വെള്ളമുണ്ട: പ്രമുഖ മത പണ്ഡിതനും മുദരിസും ആയ കല്ലാച്ചി മൊയ്തു മുസ്ലിയാർ (83) അന്തരിച്ചു. കെ. കെ. സ്വദഖത്തുല്ല മുസ്ലിയാർ, നാദാപുരം ഖാസി ആയിരുന്ന കീഴന കുഞ്ഞബ്ദുല്ല മുസ്ല്യാര്, അലി അഹമ്മദ് കുട്ടി മുസ്ലിയാർ എന്നിവരുടെ ശിക്ഷണത്തിൽ നാദാപുരം, വാരാമ്പറ്റ എന്നിവിടങ്ങളിലായി ദീർഘകാലം മത പഠനം നടത്തി. വെള്ളമുണ്ട പഴഞ്ചന, മാനന്തവാടി, സുൽത്താൻ ബത്തേരി, പഴശ്ശി, ഈസ്റ്റ് കെല്ലൂർ ജുമാ മസ്ജിദുകളിൽ മുദരിസ് ആയി ചെയ്ത മൊയ്തു മുസ്ലിയാർക്ക് മലബാറിൽ നിരവധി ശിഷ്യ ഗണങ്ങൾ ഉണ്ട്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വയനാട് ജില്ലാ മുശാവറ അംഗവും വെള്ളമുണ്ട അൽ ഫുർഖാൻ ലിബറൽ ആർട്സ് കോളേജിന്റെ രക്ഷാധികാരിയും ആണ്. ഭാര്യമാർ: പരേതയായ അലുവ ഖദീജ, പുതിയോട്ടിക്കണ്ടി ഫാത്തിമ. മക്കൾ: ആയിഷ, അബ്ദുറഷീദ്, റൈഹാനത്ത്, ഹഫ്സത്ത്, ഖദീജ, മിസ്രിയ, ജുബൈരിയത്ത്. മരുമക്കൾ: അബൂബക്കർ, ജമീല, നാസർ, റഷീദ്, ഇഖ്ബാൽ, ജംഷീർ, അനീസ്. ഖബറടക്കം ഇന്ന് (ബുധൻ) ഉച്ചക്ക് ശേഷം പഴഞ്ചന ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.