രാജ്യത്തിന് മാതൃകയായി വയനാട് ആദിവാസി സാക്ഷരതാ പദ്ധതി

General Wayanad

കല്പറ്റ: വയനാട് ആദിവാസി സാക്ഷരതാ പദ്ധതി രാജ്യത്തിന് മാതൃകയാണെന്ന് അഡ്വ. സിദ്ധീഖ് എംഎൽ എ .അറിവ് എല്ലാവർക്കും അവകാശമാണ് തന്റെ തല്ലാത്ത കാരണത്താൽ പഠനം ലഭിക്കാഞ്ഞ ആദിവാസികൾക്ക് അറിവിന്റെ പാത ലഭ്യമാക്കുക വളരെ അനുഗ്രഹീതമാണ്. ഔപചാരിക വിദ്യാഭ്യാസം പോലെ തന്നെ പ്രധാനമാണ് അനൗപചാരിക വിദ്യാഭ്യാസമെന്ന് സിദ്ദീഖ് എം എൽ എ . വയനാട് സമ്പൂർണ്ണ ആദിവാസി സാക്ഷരത ക്ലാസുകൾ നവംബറിൽ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ജനപ്രതിനിധികളുടെ കൂടിയാലോചനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ജനപ്രതിനിധികൾ , ഉദ്യോഗസ്ഥർ, സന്നദ്ധ സേവനപ്രവർത്തനങ്ങൾ തുടങ്ങി എല്ലാവരെയും കൂട്ടി യോജിപ്പിച്ച് ആയിരിക്കും ഈ പദ്ധതി പ്രകാരം ക്ലാസുകൾ ആരംഭിക്കുകയെന്ന് സിദ്ദീഖ് എം എൽ എ പറഞ്ഞു. ജില്ലാ ഭരണകൂടം , എന്നിവരുമായുള്ള കൂടിയാലോചന പ്രകാരമാണ് പരിപാടി നടത്തുന്നത്. ആദിവാസികളെ സാക്ഷരരാക്കേണ്ടത് സമൂഹത്തിന്റെ പ്രതിബദ്ധതയാണെന്ന് പരിപാടിയുടെ അധ്യക്ഷനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പറഞ്ഞു. സമ്പൂർണ ആദിവാസി വിഭാഗത്തിന്റെ പിന്നാക്കാവസ്ഥക്ക് കാരണം നമ്മളാണ്. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സഹകരണത്തോടെ കൂട്ടായ്മയോടെയാണ് ക്ലാസുകൾ ആരംഭിക്കുന്നത് . പലതരത്തിലും നിസ്സഹായരായി നിന്നവരെ മുന്നോട്ടു കൊണ്ടുവരാൻ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ശ്രമിച്ച് നിരക്ഷരതയുടെ തുരുത്തുകൾ പോലും ഉണ്ടാവരുത് എന്ന നിശ്ചയ ദാർഢ്യമാണ് ഇതിന് പിന്നിലുള്ളത്.. 2019 ൽ ഒക്ടോബറിൽ ആരംഭിച്ച് വിജയകരമായി മുന്നോട്ടു കൊണ്ടുപോയിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് കോവിഡ് മഹാമാരി കാരണം ഇത്രയും നീണ്ടു പോയത്. വീണ്ടും പദ്ധതി പ്രകാരം ക്ലാസുകൾ ആരംഭിക്കുമ്പോൾ ഭൂരിഭാഗവും സ്ത്രീകളാണ്. സാമൂഹിക ഇടപെടലിലൂടെ, ജനകീയ ഇടപെടലിലൂടെയും അവരുടെ മനോഭാവതലത്തിൽ ആശാവഹമായ പുരോഗതി ഉണ്ടായിട്ടുണ്ട്.
സാമ്പത്തികമായും സാമൂഹികമായും പിന്നിൽ നിൽക്കുന്ന എല്ലാവരെയും കൂട്ടിയോജിപ്പിച്ചു കൊണ്ട് ആരംഭിക്കുന്ന പദ്ധതിയിൽ പൊതുജനങ്ങളുടെയും, എല്ലാ സർക്കാർ സംവിധാനങ്ങളും, മുഴുവൻ സന്നദ്ധ പ്രവർത്തകരും സഹകരിക്കണമെന്ന് മുഖ്യ പ്രഭാഷണത്തിൽ സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല പറഞ്ഞു. സംസ്ഥാന സാക്ഷരതാ മിഷൻ അസി.ഡയറക്ടർ സന്ദീപ് ചന്ദ്രൻ പദ്ധതി വിശദീകരണം നടത്തി. യോഗത്തിൽ നഗരസഭ, ബ്ലോക്ക് , ഗ്രാമതല തദ്ദേശ സ്വയം ഭരണ അദ്ധ്യക്ഷന്മാർ, തദ്ദേശസ്വയംഭരണ സെക്രട്ടറിമാർ , വകുപ്പ് തലവൻമാർ എന്നിവർ പങ്കെടുത്തു. സംസ്ഥാന സാക്ഷരതാ മിഷൻ കോ-ഓർഡിനേറ്റർ ഇ വി അനിൽ സ്വാഗതവും, ജില്ലാ കോ-ഓർഡിനേറ്റർ സ്വയ നാസർ നന്ദിയും പറഞ്ഞു.ആദിവാസി സാക്ഷരതാ പരീക്ഷ ഡിസംബർ 11 ന് നടക്കും.കല്പറ്റ : ജനപ്രതിനിധികളുടെ യോഗത്തിന്റെ ഭാഗമായി ജില്ലയിലെ ആദിവാസി സമ്പൂർണ സാക്ഷരതാ പരീക്ഷ ഡിസംബർ 11 ന് നടക്കും. ജനവരി ആദ്യവാരം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.
അതിന് മുന്നോടിയായി ഒക്ടോബർ 30 നുള്ളിൽ ജില്ലയിലെ മുഴുവൻ ആദിവാസി കോളനികളും കോവിഡ് മാനദ ണ്ഡങ്ങൾ പാലിച്ച് ശുചീകരിക്കും. ഇൻസ്ട്രക്ടർമാർക്ക് പ്രത്യേക പരിശീലനം നൽകും . പഠിതാക്കൾക്ക് ക്ലാസുകളിൽ മാസ്കും സാനിട്ടൈസറും വിതരണം ചെയ്യും, ഷിഫ്റ്റ് മോഡലിൽ സാമൂഹിക അകലം പാലിച്ചാണ് പരീക്ഷ നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *