വാളയാറില്‍ വിജിലന്‍സ് റെയ്ഡ്; 67000 രൂപ കൈക്കൂലി പണം പിടിച്ചെടുത്തു

വാളയാര്‍ RTO ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്. പരിശോധനയില്‍ 67000 രൂപ കൈക്കൂലി പണം പിടിച്ചെടുത്തുഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയ്ക്ക് ശുപാര്‍ശ.

Continue Reading

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ ജാഗ്രതപാലിക്കണം

ഇന്നും നാളെയും ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി പ്രദേശങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഈ ദിവസങ്ങളില്‍ മേല്‍പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടര്‍ നവ്‌ജ്യോത് ഖോസ അറിയിച്ചു. അതേ സമയം കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും അറിയിപ്പില്‍ പറയുന്നു.

Continue Reading

കൊവിഡ് വ്യാപനം ശക്തം; ബംഗാളില്‍ നാളെ മുതല്‍ സ്ക്കൂളുകള്‍ അടക്കും

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സംസ്ഥാനത്തെ സ്ക്കൂളുകളും കോളേജുകളും അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായി. സിനിമാ തിയറ്ററുകളും ജിമ്മുകളും സ്വിമ്മിങ് പൂളുകളും ബ്യൂട്ടി സലൂണുകളും തുറന്നുപ്രവര്‍ത്തിക്കരുതെന്നും സര്‍ക്കാര്‍ അറിയിച്ചു. പൊതു-സ്വകാര്യ ഓഫീസുകളില്‍ പകുതി ജീവനക്കാരെ മാത്രം വെച്ച് പ്രവര്‍ത്തിപ്പിക്കാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി എച്ച്.കെ ദ്വിവേദിയാണ് പുതിയ നിയന്ത്രണങ്ങള്‍ അടങ്ങിയ ഉത്തരവ് പുറത്തുവിട്ടത്.കൊവിഡ് ഭീതിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. നേരത്തെ ദല്‍ഹി സര്‍ക്കാരും […]

Continue Reading

വീടിന്റെ ജനല്‍ച്ചില്ലുകളും വാതിലും അടിച്ചുതകര്‍ത്തു, ഒടുവില്‍ ഭിത്തിയില്‍ എഴുതി ‘മിന്നല്‍ മുരളി ഒറജിനല്‍’

പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന്റെ ജനല്‍ച്ചില്ലുകളും വാതിലും അടിച്ചുതകര്‍ത്ത് വാതില്‍ക്കല്‍ മലമൂത്രവിസര്‍ജനം നടത്തിയതിനു ശേഷം ഭിത്തിയില്‍ ഇങ്ങനെ എഴുതി, ‘മിന്നല്‍ മുരളി ഒറജിനല്‍’ വീട് ആക്രമിച്ച ആ ‘മിന്നല്‍ മുരളി’യെ തേടുകയാണ് ഇപ്പോള്‍ പൊലീസ്. കുമരകത്താണ് ആക്രമണമുണ്ടായത്.പൊലീസ് ഉദ്യോഗസ്ഥനായ ചെപ്പന്നൂക്കരി ചെമ്പിത്തറ ഷാജിയുടെ വീട്ടിലാണ് സാമൂഹികവിരുദ്ധരുടെ ആക്രമണം. കോട്ടയം റെയില്‍വേ സ്റ്റേഷനിലെ പൊലീസുകാരനായ ഷാജിയും ഭാര്യ മഞ്ജുവും മൂന്ന് പെണ്‍മക്കളും വെച്ചൂരാണ് ഇപ്പോള്‍ താമസം.രണ്ടാഴ്ച മുമ്പ് ഇവിടെ മദ്യപിക്കാനെത്തിയ യുവാക്കളെ വീട്ടുടമ പറഞ്ഞയച്ചു. കഴിഞ്ഞരാത്രി കുമരകം പൊലീസ് നടത്തിയ […]

Continue Reading

ജി.എസ്.ടി നിരക്കുകളിലെ മാറ്റം ഇന്ന് മുതൽ പ്രാബല്യത്തിൽ

ജി.എസ്. ടി നിരക്കുകളിലെ മാറ്റം ഇന്ന് മുതൽ പ്രാബല്യത്തിൽ .1000 രൂപ വരെ വിലയുള്ള ചെരുപ്പുകളുടെ നികുതി 5 ശതമാനത്തിൽ നിന്ന് 12 ശതമാനമായി ഉയരും.സംസ്ഥാനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് വസ്ത്രങ്ങളുടെ നികുതി വർധന മാറ്റി വെച്ചിട്ടുണ്ട്. ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഭക്ഷണം വാങ്ങുമ്പോൾ ഇന്ന് മുതൽ അഞ്ചുശതമാനം ജി.എസ്.ടി നൽകണം.നേരത്തേ ഹോട്ടലുകളിൽ നിന്ന് ഈടാക്കിയിരുന്ന നികുതിയാണ് ഉപഭോക്താക്കളിലേക്ക് മാറ്റിയത്. ഡെലിവറി ചാർജ് ഉൾപ്പെടെയുള്ള മറ്റുചെലവുകൾക്ക് 18 ശതമാനം ജി.എസ്.ടി.യും നൽകേണ്ടി വരും.ഒല, ഊബർ തുടങ്ങിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ഇരുചക്ര, […]

