അഞ്ചാംപീടിക മഹല്ലിൽ നിന്നും പഠനരംഗത്ത് മികവുപുലർത്തിയ 24 വിദ്യാർത്ഥികളെ എപികെ യൂത്ത്സ് അഞ്ചാംപീടികയുടെ നേതൃത്വത്തിൽ അനുമോദിച്ചു. മഹല്ല് പ്രസിഡണ്ട് വി ആലി ഹാജി അധ്യക്ഷതവഹിച്ചു മഹല്ല് ഖത്തീബ് അബ്ദുൽ മജീദ് ദാരിമി ഉദ്ഘാടനം ചെയ്തു മഹല്ല് സെക്രട്ടറി കെ റഫീഖ്, വി അബ്ദുല്ല ഹാജി, എസ് ശറഫുദ്ദീൻ എന്നിവർ സംസാരിച്ചു. പ്രശസ്ത കൗൺസിലർ ഷാനവാസ് കമ്മോം ക്ലാസ് നയിച്ചു വൈസ് പ്രസിഡണ്ട് വി ഉസ്മാൻ, മുഹമ്മദലി സുഹരി സംബന്ധിച്ചു. എസ് മൊയ്തു സ്വാഗതവും മമ്മൂട്ടി സൈദ് നന്ദിയും പറഞ്ഞു
