കേരളത്തില്‍ ഇന്ന് 4972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 4972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 917, തൃശൂര്‍ 619 കോഴിക്കോട് 527, കോട്ടയം 476, എറണാകുളം 469, കൊല്ലം 383, കണ്ണൂര്‍ 291, പത്തനംതിട്ട 270, പാലക്കാട് 238, വയനാട് 212, ഇടുക്കി 206, ആലപ്പുഴ 169, മലപ്പുറം 135, കാസര്‍ഗോഡ് 60 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,265 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ […]

Continue Reading

ക്രിസ്മസിന് 7 ചിത്രങ്ങൾ; തീയേറ്ററുകളിൽ 4, ഒടിടിയിൽ 3

ഇത്തവണത്തെ ഓണവും വിഷുവും കോവിഡ് രണ്ടാം തരംഗത്തിൽ മുങ്ങി പോയതോടെ, മലയാള സിനിമാ വ്യവസായം ഏറ്റവും കൂടുതൽ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന ഒരു സീസൺ ആണ് ക്രിസ്മസ്. രണ്ടാം തരംഗത്തിന് ശേഷം തീയേറ്ററുകൾ തുറന്നപ്പോൾ വന്ന കുറുപ്പ് എന്ന ദുൽഖർ ചിത്രം മികച്ച വിജയം നേടിയത് തീയേറ്ററുകൾക്കു ഒരു ഉണർവോക്കെ നൽകിയിട്ടുണ്ട്. ഇനി അവർക്കു പ്രതീക്ഷ നൽകുന്നത് സുരേഷ് ഗോപി നായകനായ കാവലും അതുപോലെ മലയാളത്തിലെ ഏറ്റവും വലിയ താരത്തിന്റെ ഏറ്റവും വലിയ ചിത്രമെന്ന ഖ്യാതിയുമായി എത്തുന്ന മോഹൻലാൽ ചിത്രം […]

Continue Reading

ഇനി ക്യൂ നില്‍ക്കേണ്ട;ആശുപത്രി അപ്പോയ്‌മെന്റ് ഇനിഓണ്‍ലൈന്‍ വഴിയും

തിരുവനന്തപുരം:ആരോഗ്യമേഖലയില്‍ ഇ-ഗവേണന്‍സ് സേവനങ്ങള്‍ നല്‍കുന്നതിന് വേണ്ടി ആരോഗ്യവകുപ്പ് രൂപം നല്‍കിയ ഇ ഹെല്‍ത്ത് വെബ് പോര്‍ട്ടല്‍ (https://ehealth.kerala.gov.in) വഴി ഇനി മുതല്‍ ഇ-ഹെല്‍ത്ത് നടപ്പിലാക്കിയിട്ടുള്ള ആശുപത്രികളിലെ മുന്‍കൂട്ടിയുള്ള അപ്പോയ്മെന്റ് എടുക്കാം. ഇ ഹെല്‍ത്ത് സൗകര്യമുള്ള 300 ലേറെ ആശുപത്രികളില്‍ മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് വഴി നിശ്ചിത തീയതിയിലും സമയത്തും ഡോക്ടറുടെ സേവനം ലഭിക്കും. ഒ.പി ടിക്കറ്റുകള്‍, ടോക്കണ്‍ സ്ലിപ്പുകള്‍ എന്നിവയുടെ ഓണ്‍ലൈന്‍ പ്രിന്റിംഗ് സാധ്യമാകും. ആശുപത്രി വഴിയുള്ള അപ്പോയ്മെന്റ് അതുപോലെ തുടരുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

Continue Reading

ബൾഗേറിയയിൽ ബസിന് തീപിടിച്ച് 12 കുട്ടികൾ ഉൾപ്പടെ 45 പേർ മരിച്ചു

സോഫിയ: ബള്‍ഗേറിയയില്‍ ബസിന് തീ പിടിച്ച് 12 കുട്ടികളടക്കം 45 പേര്‍ മരിച്ചു. കൊല്ലപ്പെട്ടവരില്‍ അധികവും മാസിഡോണിയന്‍ വിനോദസഞ്ചാരികളാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിക്ക് സോഫിയയിൽ നിന്ന് 45 കിലോമീറ്റർ പടിഞ്ഞാറ് സ്ട്രുമ ഹൈവേയിലാണ് അപകടമുണ്ടായത്. ഹൈവേയുടെ നടുവില്‍ ബസ് കത്തിക്കരിഞ്ഞ നിലയിലാണ്. ഇസ്താംബളിൽ നിന്ന് മാസിഡോണിയയിലേക്ക് പോകുന്ന ബസാണ് അപകടത്തിൽ പെട്ടത്.

Continue Reading

കു​ഞ്ഞ് അനുപമയുടേത് തന്നെ; ഡി.എൻ.എ ഫലം പുറത്ത്

തിരുവനന്തപുരം: അ​മ്മ​യ​റി​യാ​തെ കു​ഞ്ഞി​നെ ദ​ത്ത് ന​ൽ​കി​യെ​ന്ന അനുപമയുടെ പ​രാ​തി​യി​ൽ ഡി.എൻ.എ പരിശോധനാ ഫലം പുറത്ത്. കുഞ്ഞ് അനുപമയുടേതെന്ന് സ്ഥിരീകരിച്ചുള്ള ഫലമാണ് പുറത്തുവന്നത്. ചൈ​ൽ​ഡ് വെ​ൽ​െ​ഫ​യ​ർ ക​മ്മി​റ്റി ഡി.എൻ.എ ഫലം കോടതിയിൽ ഹാജരാക്കും.  നവംബർ 21നാണ് ആന്ധ്ര ദമ്പതികൾ ദ​ത്ത് ന​ൽ​കി​യ കുഞ്ഞിനെ പ്ര​ത്യേ​ക​സം​ഘം വി​മാ​ന​മാർഗം ആ​ന്ധ്രാപ്രദേശിൽ നിന്ന് കേരളത്തിലെ​ത്തി​ച്ചത്. ഡി​വൈ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട്​ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ചൈ​ൽ​ഡ് വെ​ൽ​െ​ഫ​യ​ർ കൗ​ൺ​സി​ലിന്‍റെ സോ​ഷ്യ​ൽ വ​ർ​ക്ക​റു​മ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ആ​ന്ധ്രയിലെ​ത്തി ദ​മ്പ​തി​ക​ളി​ൽ ​നി​ന്ന് കു​ഞ്ഞി​നെ ഏ​റ്റു​വാ​ങ്ങി​യ​ത്.

Continue Reading

ഭർത്താവിനെതിരെ പരാതി നൽകി വീട്ടിലെത്തിയ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: ആലുവ എടയപ്പുറത്ത് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 23 കാരിയായ മൊഫിയ പർവീനാണ് മരിച്ചത്. ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെ ഇന്നലെ ആലുവ പോലീസിൽ പരാതി നൽകിയിരുന്നു. തിരികെ വീട്ടിലെത്തിയ ശേഷമാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പരാതി നൽകി വീട്ടിലെത്തിയ ശേഷം മൊഫിയ കതകടച്ചിരിക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തു വരാത്തതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വേണ്ടി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Continue Reading

കേരളത്തില്‍ ഇന്ന് 3698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 3698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 724, എറണാകുളം 622, തിരുവനന്തപുരം 465, കൊല്ലം 348, തൃശൂര്‍ 247, കോട്ടയം 228, കണ്ണൂര്‍ 200, മലപ്പുറം 179, ഇടുക്കി 162, ആലപ്പുഴ 151, വയനാട് 119, പാലക്കാട് 115, പത്തനംതിട്ട 110, കാസര്‍ഗോഡ് 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,190 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ […]

Continue Reading

ഇ ഹെൽത്ത് പദ്ധതി സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും നടപ്പാക്കുക ലക്ഷ്യം: മുഖ്യമന്ത്രി

ഇ ഹെൽത്ത് പദ്ധതി സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ 50 ആശുപത്രികളിൽ കൂടി ഇ-ഹെൽത്ത് പദ്ധതി പ്രവർത്തനം ആരംഭിക്കുന്നതിന്റെയും, കെ-ഡിസ്‌കിന്റെ മൂന്നു പദ്ധതികളുടെയും ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.707 സർക്കാർ ആശുപത്രികളിൽ ഇ ഹെൽത്ത് സംവിധാനം ഉടൻ പൂർണമായി ലഭിക്കും. ബാക്കിയുള്ള 577 ആശുപത്രികളിൽ കൂടി ഇ ഹെൽത്ത് സോഫ്റ്റ്‌വെയർ വികസിപ്പിച്ച് സമ്പൂർണ ഇ ഹെൽത്ത് പദ്ധതി യാഥാർത്ഥ്യമാക്കും. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി ജനങ്ങളുടെ അടിസ്ഥാന […]

Continue Reading

കേരളോത്സവം ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നടത്തും

ഈ വർഷത്തെ കേരളോത്സവം പൂർണ്ണമായും ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ സംഘടിപ്പിക്കും. കലാമത്സരങ്ങൾ മാത്രമാണ് സംഘടിപ്പിക്കുന്നത്. ഇത്തവണ പഞ്ചായത്ത് ബ്ലോക്കതലങ്ങളിലെ മത്സരങ്ങൾ ഒഴിവാക്കി. മത്സരാർത്ഥികൾക്ക് നേരിട്ട് ജില്ലകളിലേക്ക് മത്സരിക്കാം. ഓൺലൈൻ രജിസ്‌ട്രേഷൻ നവംബർ 25 മുതൽ 30 വരെ നടക്കും. മത്സരാർത്ഥികൾക്കും ക്ലബ്ബുകൾക്കും രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്ന സമയത്ത് മത്സരാർത്ഥികൾക്ക് ഒരു രജിസ്റ്റർ നമ്പറും കോഡ് നമ്പറും ലഭിക്കും. ഈ രജിസ്റ്റർ നമ്പർ ഉപയോഗിച്ചാണ് അടുത്തഘട്ടത്തിൽ മത്സരങ്ങളുടെ വീഡിയോകൾ റെക്കോഡ് ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ടതാണ്. ജില്ലാതല മത്സരത്തിൽ ഒന്നാം […]

Continue Reading

മുല്ലപ്പരിയാര്‍ കേസ്; ഡിസംബര്‍ 10ന് സുപ്രീം കോടതി പരിഗണിക്കും

മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട കേസിലെ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി ഡിസംബര്‍ 10ലേക്ക് മാറ്റി. കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഉടനെ ഒരു മാറ്റം വേണ്ടെന്ന നിലപാട് കേരളം കോടതിയെ അറിയിച്ചു. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട മറ്റ് ഹര്‍ജികള്‍ക്കു ശേഷം റൂള്‍കര്‍വ് വിഷയവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ചാല്‍ മതിയെന്നും കേരളം ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറിലെ ചോര്‍ച്ചയെ കുറിച്ച് രണ്ട് സംസ്ഥാനങ്ങളും ഒന്നിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ വാദം കേള്‍ക്കുമ്പോള്‍ അക്കാര്യം പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി. ഡിസംബര്‍ […]

Continue Reading