ജീവിത സായാഹ്നത്തിൽ സ്വാഭാവികമായ രോഗപ്രതിരോധ ശേഷി
കൂട്ടാനും മനസ്സുണർത്താനുമുള്ള ടിപ്സ്..
വീട്ടിൽ നിന്നും പുറത്തേക്ക് നടക്കാനിറങ്ങുക. പ്രകൃതി ഭംഗി ആസ്വദിക്കുക. മനസ്സും ശരീരവും ഉണരട്ടെ , സന്തോഷമേക്കട്ടെ, ഇതിലൂടെ എൻഡോർഫിൻ, ഡോപ്പമിൻ ,സിറടോണിൻ തുടങ്ങിയ +ve രാസവസ്തുക്കൾ Boost ആകുന്നത് കാണാം
കൊച്ചുമക്കളുമായി ചേർന്ന് വീട്ടിൽ ഉള്ള സ്ഥലത്ത് നിന്ന് ഇഷ്ടമുള്ള ഗാനം വെച്ചിട്ട് തുള്ളിച്ചാടുക ലജ്ജയാണെങ്കിൽ ദിനംപ്രതി ഇഷ്ടമുള്ള സമയം (രാവിലെ അഭികാമ്യം) എക്സർസൈസ് ചെയ്യാം.
സുഹൃത്തുക്കളുമായി ചേർന്ന് സംസാരിച്ച് ചിരിക്കാം.
നമ്മുടെ വീട്ടുകാർക്ക്, സ്നേഹിക്കുന്നവർക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുത്ത് ആസ്വദിക്കാം.
കിടക്കുന്നതിന് മുൻപ് പല തവണ ശ്വാസോച്ഛാസം ദീർഘമായി എടുക്കുകയും ഒരു മണിക്കൂർ കണ്ണടച്ചിരുന്ന് സുഖമുള്ള ഓർമ്മകൾ അയവിറക്കുകയും ചെയ്ത ശേഷം പ്രാർത്ഥിച്ച് ഉറങ്ങാം.
വൈകുന്നേരങ്ങളിൽ ഇഷ്ടമുള്ള വരുമായി “രസം കൊല്ലി’ സംസാരങ്ങളാവാം.
ശരീരം എണ്ണ ഉപയോഗിച്ച് സ്വയം മസാജ് ചെയ്യുകയോ, ഇണ / മക്കൾ / കൊച്ചുമക്കളെ ഉപയോഗിച്ച് മസാജ് ചെയ്യുകയോ ചെയ്യാം.
സൈക്കിൾ ബാലൻസ് ഉണ്ടെങ്കിൽ ദിനം പ്രതി അരമണിക്കൂർ സൈക്കിൾ ചവിട്ടാം.
ആരോഗ്യം അനുവദിക്കുമെങ്കിൽ നീന്താം
പ്രഭാതഭക്ഷണം തലച്ചോറിന്റെ ഭക്ഷണമാണ്. നിർബന്ധമായും യഥാസമയം കഴിക്കുക.
വൈറ്റമിൻ അടങ്ങിയ , എളുപ്പത്തിൽ ദഹിക്കുന്ന, ദുർമ്മേദസ് വരാത്ത ഭക്ഷണം തിരഞ്ഞെടുത്ത് കഴിക്കുക
ദിനംപ്രതി 3 ലിറ്റർ (കിഡ്നിയുടെ ആരോഗ്യസ്ഥിതി അനുസരിച്ച് ) വെള്ളം കുടിക്കുക.
Zoya Nasar
Psychologist