സംസ്ഥാനത്തെ സമ്പൂർണ വാക്സിനേഷൻ 60 ശതമാനം

സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ സമ്പൂർണ കോവിഡ് 19 വാക്സിനേഷൻ 60 ശതമാനം കഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 95.74 ശതമാനം പേർക്ക് (2,55,70,531) ആദ്യ ഡോസ് വാക്സിനും 60.46 ശതമാനം പേർക്ക് (1,61,48,434) രണ്ടാം ഡോസ് വാക്സിനും നൽകി. ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ 4,17,18,965 ഡോസ് വാക്സിനാണ് നൽകിയത്. ദേശീയ തലത്തിൽ ഒന്നാം ഡോസ് വാക്സിനേഷൻ 81.22 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷൻ […]

Continue Reading

ഒരു വിഭാഗത്തിന്റേയും സംവരണം അട്ടിമറിച്ചല്ല പത്തു ശതമാനം സംവരണം നടപ്പാക്കുന്നത്: മുഖ്യമന്ത്രി

ഒരു വിഭാഗത്തിന്റേയും സംവരണം അട്ടിമറിച്ചുകൊണ്ടല്ല മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള പത്തു ശതമാനം സംവരണം നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ കമ്മീഷൻ നടത്തുന്ന സാമൂഹ്യ സാമ്പത്തിക സർവേ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പത്തു ശതമാനം സംവരണം പുതിയതായി ഏർപ്പെടുത്തുമ്പോൾ നേരത്തെ ഉണ്ടായിരുന്ന സംവരണം ആർക്കും നഷ്ടമാവില്ല. എന്നാൽ പത്തു ശതമാനം സംവരണം മുൻനിർത്തി വലിയ വിവാദത്തിനാണ് ചിലരുടെ ശ്രമം. നിലവിലെ സംവരണത്തെ അട്ടിമറിച്ചാണ് സാമ്പത്തിക സംവരണം സർക്കാർ നടപ്പാക്കിയതെന്ന് […]

Continue Reading

ബസ് ഉടമകളുമായി ഗതാഗതമന്ത്രിയുടെ ചര്‍ച്ച ഇന്ന്

ബസ് ചാര്‍ജ് വര്‍ദ്ധനയുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് ഉടമകളുമായി ഗതാഗതമന്ത്രി ആന്റണി രാജു ഇന്ന് ചര്‍ച്ച നടത്തും. വൈകിട്ട് തിരുവനന്തപുരത്ത് വച്ചാണ് ചര്‍ച്ച നടക്കുക. നിരക്ക കൂട്ടുമെന്ന് ബസ് ഉടമകള്‍ക്ക് കഴിഞ്ഞ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ബസ് ഉടമകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം മാറ്റി വച്ചത്. മിനിമം ചാര്‍ജ് 12 രൂപയാക്കി ഉയര്‍ത്തണമെന്നാണ് ആവശ്യം. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ മിനിമം 6 രൂപയാക്കണം. ഇതിന് പുറമേ വാഹനനികുതി ഒഴിവാക്കുക, ഡീസല്‍ സബ്സിഡി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും […]

Continue Reading

ഡല്‍ഹിയില്‍ യന്ത്രഭാഗങ്ങളായി കടത്തിയ 42 കോടിയുടെ സ്വര്‍ണം പിടികൂടി

ഡല്‍ഹിയില്‍ വന്‍ സ്വര്‍ണ്ണവേട്ട. ഡല്‍ഹിയില്‍ നിന്നും ഗുരുഗ്രാമില്‍ നിന്നുമായി 42 കോടി രൂപ വിലമതിക്കുന്ന 85 കിലോ സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പിടികൂടി. സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. ഛത്തര്‍പൂരിലെയും സമീപ ജില്ലയായ ഗുഡ്ഗാവിലെയും നിരവധി സ്ഥലങ്ങളില്‍ നടത്തിയ തിരച്ചിലിലാണ് ഉദ്യോഗസ്ഥര്‍ സ്വര്‍ണം കണ്ടെടുത്തത്.എയര്‍ കാര്‍ഗോ വഴി ഹോങ്കോങ്ങില്‍ നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണം കടത്തുകയായിരുന്നു പ്രതികള്‍.

Continue Reading

നല്ലൂര്‍നാട് കാന്‍സര്‍ കെയര്‍ സെന്റര്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് സന്ദര്‍ശിച്ചു

വയനാട് ജില്ലയില്‍ സര്‍ക്കാര്‍ മേഖലയിലെ ഏക കാന്‍സര്‍ കെയര്‍ സെന്ററായ നല്ലൂര്‍നാട് ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ആരോഗ്യ- വനിതാ, ശിശുവികസന വകുപ്പു മന്ത്രി വീണ ജോര്‍ജ്ജ് സന്ദര്‍ശിച്ചു. വികസനം തേടുന്ന ആശുപത്രിയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് മന്ത്രിയുടെ സന്ദര്‍ശനം. ട്രൈബൽ ആശുപത്രിക്ക് പ്രത്യേക പരിഗണന നൽകുമെന്നും 24 മണിക്കൂർ കിടത്തി ചികിത്സ നൽകുന്നതിനുള്ള ഐ.പി. തുടങ്ങാനുള്ള ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.മലയോര ജില്ലയില്‍ പട്ടികവര്‍ഗക്കാര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് കാന്‍സര്‍ രോഗികളുടെ ആശ്വാസ കേന്ദ്രമായ നല്ലൂര്‍നാട് ആശുപത്രിയില്‍ […]

