അമ്പാടി ജൈവ കാലിത്തീറ്റയുടെ നിർമ്മാണ യൂണിറ്റ് സുരേഷ് താളൂർ ഉദ്ഘാടനം ചെയ്തു. സകലതിലും മായവും വിഷവും കലർത്തുന്ന കാലഘട്ടത്തിൽ ജൈവ ഉൽപ്പന്നങ്ങൾ എന്ന ആശയം കാലത്തിന്റെ ആവശ്യമാണെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ സുരേഷ് താളൂർ പറഞ്ഞു.DAY 2 DAY പ്രോഡക്റ്റ്സിന്റെ കാലിത്തീറ്റ നിർമ്മാണ യൂണിറ്റ് പഴൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരു ന്നു അദ്ദേഹം.പലതരം കാലിത്തീറ്റകൾ വിപണിയിലുണ്ടങ്കിലും ജൈവ കാലിത്തീറ്റകൾ വിരളമാണ്.യൂറിയ പോലുള്ള രാസവസ്തുക്കൾ ചേർത്ത കാലിത്തീറ്റ പശുവിനും മനുഷ്യനും ഒരുപോലെ ദോഷമാണെന്നും സുരേഷ് താളൂർ കൂട്ടിച്ചേർത്തു.ഫാക്ടറി സമുച്ച യത്തിന്റെ സ്വിച്ച് ഓൺ കർമ്മം ബത്തേരി ക്ഷീര സഹകരണ സംഘം പ്രസിഡണ്ട് കെ കെ പൗലോസ് നിർവഹിച്ചു.പുൽപള്ളി ക്ഷീര സഹകരണ സംഘം പ്രസിഡന്റ് ബൈജു നമ്പിക്കൊല്ലി ആദ്യ വില്പന നടത്തി .ന്യൂസ് ദർശൻ ഓൺലൈൻ ന്യൂസ് ചാനലിന്റെ വെബ്സൈറ്റ് ഉദ്ഘാടനവും ചടങ്ങിൽ നടന്നു .പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായ ജാഫർ സാദിക്ക് വെബ്സൈറ്റ് പ്രകാശനം ചെയ്തു .നേന്മേനി ഗ്രാമപഞ്ചായത്ത് മെമ്പർ കൃഷ്ണൻ കുട്ടി അധ്യക്ഷനായിരുന്നു .വ്യാപാര വ്യവസായ സമിതി യൂണിറ്റ് സെക്രട്ടറി സുകുമാരൻ , സുജിത് ദർശൻ, സ്നേഹ സുജിത് തുടങ്ങിയവർ സംസാരിച്ചു.