കൊടുവള്ളി : അൽ മുനവ്വറ എജ്യൂ വാലി ഫാക്കൽട്ടിയും , പ്രമുഖ യുവ പണ്ഡിതനും, എഴുത്തുകാരനും, പ്രഭാഷകനുമായ അസീസ് സഖാഫി വാളക്കുളം രചിച്ച ശ്രദ്ദേയ ഗ്രന്ഥമായ “തിരുനബി (സ) : ശ്രേഷ്ട കുടുംബം “
ഗ്രന്ഥസമർപ്പണം വിവിധ ജില്ലകളിൽ പ്രൗഡമായി നടന്നു.
കണ്ണൂർ ജില്ലയിൽ , എട്ടിക്കുളത്ത് വെച്ച് നടന്ന താജുൽ ഉലമ ഉറൂസ് വേദിയിൽ ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം ഏ പി അബൂബക്കർ മുസ്ലിയാർ , സുബൈർ ഹാജി മാട്ടൂലിന് കോപ്പി കൈമാറി സമർപ്പണം നിർവ്വഹിച്ചു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി കാന്തപുരം ഏപി മുഹമ്മദ് മുസ്ലിയാർ , ഇല്യാസ് കൊടുവള്ളിക്കും, മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്രാഹീം ഖലീൽ അൽബുഖാരി, പി ഐ മുഹമ്മദ് ഹാജിക്കും കോപ്പികൾ നൽകി യഥാക്രമം കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിരവധി ആളുകളെ സാക്ഷിയാക്കി ഗ്രന്ഥസമർപ്പണം നടത്തി.
തിരുനബി (സ) യുടെ കുടുംബത്തെ ആഴത്തിൽ പഠിക്കുന്നതിന് വേണ്ടിയും, അവിടുത്തെ വൈവാഹിക ജീവിതമടക്കം തെറ്റായി വ്യാഖ്യാനിച്ച് സ്ഫടിക സമാനമാനവും സ്ഖലിത മുക്തവുമായ തിരുജീവിതത്തെ വക്രീകരിച്ച് കാണിക്കുകയും ചെയ്ത് ലോകത്തിന്റെ ശാന്തി ദൂതനെ തെറ്റായി ചിത്രീകരിക്കാനുള്ള ശ്രമത്തെ ക്രിയാത്മകമായി ചെറുക്കുകയും ചെയ്യുക എന്നതാണ് ഗ്രന്ഥ രചനയുടെ ലക്ഷ്യമെന്ന് ഗ്രന്ഥകർത്താവ് അബ്ദുൽ അസീസ് സഖാഫി വാളക്കുളം പറഞ്ഞു.
കോഴിക്കോട് ജില്ലയിൽ , കൊടുവള്ളി കരുവം പൊയിൽ ഒരു പതിറ്റാണ്ട് കാലമായി വിജ്‌ഞാന പ്രസരണം നടത്തി പ്രവർത്തിക്കുന്ന അൽ- മുനവ്വറ എജ്യൂവാലിയിലെ പ്രധാന അദ്ധ്യാപകനാണ് അദ്ദേഹം. സ്ഥാപനത്തിന്റെ ദശവർഷികത്തോട് അനുബന്ധിച്ച് മുനവ്വറ ബുക്സ് പ്രസിദ്ധീകരിച്ചതാണ് പ്രസ്തുത ഗ്രന്ഥം.
ആനുകാലിക സാഹചര്യത്തിൽ വിവിധ വിഷയങ്ങളിൽ സോഷ്യൽ മീഡിയയിലൂടെയും പ്രധാനപ്പെട്ട ആനുകാലികങ്ങളിലൂടെയും പ്രതികരണങ്ങൾ നടത്തി ശ്രദ്ധേയനായ വ്യക്തിയാണ് അസീസ് സഖാഫി. ഇതിനോടകം നിരവധി കനപ്പെട്ട രചനകൾ അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് പിറന്നു കഴിഞ്ഞു. വിശുദ്ധ ഖുർആൻ ആധുനിക യുഗത്തിൽ, കറാമത്തുകൾ, തിരുപ്രകാശവാഹകർ , അന്ത്യം നന്നാവാൻ, സുജൂദിൽ മരണം പുൽകിയവർ, മദ്ഹബിന്റെ ഇമാമുകൾ , തിരു ദർശനം, തിരുനബി (സ) അൽഭുത പ്രപഞ്ചം, തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന ഗ്രന്ഥങ്ങളാണ്.
250 രൂപ വിലയുള്ള പുസ്തകം ഗ്രന്ഥ സമർപ്പണത്തോടനുബന്ധിച്ച് പ്രഖ്യാപിക്കപ്പെട്ട സ്പെഷൽ ഓഫർ പ്രകാരം 200 രൂപക്കാണ് വിതരണം ചെയ്യുന്നത്.ഈ ഗ്രന്ഥത്തെ ആധാരമാക്കി മുനവറ ബുക്സ് അഖില കേരള ബുക്ടെസ്റ്റും സംഘടിപ്പിക്കുന്നുണ്ട്. 2020 ജനുവരി 26 ബുധൻ ഓൺലൈൻ വഴിയായിരിക്കും ടെസ്റ്റ് നടക്കുക.
ഒന്നാം സമ്മാനം 1000 1 രൂപ, രണ്ടാം സമ്മാനം 33 33 രൂപ., തുടർന്നുള്ള ആദ്യ പത്ത് സ്ഥാനക്കാർക്ക് 1001 രൂപ വീതം,
ക്യാഷ് പ്രൈസുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പുസ്തക കോപ്പികൾക്കും , കൂടുതൽ വിവരങ്ങൾക്കും79 02725113, 623882084 6 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.



