ബാണാസുര, കാരാപ്പുഴ, പ്രിയദര്‍ശിനി ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിന് പദ്ധതി തയ്യാറാക്കും

ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ ബാണാസുര സാഗര്‍, കാരാപ്പുഴ, പ്രിയദര്‍ശിനി എസ്റ്റേറ്റ് എന്നിവിടങ്ങളിലെ സമഗ്ര വികസനത്തിന് ഊന്നല്‍ നല്‍കുന്ന പദ്ധതി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ടൂറിസം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടി ഡോ.വി. വേണു നിര്‍ദ്ദേശിച്ചു. വയനാട് ജില്ലയിലെ ടൂറിസം വികസന പദ്ധതികള്‍ അവലോകനം ചെയ്യുന്നതിനായി കലക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. ജില്ലയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കില്‍ പ്രധാന നരഗങ്ങള്‍ വീര്‍പ്പു മുട്ടുന്ന അവസ്ഥയാണെന്നും ബാണാസുരയിലും കാരാപ്പുഴയിലും പ്രിയദര്‍ശിനിയിലും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നത് നഗരങ്ങളിലെ […]

Continue Reading

മാനന്തവാടി നഗരസഭ; പഴശ്ശി ദിനാചരണത്തോടനുബന്ധിച്ച് ഫോട്ടോ പ്രദർശനത്തിന് തുടക്കമായി

പഴശ്ശി ദിനാചരണത്തിൻ്റെ ഭാഗമായി മാനന്തവാടി നഗരസഭയടെ ആഭിമുഖ്യത്തിൽ പ്രമുഖ ചിത്രകാരന്മാരെയും, ഫോട്ടോഗ്രാഫർമാരെയും ഉൾപ്പെട്ടുത്തി “കിനവ് 2021 ” ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ നവംബർ 26 മുതൽ 30 വരെ നീണ്ടു നിൽക്കുന്ന ഫോട്ടോ പ്രദർശനത്തിന് തുടക്കമായി. പൊതു ജനങ്ങൾക്ക് വീക്ഷിക്കാൻ കഴിയുന്ന രീതിയിലാണ് ഗ്യാലറിയിൽ ഫോട്ടോ പ്രദർശനം ഒരുക്കിയിരിക്കുന്നത്. പ്രദർശനത്തിൻ്റെ ഉദ്ഘാടനം ഡി.എഫ്.ഒ.ഷജ്ന കരീം ഉദ്ഘാടനം ചെയ്യ്തു. നഗരസഭ ചെയർപേഴ്സൺ സി.കെ.രത്ന വല്ലി അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷൻ പി.വി.എസ്.മൂസ, ജേക്കബ് സെബാസ്റ്റ്യൻ അഡ്വ.സിന്ധു സെബാസ്റ്റ്യൻ, പി.വി.ജോർജ്ജ്, […]

Continue Reading

പി.ബി നാജിയയെ അനുമോദിച്ചു

പിലക്കാവ്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എം.എ. പൊളിറ്റിക്കല്‍ സയന്‍സില്‍ ഒന്നാം റാങ്ക് നേടിയ പിലക്കാവ് പഞ്ചാരക്കൊല്ലി ബഷീര്‍-റഷീന ദമ്പതികളുടെ മകള്‍ നജിയ പി.ബി യെ ഡി.വൈ.എഫ്.ഐ പഞ്ചാരക്കൊല്ലി യൂണിറ്റ് അനുമോദിച്ചു. ചടങ്ങില്‍ മാനന്തവാടി മുന്‍സിപ്പാലിറ്റി ഒന്നാം ഡിവിഷന്‍ കൗണ്‍സിലര്‍ ഫാത്തിമ ടീച്ചര്‍, എ.കെ.റൈഷാദ്, റംഷീന തുടങ്ങിയവര്‍ പങ്കെടുത്തു.

Continue Reading

പ്രബോധന വിജയം പാരമ്പര്യ തനിമയിലൂടെ:കെ കെ ഉസ്താദ്

വിശുദ്ധ ഇസ്ലാമിൻ്റെ പരമ്പരാഗത അടിസ്ഥാന തത്വങ്ങൾ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് പ്രബോധന വീഥിയിൽ ഇസ്ലാമിൻ്റെ അടിസ്ഥാന മൂല്യങ്ങളിൽ സമൂഹത്തെ ബോധവാൻമാരാക്കുന്നതിൽ സഅദി പണ്ഡിതന്മാർ മാതൃകയാകണമെന്ന് സഅദിയ്യ സദർ മുദരിസ് കെ.കെ ഹുസൈൻ ബാവവി.ഡിസംബർ നാലാം തിയ്യതി കാസർകോഡ് സഅദിയ്യയിൽ വെച്ച് നടക്കുന്ന താജുൽ ഉലമ, നൂറുൽ ഉലമ ആണ്ടുനേർച്ചയുടേയും സനദ്ദാന സമ്മേളനത്തി ൻ്റെയും പ്രചരണാർത്ഥം വയനാട് ജില്ല മജ്ലിസുൽ ഉലമാഇസ്സ അദിയ്യീൻ സംഘടിപ്പിച്ച സഅദി സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പുതിയ ഭാരവാഹികളായി അബ്ദുൽ ഗഫൂർ […]

Continue Reading

വിജയാരവം കർഷക സദസ്സ്

കൽപറ്റ:ഡൽഹി കർഷകസമര വാർഷിക ദിനം നാഷ്ണൽ പീപ്പിൾസ് ഫോറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൽപറ്റയിൽ വിജയാരവം കർഷക സദസ്സ് സംഘടിപ്പിച്ചു.വയനാട്ടിൽ നിന്നും ഡൽഹി കർഷക സമരത്തിൽ പങ്കെടുത്തവരേ ചടങ്ങിൽ അനുമോദിച്ചു.പരിപാടി ഗഫൂർ വെണ്ണിയോട് ഉദ്ഘാടനം ചെയ്തു.നാഷ്ണൽ പീപ്പിൾസ് ഫോറം ജില്ലാ പ്രസിഡണ്ട് പി. പ്രഭാകരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ടി.കെ.ഉമ്മർ, എൻ.ജെ ചാക്കോ.ഷാലു എബ്രഹാം സൈഫുള്ള കെ.വൈത്തിരിഎം.ശമീർ.മടായി ലത്തീഫ് . എം. സെയ്തലവി.സി .പി അശ്റഫ്എം. ലിമേഷ് മാരാർ, ജോൺ മാഷ്, അബ്ദു റഹ്മാൻ, റോയ് തോമസ് […]

Continue Reading

ആദിവാസി പുനരധിവാസ വികസന മിഷന്‍ ;ഭവന നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ആദിവാസി പുനരധിവാസ വികസന മിഷനില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ഭവന നിര്‍മ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനവും തറക്കല്ലിടല്‍ കര്‍മ്മവും ഒ.ആര്‍. കേളു എം.എല്‍.എ നിര്‍വഹിച്ചു. മാനന്തവാടി താലൂക്കിലെ ഭൂരഹിതരും ഭവനരഹിതരുമായ 47 പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. പൊരുന്നന്നൂരിലെ 38 കുടുംബങ്ങളും പയ്യംമ്പള്ളി നിട്ടമ്മാനിയിലെ 9 കുടുംബങ്ങളുമാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടത്. ടി.ആര്‍.ഡി.എം മുഖേന ലാന്റ് ബാങ്ക് പദ്ധതിയിലൂടെ ഒരു കുടുംബത്തിന് 10 സെന്റ് വീതം ആകെ 5.77 ഏക്കര്‍ ഭൂമി പദ്ധതിക്കായി പട്ടിക വര്‍ഗ്ഗ വികസന […]

Continue Reading

സ്ത്രീധനം വേണ്ട;ശ്രദ്ധേയമായി സെമിനാര്‍

സ്ത്രീധനത്തിനെതിരെയും ഗാര്‍ഹിക പീഡനത്തിനെതിരെയും പെണ്‍കുട്ടികള്‍ക്കെതിരെയും ശബ്ദമുയര്‍ത്തി വനിതാ വികസന വകുപ്പ് ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പയിന്റെ ഭാഗമായി സെമിനാര്‍ ശ്രദ്ധേയമായി. കല്‍പ്പറ്റ ഹരിതഗിരി ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ സ്ത്രീധന സമ്പ്രദായം, ശൈശവ വിവാഹം എന്ന വിഷയത്തില്‍ അഡ്വ. മനിത മൈത്രിയും,ഗാര്‍ഹിക പീഡനം, സ്ത്രീകള്‍ നേരിടുന്ന മറ്റ് അതിക്രമങ്ങള്‍ മൂലമുണ്ടാകുന്ന സാമൂഹിക മാനസിക പ്രത്യാഘാതങ്ങള്‍, നീതി നിഷേധം,അവകാശ ലംഘനം എന്ന വിഷയത്തില്‍ അഡ്വ.കെ.എം തോമസും വിഷയാവതരണം നടത്തി. സ്ത്രീ പുരുഷ സമത്വത്തിന്റെ പുതിയ ചിന്തകള്‍ ഉണരേണ്ട സമയമാണിത്. കേരളത്തില്‍ […]

Continue Reading

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കായി റബ്‌കോ തൊഴില്‍ സംരംഭം ഒരുക്കുന്നു

ജില്ലയിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കായി റബ്‌കോ തൊഴില്‍ സംരംഭങ്ങള്‍ ഒരുക്കുന്നു. സങ്കല്‍പ് (സ്‌കില്‍ അക്വസിഷന്‍ ആന്റ് നോളജ് അവെയര്‍നെസ് ഫോര്‍ ലൈവ്‌ലിഹുഡ് പ്രമോഷന്‍) എന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാമൂഹ്യനീതി വകുപ്പ്, സംസ്ഥാന നൈപുണ്യ വികസന മിഷനായ കെ.എ.എസ്.ഇ (കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സ്) എന്നിവരുടെ സഹകരണത്തോടെയാണ് സംരംഭങ്ങള്‍ തുടങ്ങുന്നത്. ആദ്യഘട്ടത്തില്‍ ഭിന്നശേഷിക്കാരായിരിക്കും പദ്ധതിയിലൂടെ സംരംഭകരാവുക. വീട്ടുപകരണങ്ങളുടെ നിര്‍മ്മാണത്തില്‍ മിച്ചം വരുന്ന മരത്തടികള്‍ ഉപയോഗിച്ച് വിവിധ ഉത്പന്നങ്ങള്‍, പി.യു ചപ്പലുകള്‍ എന്നിവ നിര്‍മ്മിക്കുന്ന സംരംഭങ്ങള്‍ക്കാണ് റബ്‌കോ […]

Continue Reading

സ്ത്രീധന നിരോധന ദിനാചരണം ബോധവല്‍ക്കരണം നടത്തി

വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനവും തടയുന്നതിനായി ഓറഞ്ച് ദ വേള്‍ഡ് കാമ്പയിനിന്റെ ഭാഗമായി ഫ്‌ളാഷ് മോബും സ്റ്റിക്കര്‍ പ്രചാരണവും നടത്തി. കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ ബോധവല്‍ക്കരണ പരിപാടി ജില്ലാ കളക്ടര്‍ എ. ഗീത ഉദ്ഘാടനം ചെയ്തു. സഖി വണ്‍ സ്റ്റോപ്പ് സെന്ററിന്റെ സ്റ്റിക്കര്‍ ബസില്‍ പതിച്ചാണ് കളക്ടര്‍ ഉദ്ഘാടനം ചെയ്തത്. സഖി വണ്‍ സ്റ്റോപ്പ് സെന്ററിന്റെ നേതൃത്വത്തില്‍ ഫ്‌ളാഷ് മോബും നടത്തി. ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് […]

Continue Reading