ഇന്ധനവിലവര്‍ധനവിനെ തുടര്‍ന്ന് ശക്തമായ ജനകീയ പ്രക്ഷോഭം തുടരുന്ന കസാഖിസ്ഥാനില്‍ രണ്ടാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ രാജിവെച്ചിരുന്നു. ഉപപ്രധാനമന്ത്രി അലിഖാന് സ്മൈലോവിനെ ഇടക്കാല പ്രധാനമന്ത്രിയായിനിയമിച്ചു.
പെട്രോളിയം ഖനികള്‍ നിറഞ്ഞ പടിഞ്ഞാറന്‍ പ്രവിശ്യയിലെ ഷനാവോസനില്‍ ആരംഭിച്ച പ്രതിഷേധം കസാഖിസ്ഥാനിലെ മുഴുവന്‍ ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും പടരുകയായിരുന്നു. പ്രതിഷേധം ശക്തമായി തുടരുന്ന അല്‍മാറ്റി നഗരത്തിലും പടിഞ്ഞാറന്‍ പ്രവിശ്യയായ മങ്കിസ്റ്റോയിലുമാണ് രണ്ടാഴ്ചത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇവിടങ്ങളില്‍ രാത്രി കര്‍ഫ്യുവും തുടരും. കസാഖിസ്ഥാനിലാകെ ഇന്റര്‍നെറ്റും നിരോധിച്ചിട്ടുണ്ട്.