കേരളത്തില്‍ ഇന്ന് 5080 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 5080 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 873, കോഴിക്കോട് 740, തിരുവനന്തപുരം 621, തൃശൂര്‍ 521, കണ്ണൂര്‍ 361, കോട്ടയം 343, കൊല്ലം 307, ഇടുക്കി 276, വയനാട് 228, പത്തനംതിട്ട 206, മലപ്പുറം 203, പാലക്കാട് 175, ആലപ്പുഴ 143, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,892 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ […]

Continue Reading

മെത്തയില്‍ കിടന്നുറങ്ങാം,ലക്ഷങ്ങള്‍ സമ്പാദിയ്ക്കാം

കഠിനാധ്വാനമില്ലാതെ കഷ്ടപ്പെടാതെ പണം സമ്പാദിയ്ക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. അങ്ങനെ ഒരു ജോലി എവിടെയെങ്കിലും ഉണ്ടാകുമോ എന്ന് ഒരിയ്ക്കലെങ്കിലും ആലോചിയ്ക്കാത്തവരായി ആരും ഉണ്ടാകില്ല. അത്തരമൊരു ജോലി ഓഫറാണ് ബ്രിട്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ആഡംബര ബെഡ് കമ്പനിയായ ക്രാഫ്റ്റഡ് ബെഡ്‌സ് മുന്നോട്ടു വെച്ചിരിക്കുന്നത്. ‘പ്രൊഫഷണല്‍ മാട്രസ് ടെസ്റ്റര്‍’ എന്നാണ് ജോലിയുടെ പേര്. ഭാരിച്ച പണികളൊന്നും ചെയ്യണ്ട കിടന്നുറങ്ങിയാല്‍ മതി ലക്ഷങ്ങള്‍ കയ്യില്‍ കിട്ടും. ഉറക്കം, ടിവി കാണല്‍ അങ്ങനെ നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങ്ള്‍ കമ്പനി നല്‍കുന്ന കിടക്കയില്‍ ഇരുന്നുകൊണ്ടോ കിടന്നുകൊണ്ടോ […]

Continue Reading

ഇതര സംസ്ഥാനക്കാരായ സെക്യൂരിറ്റി ജീവനക്കാരുടെ വിവരം റിപ്പോർട്ട് ചെയ്യണം

സംസ്ഥാനത്തു പ്രവർത്തിക്കുന്ന മുഴുവൻ സ്വകാര്യ സുരക്ഷാ ഏജൻസികളും സ്ഥാപനത്തിന് കീഴിൽ ജോലി ചെയ്യുന്ന അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള സെക്യൂരിറ്റി ജീവനക്കാരുടെ വിവരം, നിയമാനുസൃത ആയുധ ലൈസൻസ് ഉള്ളവരാണോ എന്നതിൽ വ്യക്തത വരുത്തി ഫോട്ടോ ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖ സഹിതം സമീപത്തെ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം.

Continue Reading

എം.ടെക് പ്രവേശനം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന 2021-22 ലെ എം.ടെക്/എം.ആർക് പ്രവേശനത്തിന്റെ രണ്ടാമത്തെ അലോട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റും അനുബന്ധ വിവരങ്ങളും admissions.dtekerala.gov.in ൽ ലഭ്യമാണ്. ലിസ്റ്റിൽ പുതുതായി ഉൾപ്പെട്ടവർക്ക് നവംബർ 22 വൈകുന്നേരം അഞ്ച് മണി വരെ ഫീസടയ്ക്കാം. നവംബർ 23, 24 തീയതികളിൽ അതത് കോളേജുകളിലെത്തി പ്രവേശനം നേടണം.

Continue Reading

രണ്ടാം ഡോസ് വാക്‌സിനേഷൻ വേഗത്തിൽ പൂർത്തീകരിക്കണം: മുഖ്യമന്ത്രി

രണ്ടാം ഡോസ് വാക്‌സിനേഷൻ വേഗത്തിൽ പൂർത്തീകരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകന യോഗത്തിൽ നിദ്ദേശിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ രണ്ടാം ഡോസ് വാക്‌സിൻ എടുക്കാൻ കാലാവധിയായവരുടെ വിവരം ശേഖരിക്കണം. അത്തരക്കാരെ കണ്ടെത്തി വാക്‌സിൻ നൽകാനുള്ള സംവിധാനമൊരുക്കണം. ജില്ലാ കലക്ടർമാർ, ജില്ലാ ചുമലയുള്ള മന്ത്രിമാർ എന്നിവർ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളെ വിളിച്ച് ഇക്കാര്യം ബോധ്യപ്പെടുത്തണം. വാർഡ്തല സമിതികളും മറ്റ് വകുപ്പുകളും ചേർന്ന് ആവശ്യമായ നടപടികൾ എടുത്ത് വാക്‌സിനേഷൻ പൂർത്തീകരിക്കാൻ ശ്രദ്ധിക്കണം.സിഎഫ്എൽടിസി, സിഎസ്എൽടിസി […]

