപ്പ് ‘ ലീഡർഷിപ്പ് ട്രെയിനിംഗ് ക്യാമ്പ് നടത്തി

മാനന്തവാടി: യംങ് വർക്കേഴ്‌സ് കൗൺസിൽ ഐ.എൻ.ടി.യു.സി മാനന്തവാടി റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘സ്‌റ്റെപ്പ് അപ്പ് ‘ ലീഡർഷിപ്പ് ട്രെയിനിംഗ് ക്യാമ്പ് മാനന്തവാടി ഡബ്ലൂ.എസ്.എസ്.എസ്. ഹാളിൽ വെച്ച് നടത്തി. തൊഴിലവസരങ്ങൾ ഇല്ലായ്മ ചെയ്ത് കൊണ്ട് യുവജനങ്ങളുടെ പ്രതീക്ഷകൾ തല്ലി കെടുത്തുന്ന കേന്ദ്ര കേരള സർക്കാരുകൾ തെറ്റ് തിരുത്തണമെന്ന് ക്യാമ്പ് ഉദ്ഘാനം ചെയ്യ്ത് കൊണ്ട് കെ.പി.സി.സി.ജനറൽ സെക്രട്ടറി കെ.കെ.അബ്രഹാം ആവശ്യപ്പെട്ടു.ലിബിൻ എം.ഒ അദ്ധ്യക്ഷത വഹിച്ചു . ഇഷ്ടക്കാർക്ക് അനധികൃ തമായി നിയമനങ്ങൾ കൊടുത്ത് സർക്കാർ യുവജനങ്ങളെ വഞ്ചിക്കു കയാണെന്ന് ക്യാമ്പ് […]

Continue Reading

സീരിയല്‍ താരം റാഫി വിവാഹിതനായി,മഹീനയാണ് വധു

ടിക്ടോക് വീഡിയോകളിലൂടെ ശ്രദ്ധേയയായ ആളാണ് മഹീന. ജൂലൈ നാലിനായിരുന്നു ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞത്. ടിക്ടോക്കിലൂടെ ശ്രദ്ധനേടിയ റാഫി ചക്കപ്പഴം എന്ന പരമ്ബരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകരുടെ പ്രിയ താരമായത്. കൊല്ലം കൊട്ടാരക്കര സ്വദേശിയായ റാഫി വെബ്സീരീസുകളിലും സജീവമായിരുന്നു

Continue Reading

അംഗൺവാടി ഉദ്ഘാടനം ചെയ്തു

എടവക:പുതുക്കിപണിത എടവക പഞ്ചായത്തിലെ ചങ്ങാടക്കടവ് അംഗൺവാടിയുടെ ഉദ്ഘാടനം എടവക പഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി പ്രദീപ് മാസ്റ്റർ നിർവ്വഹിച്ചു.വാർഡ് മെമ്പർ തോട്ടത്തിൽ വിനോദ് അദ്ധ്യക്ഷത വഹിച്ചു ചടങ്ങിൽ വച്ച് അംഗ അംഗൺ വാടിക്ക് സൗജന്യമായ് സ്ഥലം നൽകിയ സതി സുകുമാരനെ ആദരിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീറ ഷിഹാബ്,ജില്ലാ പഞ്ചായത്ത് മെമ്പർ കെ. വിജയൻ,സ്റ്റാന്റിംഗ് ചെയർമാരായ ജോർജ് പടകൂട്ടിൽ,ജെൻസി ബിനോയ്,സി.ഡി.പി. ഒ രാജാംബിക. ലിസി ജോൺ,ഷമീൽ സി എച്ച്, ബിജു യു.വി ഗിരിജ കെ.പി തുടങ്ങിയവർ സംസാരിച്ചു.

Continue Reading

ജനകീയ റോഡ് വെട്ടല്‍ സമരം നടത്തി

ചിപ്പിലിത്തോട്: ചിപ്പിലിത്തോട് -മരുതിലാവ് -തളിപ്പുഴ ചുരം ബൈപ്പാസ് റോഡ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് തളിപ്പുഴയില്‍ നടന്ന വനാതിര്‍ത്തിയിലെ ജനകീയ റോഡ് വെട്ടല്‍ സമരം അഡ്വ.ടി സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ദേശീയപാത 766ചിപ്പിലിത്തോട് ചിപ്പിലിത്തോട് 47.500 ല്‍ നിന്ന് തുടങ്ങി തളിപ്പുഴ 60.200ല്‍ എത്തിച്ചേരുന്ന നിലയിലാണ് നിര്‍ദ്ധിഷ്ട ബൈപ്പാസ്.ഇതിൽ കോഴിക്കോട് ജില്ലയിലെ പുതുപ്പാടി ,കോടഞ്ചേരി പരിധിയിൽ 6 കിലോമീറ്റർ പഞ്ചായത്ത് റോഡ് നിലവിലുണ്ട്.തുടർന്ന് രണ്ടെര കിലോമീറ്റർ വനഭൂമി പിന്നിട്ടാൽ ബാക്കി ഭാഗം വൈത്തിരി പഞ്ചായത്ത് പരിധിയിലെ കൂപ്പ് റോഡാണ്. കാലപ്പഴക്കം കൊണ്ടും […]

Continue Reading

പുസ്തകങ്ങൾ സംഭാവന നൽകി

വെള്ളമുണ്ട:ജില്ലയിൽ എല്ലായിടത്തും ഗ്രന്ഥശാലാ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഈ വർഷം പുതിയ 100 ഗ്രന്ഥശാലകൾ കൂടി ആരംഭിക്കുന്നതിന്റെ ഭാഗമായി പുതിയ ഗ്രന്ഥശാലകളിലേക്ക് പുസ്തകം സമാഹരിക്കുന്നതിനായുള്ള ഒഴുക്കൻമൂല സർഗ്ഗ ഗ്രന്ഥാലയം തല ക്യാമ്പയിനിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പുസ്തകങ്ങൾ സംഭാവന നൽകി പങ്കാളിയായി.വായനശാല സെക്രട്ടറി വിപിൻ വർഗീസ്,നിർവാഹക സമിതിയംഗംസിജോ ടി.ജെ തുടങ്ങിയവർ സംബന്ധിച്ചു.

Continue Reading

നഴ്സുമാർ പ്രതിഷേധ ധർണ നടത്തി

മാനന്തവാടി:കേരള ഗവ. നഴ്സസ് അസോസിയേഷൻ വയനാട് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ വയനാട് മെഡിക്കൽ കോളേജിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി.മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ നഴ്സുമാരുടെ റേഷ്യോ പ്രമോഷൻ നടപ്പിലാക്കുക, ഡസിഗ്‌നേഷൻ പരിഷ്കരണം യാഥാർധ്യമാകക, സീനിയോരിറ്റിലിസ്റ്റ് പ്രസിദ്ധീകരിച്ച് പ്രമോഷൻ നടപ്പിലാക്കുക,കണ്ണൂർ മെഡിക്കൽ കോളേജിൽ നഴ്സുമാരടക്കമുള്ള ജീവനക്കാരുടെ ആഗിരണ പ്രക്രിയ പൂർത്തി കരിക്കുക,വയനാട് മെഡിക്കൽ കോളേജിൽ നഴ്സുമാരടക്കമുള്ള ജീവനക്കാരെ നിയമിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.ധർണ കെ.ജി എൻ എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശ്രീജ പള്ളിക്കര ഉദ്ഘാടനം ചെയ്തു.. […]

Continue Reading

മാധ്യമ സെമിനാർ നടത്തി

വെള്ളമുണ്ട:വർത്തമാന കാലത്തെ മാധ്യമ ധർമ്മം എന്ന വിഷയത്തിൽ വിജ്ഞാൻ ലൈബ്രറി നടത്തിയ മാധ്യമ സെമിനാർലൈബ്രറി പ്രസിഡന്റ് കെ കെ ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ എം ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.സൂപ്പി പള്ളിയാൽ വിഷയ അവതാരകനായ പരിപാടിയിൽ പി എ ജലീൽ മാസ്റ്റർ മോഡറേറ്ററായിരുന്നു. മാധ്യമ പ്രവർത്തകരായ എം. കമൽ, കെ.എം. ഷിനോജ്, രാജപ്പൻ, വിജിത്ത് വെള്ളമുണ്ട എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു.ചർച്ചയിൽ പങ്കെടുത്ത് പി ജെ ആന്റണി,ജയരാജൻ മാസ്റ്റർ, എസ് കെ തങ്ങൾ, അമൃത എന്നിവർ സംസാരിച്ചു.ലൈബ്രറി സെക്രട്ടറി എം […]