Continue Reading

അധികാരത്തിൽ തിരിച്ചെത്തിയിട്ടേ ഇനി നിയമസഭയിൽ കാലുകുത്തൂ; ഉഗ്രശപഥത്തോടെ പൊട്ടിക്കരഞ്ഞു എം.എൽ.എ

അമരാവതി ഃ അധികാരത്തിൽ തിരിച്ചെത്തിയിട്ടേ ഇനി നിയമസഭയിൽ കാലുകുത്തൂ എന്ന ഉഗ്രശപഥത്തോടെ തെലുഗുദേശം പാർട്ടി പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ എൻ.ചന്ദ്രബാബു നായിഡു ആന്ധ്രപ്രദേശ് നിയമസഭ വിട്ടു. ഭാര്യയെക്കുറിച്ച് ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസിലെ അംബാടി രാംബാബു നടത്തിയ മോശമായ പരാമർശമാണ് ഉഗ്രശപഥത്തിലേക്ക് നായിഡുവിനെ (71) നയിച്ചത്.‘ഈ സഭയിൽ ഞാൻ ഇനി പങ്കെടുക്കില്ല. മുഖ്യമന്ത്രിയായിട്ടേ ഇനി മടങ്ങിവരൂ.’–കണ്ണീരടക്കാൻ വിഷമിച്ച നായിഡു കൂപ്പുകൈകളോടെ സഭാസമ്മേളനത്തിനിടെ ഇറങ്ങിപ്പോയി. ‘എന്റെ ഭാര്യ ഒരിക്കലും രാഷ്ട്രീയരംഗത്തു വന്നിട്ടില്ല. ഭരണത്തിലുള്ളപ്പോഴും ഇല്ലാത്തപ്പോഴും ഇടപെട്ടിട്ടുമില്ല. എന്നിട്ടും അവരുടെ പേരു […]

Continue Reading

“നല്ല മനുഷ്യൻ സ്നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവൻ ഭയം മൂലവും”

‘നല്ല മനുഷ്യൻ സ്നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവൻ ഭയം മൂലവും’വീഡിയോ കാണാം

Continue Reading

വിവാദ കാർഷിക നിയമങ്ങള്‍ റദ്ദാക്കുമെന്ന്‌ പ്രധാനമന്ത്രി

ന്യൂഡൽഹി: വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കാൻ കേന്ദ്രസർക്കാർ തീരുമാന. രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. ഗുരുനാനാക് ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം നടത്തിയത്. കർഷർ സമരം തുടരുന്ന പശ്ചാത്തലത്തിൽ നിയമം നടപ്പിലാക്കി ഒരുവർഷത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. നിയമങ്ങൾ റദ്ദാക്കാനുള്ള ബിൽ അടുത്ത പാർലമെന്റ് ശൈത്യകാല സമ്മേളനത്തിൽ കൊണ്ടുവരുമെന്നും മോദി അറിയിച്ചു. പഞ്ചാബ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽകൂടിയാണ് കേന്ദ്രസർക്കാർ നിർണായക തീരുമാനമെടുത്തത്.

Continue Reading

ജില്ലയില്‍ 289 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (18.11.21) 289 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 315 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 288 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.62  ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 130154 ആയി. 126918 പേര്‍ രോഗമുക്തരായി. നിലവില്‍ 2347 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2201 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.  പുതുതായി […]

Continue Reading

‘പ്രേതം’ പിന്തുടരുന്നു!ഗൂഡല്ലൂരിൽ പൊലീസുകാരൻ ആത്മഹത്യ ചെയ്​ത നിലയിൽ

ചെന്നൈ: തമിഴ്​നാട്ടിലെ ഗൂഡല്ലൂരിൽ പ്രേതഭീതിയെ തുടർന്ന്​ പൊലീസുകാരൻ ആത്മഹത്യ ചെയ്​തു. 33കാരനായ പ്രഭാകരനെയാണ്​ പൊലീസ്​ ക്വാർ​ട്ടർസിൽ മരിച്ച നിലയിൽ ​കണ്ടെത്തിയത്​. കല്ലാക്കുറിച്ചി ജില്ലയിലെ പെരുമ്പാക്കം സ്വദേശിയാണ്​ ഇദ്ദേഹം. ഇയാൾക്ക്​ ഭാര്യയും രണ്ടു കുട്ടികളുമുണ്ട്​. ഭാര്യ വിഷ്​ണുപ്രിയയും കുട്ടികളും അടുത്ത ബന്ധുവിന്‍റെ വിവാഹത്തിന്​ പോയി മടങ്ങിയെത്തിയപ്പോഴാണ്​ പ്രഭാകരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്​. അയൽവാസികൾ ഗൂഡല്ലുർ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പ്രഭാകരന്‍റെ മൃതദേഹം പോസ്റ്റ്​മോർട്ടത്തിനായി അയച്ചു. ഗൂഡല്ലൂർ ന്യൂ ടൗൺ പൊലീസ്​ കേസെടുത്ത്​ അന്വേഷണവും ആരംഭിച്ചു.

Continue Reading