‘പഠ്‌ന ലിഖ്‌നാ അഭിയാന്‍’ ജില്ലാതല സംഘാടക സമിതി ചേര്‍ന്നു

കേന്ദ്ര കേരളാ വിഷ്‌കൃത പദ്ധതിയായ പഠ്‌ന ലിഖ്‌നാ അഭിയാന്റെ ജില്ലാ തല സംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു. ജില്ലയിലെ പൊതു നിരക്ഷരരായവരില്‍ നിന്ന് 30,000 പേരെ സാക്ഷരരാക്കുന്നതാണ് പദ്ധതി. ജില്ലയിലെ എം.പിമാര്‍ രക്ഷാധികാരികളായും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായും, വൈസ് പ്രസിഡന്റ് വൈസ് ചെയര്‍മാനായും, […]

Continue Reading

‘ഭരണഘടന കരുതലും കാവലും’ സെമിനാർ സംഘടിപ്പിച്ചു

ഭരണഘടന കരുതലും കാവലും എന്ന വിഷയത്തിൽ തൊണ്ടർനാട് പഞ്ചായത്ത് ലൈബ്രറി നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ പുതുശ്ശേരി ജനത ഗ്രന്ഥലയത്തിൽ വെച്ച് സെമിനാർ സംഘടിപ്പിച്ചു. പരിപാടിപഞ്ചായത്ത്‌ പ്രസിഡന്റ്‌ അംബിക ഷാജി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ സിനി തോമസ് അധ്യക്ഷത വഹിച്ചു. അഡ്വ.ജോഷി മുണ്ടക്കൽ വിഷയം അവതരിപ്പിച്ചു. കൺവീനർ ഹാരിസ് കെപി,മുകുന്ദൻ, രാജപ്പൻ, മുത്തലിബ്,പ്രേംജിത്ത്,ലൈബ്രറി സെക്രട്ടറി ബിനു എന്നിവർ സംസാരിച്ചു.ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രച്ഛന്നവേഷ മത്സര വിജയികൾക്ക് ഉപഹാര സമർപ്പണവും നടത്തി.

Continue Reading

മെഡിക്കൽ ലാബ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം നടത്തി

മെഡിക്കൽ ലാബ് ഓണേഴ്സ് അസോസിയേഷൻ വയനാട് ജില്ല സമ്മേളനംപനമരം സെന്റ് ജൂഡ് ചർച്ച് പാരീഷ് ഹാളിൽ വെച്ച് നടന്നു. സംസ്ഥാന ട്രഷറർ ഗിരീശൻ നെടുങ്ങാടി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് സോജി സിറിയക്ക് അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് മോഹനൻ മുത്തോന,സെക്രട്ടറി പ്രതാപ് വാസു, ട്രഷറർ അനീഷ് ആന്റണി, വിജയൻ പി എസ് മൈക്കിൾ വിജെ,ലൂസി തുടങ്ങിയവർ പ്രസംഗിച്ചു .പുതിയ പ്രസിഡന്റായി വിജയൻ പി.എസ്,സെക്രട്ടറിയായി പ്രതാപ് വാസുട്രഷററായി അനീഷ് ആന്റണി എന്നിവരെ തിരഞ്ഞെടുത്തു

Continue Reading

പശ്ചിമ ബംഗാളിലെ നദിയ ജില്ലയിൽ വാനും ലോറിയും കൂട്ടിയിടിച്ച് 18 പേർ മരിച്ചു

നദിയ: വാനും ലോറിയും കൂട്ടിയിടിച്ച് 18 പേർ മരിച്ചു. അഞ്ചുപേർക്ക് പരിക് രാത്രിയിലാണ് അപകടം നടന്നത്. റോഡരികിൽ നിർത്തിയിട്ടിരുന്ന കല്ലുകൾ നിറച്ച ലോറി പെട്ടെന്ന് റോഡിലേക്ക് പ്രവേശിച്ചതോടെ വാനിലേക്ക് ഇടിച്ചു കയറുയായിരുന്നു. 18 പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവരെ ശക്തിനഗർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശവസംസ്കാകര ചടങ്ങുകൾക്കാ‍യി നോർത്ത് 24 പർഗാൻസിലെ ബാഗഡയിലെ നമ്പദീപിലേക്ക് പോവുകയായിരുന്നു വാൻ യാത്രക്കാർ. അതേസമയം, മൂടൽമഞ്ഞും വാഹനത്തിന്‍റെ അമിത വേഗതയും അപടത്തിന് കാരണമായെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ പൊലീസ് […]

Continue Reading

മോഫിയ പര്‍വീണിന്റെ മരണത്തില്‍ ആലുവ സിഐ സുധീറിനെതിരെ പൊലീസ് എഫ്‌ഐആര്‍

മോഫിയ പര്‍വീണിന്റെ മരണത്തില്‍ ആലുവ സിഐ സുധീറിനെതിരെ പൊലീസ് എഫ്‌ഐആര്‍. സിഐയുടെ മോശം പെരുമാറ്റമാണ് മോഫിയയുടെ മരണത്തിന് കാരണമെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. അസ്വാഭാവിക മരണത്തിന് രജിസ്റ്റര്‍ ചെയ്ത കേസിലെ എഫ്‌ഐആറിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്. മോഫിയ കേസില്‍ പരാതിയുമായി ബന്ധപ്പെട്ട് ഒത്ത് തീര്‍പ്പിനായി ഇരു കൂട്ടരെയും ആലുവ പൊലീസ് സ്റ്റേഷനിലേക്ക് സിഐ വിളിച്ച് വരുത്തുകയായിരുന്നെന്നും എന്നാല്‍ ഇവിടെ വച്ച് മോഫിയ ഭര്‍ത്താവ് സുഹൈലിന്റെ കരണത്തടിച്ചതോടെ സിഐ മോഫിയയോട് കയര്‍ത്ത് സംസാരിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിന് ശേഷം വീട്ടിലെത്തിയ മോഫിയ […]

Continue Reading

ഫസ്റ്റ്‌ബെല്ലില്‍ തിങ്കള്‍ മുതല്‍ പ്ലസ്‌വണ്‍ ക്ലാസുകളും

കൈറ്റ് വിക്ടേഴ്‌സ് വഴിയുള്ള ഫസ്റ്റ്‌ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളില്‍ തിങ്കള്‍ (നവംബര്‍ 29) മുതല്‍ പ്ലസ്‌വണ്‍ ക്ലാസുകളും ആരംഭിക്കും. ഇതനുസരിച്ചുള്ള പരിഷ്‌കരിച്ച സമയക്രമം കൈറ്റ് പ്രസിദ്ധീകരിച്ചു. രാവിലെ 7.30 മുതല്‍ 9.00 മണി വരെ ദിവസവും മൂന്ന് ക്ലാസുകളാണ് പ്ലസ്‌വണ്‍ വിഭാഗത്തിനുള്ളത്. ഇവയുടെ പുനഃസംപ്രേഷണം കൈറ്റ് വിക്ടേഴ്‌സില്‍ അതേ ദിവസം വൈകുന്നേരം 7.00 മുതല്‍ 8.30 വരെയും രണ്ടാമത്തെ ചാനലായ കൈറ്റ് വിക്ടേഴ്‌സ് പ്ലസില്‍ പിറ്റേ ദിവസം വൈകുന്നേരം 3.30 മുതല്‍ 5.00 മണി വരെയും ആയിരിക്കും.പ്രീ-പ്രൈമറി […]

Continue Reading

ആലപ്പുഴയില്‍ അമ്മയും മക്കളും മരിച്ച നിലയില്‍

ആലപ്പുഴ ജില്ലയിലെ കാര്‍ത്തുശ്ശേരിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അമ്മയും രണ്ട് ആണ്‍ മക്കളുമാണ് മരിച്ചത്. ആനി രഞ്ജിത്ത് (60), മക്കളായ ലെനിന്‍ (35,) സുനില്‍ (30), എന്നിവരാണ് മരിച്ചത്. മാരായിക്കുളം തെക്ക് പഞ്ചായത്തിലെ തീരദേശ മേഖലയിലുള്ള വീട്ടില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു ആനി രഞ്ജിത്ത്. മക്കളെ രണ്ടു പേരെയും മുറിക്കകത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയാണ് മരണം സ്ഥിരീകരിച്ചത്. സംഭവത്തില്‍ മണ്ണഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇവര്‍ മൂന്ന് പേരും […]

Continue Reading

റോഡ് അറ്റകുറ്റപ്പണിക്ക് 119 കോടി; മഴ കഴിഞ്ഞ് പണി ആരംഭിക്കുമെന്ന് മന്ത്രി

സംസ്ഥാനത്തെ റോഡ് അറ്റകുറ്റപ്പണികള്‍ക്ക് 119 കോടി അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. മഴ കഴിഞ്ഞാല്‍ ഉടന്‍ റോഡ് പണി ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. പണി കഴിഞ്ഞാലും കരാറുകാരന് ഒഴിഞ്ഞ് മാറാനാവില്ല. അറ്റകുറ്റപ്പണികള്‍ക്ക് ശേഷവും പരിപാലന കാലയളവില്‍ റോഡിലുണ്ടാകുന്ന എല്ലാ തകരാറുകളും അവര്‍ തന്നെ പരിഹരിക്കണം എന്നും മന്ത്രി വ്യക്തമാക്കി. കാലാവധി കഴിഞ്ഞ റോഡുകള്‍ക്ക് റണ്ണിംഗ് കോണ്‍ട്രാക്ട് നല്‍കാനാണ് തീരുമാനം. ഭാവിയില്‍ നന്നായി റോഡ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ജല അതോറിറ്റി കുത്തിപ്പൊളിക്കുന്ന […]

Continue Reading

പദ്ധതി നിര്‍വ്വഹണ പുരോഗതി വിലയിരുത്തി

ജില്ലയിലെ വികസന പദ്ധതികളുടെ നിര്‍വ്വഹണവും അനുവദിക്കപ്പെട്ട ഫണ്ടുകളുടെ വിനിയോഗവും സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം നിര്‍ദ്ദേശിച്ചു. ജില്ലാ ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പുകളുടെ പദ്ധതി നിര്‍വ്വഹണ പുരോഗതി അവലോകനത്തിലാണ് സമിതി ചെയര്‍പെഴ്സണായ ജില്ലാ കലക്ടര്‍ എ. ഗീത ബന്ധപ്പെട്ട വകുപ്പുതല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. സാമ്പത്തിക വര്‍ഷത്തില്‍ അവശേഷിക്കുന്ന സമയം പരമാവധി ഉപയോഗപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. പ്ലാന്‍ ഫണ്ട്, എം.എല്‍.എ ഫണ്ട് തുടങ്ങിയവയുടെ നിര്‍വ്വഹണ പുരോഗതിയാണ് യോഗം വിലയിരുത്തിയത്. യോഗത്തില്‍ […]

Continue Reading

സര്‍ക്കാര്‍ ആശുപത്രികളില്‍ ഒ.പി നിശ്ചയിച്ച സമയം വരെ പ്രവര്‍ത്തിക്കണം – ജില്ലാ വികസന സമിതി

ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഒ.പികള്‍ നിശ്ചയിച്ച സമയം വരെ പൂര്‍ണ്ണമായും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം നിര്‍ദ്ദേശിച്ചു. ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയ സാഹചര്യത്തില്‍ നിലവിലുളള സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് പൂര്‍ണ്ണമായ രീതിയില്‍ ലഭ്യമാകണം. ഇക്കാര്യം ഡി.എം.ഒ ഉറപ്പ് വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും നിശ്ചയിച്ച സമയം വരെ ഒ.പി പ്രവര്‍ത്തിപ്പിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഡി.എം.ഒ അറിയിച്ചു. കല്‍പ്പറ്റ ജനറല്‍ ആശുപത്രില്‍ പ്രവര്‍ത്തനം നിലച്ച ഐ.സി.യു സംവിധാനം പുനാരംഭിക്കുന്നതിന് […]

Continue Reading