Continue Reading

വീൽ ചെയർ സംഭാവന ചെയ്തു

പുലിക്കാട്:പുലിക്കാട് ശാഖ വനിതാ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.കെ.എസ്.എസ്.എഫ് സഹചാരി സെന്ററിലേക്ക് സംഭാവന ചെയ്ത വീൽ ചെയർ ശാഖ മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് കൈമാറി.പരിപാടിയിൽ ഇബ്രാഹിം മൂലയിൽ, റഷീദ്.കെ,ഇബ്രാഹിം. കെ സി,ഇസ്മായിൽ. കെ, നാസർ.കെ, യാസർ.എം, സുലൈഖ. കെ, സഫിയ.പികെ, മൈമൂന കെസി, ഹക്കീം. കെ കെ,മുഹമ്മദ്‌. കെ കെ ഹക്കീം. സി എന്നിവർ സംബന്ധിച്ചു.

Continue Reading

ബെർദ്യാൻസ്‌ക് നഗരം പിടിച്ചെടുത്ത് റഷ്യൻ സൈന്യം

യുക്രൈനിലെ നഗരമായ ബെർദ്യാൻസ്‌ക് റഷ്യൻ സേന പിടിച്ചെടുത്തു. വടക്കൻ യുക്രൈനിലെ ചെർണിഗോവിൽ റഷ്യ റോക്കറ്റ് ആക്രമണം നടത്തുകയും ചെയ്തു. സമാധാന ചർച്ചയ്ക്ക് യുക്രൈൻ സന്നദ്ധത അറിയിച്ച സാഹചര്യത്തിലും റഷ്യൻ ആക്രമണം തുടരുകയാണ്.റഷ്യൻ സേന വളഞ്ഞ കീവിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. യുക്രൈനിലെ സപ്രോഷ്യ വിമാനത്താവളത്തിന് സമീപം സ്ഫോടനം നടന്നതായാണ് വിവരം. റഷ്യൻ ആക്രമണത്തെ തുടർന്ന് 14 കുട്ടികൾ ഉൾപ്പടെ 352 സാധാരണക്കാർ യുക്രൈനിൽ കൊല്ലപ്പെട്ടെന്നാണ് കണക്ക്. അതേസമയം റഷ്യയുമായുള്ള ചർച്ചയിൽ പ്രതീക്ഷയില്ലെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ […]

Continue Reading

യുദ്ധം അഞ്ചാം ദിവസം; ചർച്ച പുരോഗമിക്കുന്നു

യുക്രൈനെതിരായ റഷ്യൻ ആക്രമണം അഞ്ചാം ദിവസവും തുടരുകയാണ്. അതേസമയം,സമവായത്തിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.ബെലാറൂസിൽ വെച്ച് റഷ്യയുമായി ചർച്ചചെയ്യാമെന്ന് യുക്രൈൻ പ്രഡിഡന്‍റ് വ്ളാദിമിർ സെലൻസ്കിയും സന്നദ്ധത അറിയിച്ചുകഴിഞ്ഞു. ഉപാധികളില്ലാത്ത ചർച്ച ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്.റഷ്യൻ സഖ്യകക്ഷിയായ ബെലാറൂസിൽ വെച്ച് ചർച്ച നടത്താൻ ആദ്യം വിസമ്മതിച്ചെങ്കിലും കീവിലെ ഉദ്യോഗസ്ഥരുടെ ഒരു സംഘത്തെ ചർച്ചയ്ക്ക് അയക്കാമെന്ന് യുക്രൈൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി വ്യക്തമാക്കി.അതേസമയം, കഴിഞ്ഞ ദിവസവും യുക്രൈന്‍റെ എല്ലാ ദിശകളിലും റഷ്യയുടെ ഷെല്ലാക്രമണം തുടർന്നു. കിയവിന്‍റെ തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള വാസിൽകിവ് സൈനികതാവളത്തിന് നേരെ […]

Continue Reading