Continue Reading

തമിഴ്നാട്ടില്‍ പടക്കശാലയിൽ സ്ഫോടനം; അഞ്ചുമരണം, പത്തോളം പേര്‍ക്ക് പരിക്ക്

ചെന്നൈ: തമിഴ്നാട് ശ്രീവില്ലിപുത്തൂരിന് സമീപം പടക്കശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ അഞ്ചുപേർ മരിച്ചു. ശ്രീവില്ലിപുത്തൂർ മധുര റോഡിലെ നഗലാപുരത്താണ് സ്ഫോടനമുണ്ടായത്. നൂറിലധികം പേർ ജോലി ചെയ്യുന്ന പടക്ക നി‍ർമാണശാലയുടെ കെമിക്കൽ ബ്ലൻഡിംഗ് വിഭാഗത്തിലാണ് അപകടമുണ്ടായത്. അപകടസമയത്ത് 20 പേരോളം ഈ ഭാഗത്ത് ജോലി ചെയ്യുന്നുണ്ടായിരുന്നു.മൂന്ന് പേ‍ർ സംഭവസ്ഥലത്തും രണ്ടുപേർ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. പത്തോളം പേർക്ക് പരിക്കുണ്ട്. ക്രിസ്തുമസ് പുതുവർഷ കച്ചവടത്തിനായി നിർമിച്ച പടക്കം വലിയ അളവിൽ ഇവിടെ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ശിവകാശി, ശ്രീവില്ലിപുത്തൂർ വിരുദുനഗർ എന്നിവിടങ്ങളിൽ നിന്ന് അഗ്നിരക്ഷാസേന […]

Continue Reading

മൂടെച്ചുളു ദൃശ്യ കലാക്യാമ്പ് സമാപിച്ചു

വനഗ്രാമങ്ങളിലെ ഗോത്ര വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന വന വികസന ഏജന്‍സി നേര്‍ത്ത് വയനാട് കുഞ്ഞോം വന സംരക്ഷണ സമിതിയുമായി സഹകരിച്ച് കുഞ്ഞോത്ത് നടത്തിയ മൂടെച്ചുളു ദൃശ്യ കലാക്യാമ്പ് സമാപിച്ചു. തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്തിലെ ഒമ്പതോളം വനഗ്രാമങ്ങളില്‍ നിന്നായി എഴുപതോളം കുട്ടികളാണ് അഞ്ച് ദിവസം നീണ്ടു നിന്ന ക്യാമ്പില്‍ പങ്കെടുത്തത്. പ്രകൃതിയില്‍ നിന്നും അടര്‍ത്തിയെടുത്ത നിറങ്ങളും അസംസ്‌കൃത വസ്തുക്കളും ഉപോയഗിച്ചുള്ള ചിത്രകല, കളിമണ്ണില്‍ ശില്‍പ്പകല, ചുമര്‍ ചിത്ര രചന തുടങ്ങി നിരവധി സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് ദൃശ്യ കലാക്യാമ്പ് വേദിയായി. പണിയ, […]

Continue Reading

ലോഗോ പ്രകാശനം ചെയ്തു

എന്‍ ഊര് ട്രൈബല്‍ സൊസൈറ്റിയുടെ നേത്യത്വത്തില്‍ ജില്ലയിലെ അഞ്ച് വന്‍ധന്‍ വികാസ് കേന്ദ്രങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളെ ബ്രാന്‍ഡ് ചെയ്യുന്ന ഗോത്രിക് ബ്രാന്‍ഡിന്റെ ലോഗോ ജില്ലാ കളക്ടര്‍ എ. ഗീത പ്രകാശനം ചെയ്തു. അങ്കിത് സക്‌സേനയുടെ നേതൃത്വത്തില്‍ ഫസ്റ്റ് ഐ.ഐ.ടി കാണ്‍പൂരിന്റ സഹായത്തോടെയാണ് ലോഗോ തയ്യാറാക്കിയത്. കളക്ട്രേറ്റില്‍ നടന്ന ലോഗോ പ്രകാശന ചടങ്ങില്‍ എ.ഡി.എം എന്‍.ഐ. ഷാജു, ഡെപ്യൂട്ടി കളക്ടര്‍ ജി. നിര്‍മ്മല്‍ കുമാര്‍, എന്‍ ഊര് അഡീഷണല്‍ സി.ഇ.ഒ ശ്യാം പ്രസാദ്, എന്‍ ഊര് പ്രോജക്ട് കോര്‍ഡിനേറ്റര്‍ […]

Continue Reading

കിഴക്കമ്പലം ആക്രമണം ; 4 പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

കിറ്റക്സ് കമ്പനി ജീവനക്കാർ പൊലിസിനെ ആക്രമിച്ച കേസിൽ കസ്റ്റഡിയിലുള്ള നാല് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനെ തുടർന്നാണ് പ്രതികളെ കോടതിയിൽ ഹാജരാക്കുന്നത്.എറണാകുളം കോലഞ്ചേരി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതികളെ ഹാജരാക്കുക. കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.

Continue Reading