Continue Reading

നോര്‍ത്ത് ഈസ്റ്റിനെ തോല്‍പ്പിച്ച് ബെംഗളൂരു എഫ്‌സി

ബാംബോലിം: ഐഎസ്എല്ലിൽ വീണ്ടും 4-2ന്റെ വിജയം. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേ്ഴ്സിനെ എടികെ മോഹൻ ബഗാൻ 4-2ന് തോൽപ്പിച്ചപ്പോൾ അതേ സ്കോറിന് ബെംഗളൂരു എഫ്സി നോർത്ത് ഈസ്റ്റ് യുണൈറ്റഡിനേയും പരാജയപ്പെടുത്തി. മത്സരത്തിന്റെ 14-ാം മിനിറ്റിൽ ക്ലെയ്റ്റൺ സിൽവയിലൂടെ ബെംഗളൂരു ലീഡെടുത്തു. മൂന്നു മിനിറ്റിനുള്ളിൽ നോർത്ത് ഈസ്റ്റ് തിരിച്ചടിച്ചു. മലയാളി താരം സുഹൈറിന്റെ പാസിൽ ദെശോൺ ബ്രൗൺ ലക്ഷ്യം കണ്ടു.

Continue Reading

വിവാഹേതര ബന്ധം ഭാര്യ അറിഞ്ഞു;ക്വട്ടേഷന്‍ നല്‍കി കൊലപാതകം, ഭര്‍ത്താവ് അറസ്റ്റില്‍

ന്യൂഡൽഹി: വിവാഹേതര ബന്ധത്തെക്കുറിച്ച് അറിഞ്ഞ ഭാര്യയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. വാടക കൊലയാളികളുടെ കുത്തേറ്റ് വ്യാഴാഴ്ചയാണ് യുവതി കൊല്ലപ്പെട്ടത്. കേസിൽ യുവതിയുടെ ഭർത്താവായ നവീൻ ഗുലേറിയയ്ക്ക് പുറമേ വാടക കൊലയാളികളായ സോനു, രാഹുൽ എന്നീ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. തെക്കൻ ഡൽഹിയിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. ശരീരത്തിൽ പതിനേഴോളം കുത്തേറ്റാണ് യുവതി കൊല്ലപ്പെട്ടത്. അഞ്ച് ലക്ഷം രൂപ ക്വട്ടേഷൻ നൽകിയാണ് നവീൻ ഗുലേറിയ ഭാര്യയെ വകവരുത്തിയതെന്നും പോലീസ് പറഞ്ഞു.

Continue Reading

വയനാട് മെഡിക്കല്‍ കോളേജ്: മന്ത്രി വീണാ ജോര്‍ജിന്റെ അടിന്തര ഇടപെടലുകള്‍ ഫലം കണ്ടു

വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അടിയന്തര ഇടപെടലുകള്‍ ഫലം കണ്ടു. ഇന്ന് രാവിലെ മന്ത്രി മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിക്കുമ്പോള്‍ ഗൈനക്കോളജി വാര്‍ഡില്‍ ഹീറ്റര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് സ്ത്രീകള്‍ പരാതി പറഞ്ഞു. തണുപ്പുള്ള പ്രദേശമായതിനാല്‍ വലിയ ബുദ്ധിമുട്ടാണെന്നും മന്ത്രിയെ അവര്‍ അറിയിച്ചു. ഉടന്‍ തന്നെ അടിയന്തരമായി ഹീറ്റര്‍ പുനസ്ഥാപിക്കാന്‍ മന്ത്രി എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ക്ക് നിര്‍ദേശം നല്‍കി. ഉച്ചയോടെ രണ്ട് ഹീറ്ററുകള്‍ പുന: സ്ഥാപിച്ചു. കഴിഞ്ഞ ദിവസം പ്രസവത്തോടനുബന്ധിച്ച് മരണമടഞ്ഞ […]

Continue Reading

വയനാട് ജില്ലയില്‍ 203 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (20.11.21) 203 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 118 പേര്‍ രോഗമുക്തി നേടി. 6 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.48 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 130566 ആയി. 127231 പേര്‍ രോഗമുക്തരായി. നിലവില്‍ 2534 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2366 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ […]

Continue Reading

ആർ.സി.സിയിൽ കരാർ നിയമനം

റീജിയണൽ കാൻസർ സെന്റർ, തിരുവനന്തപുരം, മെഡിക്കൽ റെക്കോർഡസ്് ഓഫീസർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു. ഡിസംബർ 8ന് വൈകിട്ട് മൂന്ന്മണിയാണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി. വിശദ വിവരങ്ങൾക്കും അപേക്ഷഫോറത്തിനും www.rcctvm.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

Continue Reading